login
അസ്തമയപ്പക്ഷിക്ക്

കവിത

നൊമ്പരക്കൂടു പൊട്ടിച്ചെത്തുന്നുണ്ടൊരു കിളി

നെഞ്ചകം കൊത്തിക്കൊത്തിപ്പറിക്കാന്‍, കരയിക്കാന്‍!

അന്തിയാവോളം കാത്തുവച്ചതാണല്ലൊ സൂര്യ-

കമ്പളം വര്‍ണ്ണാഭം, ഞാന്‍ സുരക്ഷാബന്ധനത്താല്‍!

 

മറ്റെങ്ങുമില്ലേ ഒട്ടും ചേക്കേറുവാനിടം, എന്റെ

മഞ്ചലിന്‍ചാരേമാത്രം തത്തിക്കളിക്കുന്നെന്തേ?

അക്ഷരപ്പിശകിന്റെ വെണ്ണീര്‍ക്കണത്തില്‍ വീണ്ടും

തട്ടിത്തകര്‍ക്കുന്നോ നിന്‍ ദു:ഖത്തിന്‍ മാറാപ്പുമായ്?

 

എത്ര ഞാന്‍ കെഞ്ചി, തമ്മില്‍ കോരിത്തരിപ്പിക്കുന്നതാം

എത്രവാക്കുകള്‍ ചൊല്ലി, കേള്‍ക്കാത്തതെന്തേ നീയും?

ഒത്തിരിക്കഷ്ണങ്ങളായ് കുത്തിമുറിച്ചോരെന്റെ

കൊച്ചൊരുഹൃദയവും പന്താടിയെടുക്കണോ?

 

രാക്കിളീ, പറയുക, എന്തിത്ര കോപം എന്റെ

കൂട്ടിലെ കുരുവിക്കുഞ്ഞായിരുന്നില്ലേ നീയും?

ഏകാന്തതീരങ്ങളില്‍ മോഹാര്‍ദ്ര കല്ലോലിനീ

ലാളനങ്ങള്‍ തന്നേ മയക്കീതല്ലൊ നീയും?

 

നിശകള്‍ വിതാനിക്കും ഇരുളിന്‍ കയങ്ങളില്‍

നിമിഷനേരം കൊണ്ടു മൂകമാവില്ലേ കരള്‍?

മരണംപോലും വന്നു നമിക്കും രാവിന്‍പെരും-

ഹൃദയകവാടത്തില്‍ ഞാനിനി ആരേ കാക്കൂ?

 

പറയാന്‍വെമ്പുന്നൊരു വാക്കുകള്‍ പോലും നിന്റെ

കളകൂജനങ്ങളില്‍ നിപതിക്കുന്നല്ലോ കഷ്ടം!

മുറുകെ പിടിക്കട്ടെ ഞാനെന്റെ വിശ്വാസത്തിന്‍

കനല്‍ക്കട്ടകളൂതി പുലരാന്‍ നേരംനോക്കി!

 

വെളിച്ചം ദുഃഖമാണെന്നയത്‌നമുരുവിട്ടു

തമസ്സിന്‍ സുഖങ്ങളെ തേടി ഞാനലയുമ്പോള്‍

പൊലിഞ്ഞു പോയതല്ലൊ എന്‍ജീവരക്തത്തിലെ

വെളുപ്പിന്‍ കണികകള്‍ സാന്ധ്യരശ്മികള്‍ക്കൊപ്പം!

 

വെളിച്ചം തെളിച്ചമാണതിന്റെ പ്രകാശത്തില്‍

ചരിക്കട്ടെയോ ഞാനും കറുപ്പേ നിന്നെ മാറ്റി!

ഒരിറ്റുമതി, വെള്ള വിരിക്കും പ്രഭാതത്തിന്‍

ഉഷസ്സംഗമങ്ങളില്‍ മുഴുകിപ്പുലര്‍ന്നിടാന്‍!

കെ.കെ. ശ്രീധരന്‍ നമ്പൂതിരി

  comment
  • Tags:

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.