'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശത്തിലൂടെ മലയാളിയെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത് പി.എന്‍. പണിക്കരാണ്. നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറക്കൂട്ടത്തിലെ പത്രവായനയായിരുന്നു തുടക്കം. പിന്നീട് ഇത് 'സനാതനധര്‍മ്മം' വായനശാലയായി. തുടര്‍ന്ന് കേരളമൊട്ടാകെ സഞ്ചരിച്ച് വായനശാലകള്‍ പടുത്തുയര്‍ത്തി നീലംപേരൂര്‍ പുതുവയില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍
കോട്ടയം: ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളിലൂടെ മലയാളികളില്‍ വായനാ സംസ്‌കാരം വളര്‍ത്തിയെടുത്ത പി.എന്‍. പണിക്കരുടെ വസതി തകര്‍ച്ചയുടെ വക്കില്‍. അദ്ദേഹത്തിന്റെ ചരമദിനമായ ഇന്ന് വായനദിനമായി രാജ്യം ആചരിക്കുമ്പോഴാണ് ഈ ദുരവസ്ഥ. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 19 ദേശീയ വായന ദിനമായി പ്രഖ്യാപിച്ചതോടെ പി.എന്‍. പണിക്കര്‍ക്ക് ദേശീയ അംഗീകാരവുമായി. പക്ഷെ കേരളം അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല.
'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശത്തിലൂടെ മലയാളിയെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത് പി.എന്‍. പണിക്കരാണ്. നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറക്കൂട്ടത്തിലെ പത്രവായനയായിരുന്നു തുടക്കം. പിന്നീട് ഇത് 'സനാതനധര്‍മ്മം' വായനശാലയായി. തുടര്‍ന്ന് കേരളമൊട്ടാകെ സഞ്ചരിച്ച് വായനശാലകള്‍ പടുത്തുയര്‍ത്തി നീലംപേരൂര്‍ പുതുവയില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍.
അദ്ദേഹത്തിന്റെ 100 വര്‍ഷത്തില്‍പ്പരം പഴക്കമുള്ള വീട് സര്‍ക്കാരിന്റെ കൈവശമാണ്. ആലപ്പുഴ ജില്ലയില്‍, കോട്ടയം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന നീലംപേരൂരിലെ വീട് തകര്‍ച്ചയുടെ വക്കിലാണ്. ഓടുകള്‍ പൊട്ടി, മഴവെള്ളം വീണ് കഴുക്കോലുകളും മറ്റും ദ്രവിച്ചു തുടങ്ങി.
സ്മാരകമാക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീടും ആറ് സെന്റ് സ്ഥലവും കുടുംബം വിട്ടുനല്‍കിയത്. എന്നാല്‍, ഏറ്റെടുത്തതല്ലാതെ ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പണിക്കരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ബഹുനില വീടുകള്‍ക്ക് നടുവില്‍ ഇടിഞ്ഞുപൊളിഞ്ഞു തുടങ്ങിയ വീട് സര്‍ക്കാരിന്റെ കൈവശമായതിനാല്‍ കുടുംബക്കാര്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ഒന്നും ചെയ്യാനും കഴിയില്ല.
സര്‍ക്കാര്‍ മടക്കി നല്‍കിയാന്‍ നാട്ടുകാരുടെ സഹായത്തോടെ സ്മാരകം പടുത്തുയര്‍ത്താന്‍ തയാറാണെന്ന് പി.എന്‍. പണിക്കര്‍ സ്മാരക ലൈബ്രറി ഭാരവാഹികളായ ജയചന്ദ്രന്‍ പിള്ളയും, നീലംപേരൂര്‍ പുരുഷോത്തമദാസും 'ജന്മഭൂമി'യോട് പറഞ്ഞു. സംസ്ഥാന ബജറ്റില്‍ 50 ലക്ഷം രൂപ സ്മാരക നിര്‍മ്മാണത്തിന് വകകൊള്ളിച്ചിട്ടുണ്ടെണ്ടങ്കിലും തുടര്‍ നടപടികളൊന്നുമായിട്ടില്ല. സാംസ്‌കാരിക മന്ത്രി ഉള്‍പ്പെടെ അധികൃതരെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടിയില്ല. വായനാദിനത്തില്‍ കുട്ടികള്‍ അദ്ധ്യാപകര്‍ക്കൊപ്പം ഇവിടെ എത്താറുണ്ട്ണ്ട. പി.എന്‍. പണിക്കരെ സര്‍ക്കാര്‍ അപമാനിക്കരുതെന്ന അഭ്യര്‍ത്ഥനയാണ് നാട്ടുകാര്‍ക്കുള്ളത്.
ചോര നീരാക്കി വളര്‍ത്തിയ ഗ്രന്ഥശാലാസംഘത്തിന്റെ അമരക്കാരനായി 32 വര്‍ഷമാണ് പി.എന്‍. പണിക്കര്‍ ഇരുന്നത്. 1977ല്‍ ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള ഗ്രന്ഥശാലാ സംഘമാക്കി. ഇതോടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളും അധികാരക്കളികളുമായി. അതോടെ പണിക്കര്‍സാര്‍ പടികളിറങ്ങി.
പിന്നീട്, സാക്ഷരതയ്ക്കായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി രൂപീരിച്ചു. അതും സര്‍ക്കാരിന്റെ ഭാഗമായി. എന്നിട്ടും അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ല.
ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും
എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ നാല്‍പ്പതാം ചരമവാര്‍ഷികദിനം; 'ഇന്ദ്രനീല'മായെത്തും 'ചന്ദ്രകാന്ത'ത്തിലെ ഓര്‍മ്മകള്‍
രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; പുസ്തകം കൈമാറിയത് സ്വയം പ്രകാശിപ്പിക്കല്‍ പോലെ എന്ന് സി.രാധാകൃഷ്ണന്
മലയാളത്തിന്റെ ഗതിയെക്കുറിച്ച് ഉത്കണ്ഠ; പാഠ്യപദ്ധതിയില്‍ മലയാളത്തെ മാറ്റിനിര്‍ത്തുന്നത് ആശങ്ക: എം ടി വാസുദേവന്‍ നായര്‍
വാഗഗ്നി... (എ.അയ്യപ്പന്)
കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ഇരുപാനലില്‍ നിന്നും ഉള്ളവര്‍ വിജയികളായി; രാഷ്ട്രീയം ആരോപിക്കുന്നില്ലെന്ന് തോറ്റ സി.രാധാകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്