login
ലളിത വായന ആഗ്രഹിക്കുന്നവര്‍ക്കായി ഒരേസമയം രണ്ട് പുസ്തകങ്ങള്‍ പ്രകാശം ചെയ്ത് അന്നാബെന്നി

അന്നയുടെ പുതിയ രണ്ട് പുസ്തകങ്ങളും സംബന്ധിച്ച് വലിയ അഭിപ്രായങ്ങളാണ് പറയുന്നത്. ലളിത വായന ആഗ്രഹിക്കുന്നവരെ ആഴത്തില്‍ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് അന്നയുടെ എല്ലാനോവലുകളും.

സുരേഷ് മണ്ണത്തൂര്‍

കൂത്താട്ടുകുളം: എഴുത്തില്‍ മാത്രമല്ല പുസ്തക പ്രകാശനത്തിനും വ്യത്യസ്തതയുമായാണ് വീട്ടമ്മയായ എഴുത്തുകാരി അന്നാബെന്നി വായനക്കാരിലേക്ക് എത്തുന്നത്. ഓണ്‍ലൈണ്‍ മാധ്യമങ്ങളിലൂടെ കഥകള്‍ എഴുതി പ്രശ്തയായ ഒലിയപ്പുറം പുള്ളോലിക്കല്‍ അന്നാ ബെന്നിയുടെ  നീ.നീ. എന്നപുസ്തകവും ചുക്കുകാപ്പി എന്ന് പുസ്തകവും പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്‍ ഓണ്‍ലൈനില്‍ പ്രകാശനം ചെയ്തു.

ഒരേ സമയം രണ്ട് പുസ്തകങ്ങള്‍ പ്രകാശം ചെയ്ത് സാഹിത്യലോകത്ത് ഒരു തിലകക്കുറി കൂടി ചാര്‍ത്തുകയാണ് പത്താംക്ലാസ്സ് വിദ്യാഭ്യാസയോഗ്യതയുള്ള ഈ ഏഴുത്തുകാരി. അന്നയുടെ ആദ്യപുസ്തകമായ അന്നക്കഥകള്‍ എന്ന് പുസ്തകം ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു പ്രകാശനം ചെയ്തത്. ഏറെ ശ്രദ്ധേയമാറിയ പ്രകാശനവും പുസ്തകവും അന്നയ്ക്ക് വന്‍ ജനപ്രീതി ലഭിച്ചിരുന്നു.

ലളിതമായ ഭാഷയില്‍ കഥകള്‍ എഴുതുന്ന അന്ന മലയാള സാഹിത്യലോകത്തിലെ പ്രശസ്തരുടെയെല്ലാം പ്രശംസപിടിച്ചുപറ്റിയിരുന്നു. അന്നയുടെ പുതിയ രണ്ട് പുസ്തകങ്ങളും സംബന്ധിച്ച് വലിയ അഭിപ്രായങ്ങളാണ് പറയുന്നത്. ലളിത വായന ആഗ്രഹിക്കുന്നവരെ ആഴത്തില്‍ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് അന്നയുടെ എല്ലാനോവലുകളും. സ്വന്തം ജീവിത സാഹചര്യങ്ങളാണ് അന്നയെ ഒരു എഴുത്തുകാരി ആക്കിയത്. എല്ലാനോവലുകളിലും അതെല്ലാം ഓടിയെത്തി മറഞ്ഞിട്ടുമുണ്ട്.

100 ലധികം കഥകളാണ് അന്ന എഴുതിയിരിക്കുന്നത്. ഇതില്‍ പകുതിയിലേറെ ആദ്യപുസ്തകത്തിലൂടെയും അല്ലാതെയും  സോഷ്യല്‍മീഡിയകള്‍ വഴിയും പ്രസിദ്ധീകരിച്ചിരുന്നു. ഒരു വീട്ടമ്മയുടെ പ്രാരാബ്ദങ്ങക്കിടയിലും എഴുത്തിനും വായനയ്ക്കും സമയംകണ്ടെത്തുന്ന അന്നയെ സാഹിത്യലോകത്തെ മാലാഖയെന്ന് പലരും വിശേഷണം നല്‍കുന്നത്. അന്നകഥകള്‍ എന്ന് പുസ്തകത്തേപോലെ തന്നെ ഇതും ഹിറ്റാകുമെന്ന് പ്രതീക്ഷയിലാണ് ഈ വീട്ടമ്മ. നിത്യജീവിതത്തിലെ സമസ്യകളെയും സങ്കീര്‍ണ്ണതകളേയും മനോഹരമാക്കി ആവിഷ്‌കരിക്കുന്നതില്‍ അന്നവിജയം കൈവരിച്ചിട്ടുണ്ടെന്നാണ് പ്രമുഖ സാഹിത്യകാരന്മാരെല്ലാം പറയുന്നത്. അന്നയുടെ പുസ്തകങ്ങളെക്കുറിച്ച് സോഷ്യല്‍മീഡിയായില്‍ മികച്ച് അഭിപ്രയാങ്ങളാണ് വരുന്നത്.

 

  comment

  LATEST NEWS


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി


  വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.