×
login
ബാബാ സാഹിബ് അംബേദ്കറുടെ 'പാക്കിസ്ഥാന്‍ അഥവാ ഭാരതത്തിന്റെ വിഭജനം'; രണ്ടാംപതിപ്പ് മിസോറം ഗവര്‍ണര്‍ പ്രകാശനം ചെയ്തു

പുസ്തകത്തിന്റെ പ്രസാധകനും എഴുത്തുകാരനുമായ ഷാബു പ്രസാദ് സ്വാഗതം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റ്റി. വിജയന്‍ പുസ്തക പരിചയം നിര്‍വഹിച്ചു.

തിരുവനന്തപുരം: ബാബാ സാഹിബ് അംബേദ്കറുടെ 'പാക്കിസ്ഥാന്‍ അഥവാ ഭാരതത്തിന്റെ വിഭജനം' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ രണ്ടാംപതിപ്പ് മിസോറം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഓണ്‍ലൈനില്‍ പ്രകാശിപ്പിച്ചു. ജനവികാരത്തിനപ്പുറം വിഷയങ്ങളെ വിചാരത്തിന്റെയും യുക്തിയുടെയും കോണിലൂടെ ചരിത്രത്തെ സാക്ഷ്യപ്പെടുത്തിയാണ് അംബേദ്കര്‍ ഈ കൃതിയിലൂടെ തുറന്നു കാട്ടിയതെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

പുസ്തകത്തിന്റെ പ്രസാധകനും എഴുത്തുകാരനുമായ ഷാബു പ്രസാദ് സ്വാഗതം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റ്റി. വിജയന്‍ പുസ്തക പരിചയം നിര്‍വഹിച്ചു. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ അംബേദ്കര്‍ കാട്ടിയ സാമര്‍ഥ്യം സമാനതകളില്ലാത്തതാണെന്ന് മുഖ്യപ്രഭാഷകനായ സന്ദീപ് വചസ്പതി പറഞ്ഞു. പുസ്തകം മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്ത ജഗത് ജയപ്രകാശ് നന്ദി പ്രകാശിപ്പിച്ചു. കോഴിക്കോട് ആസ്ഥാനമായ വേദബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ലഭിക്കാനുള്ള വിവരങ്ങള്‍ക്ക് ഫോണ്‍: 9539009979.


 

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; അഞ്ചു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, മഴ മുന്നറിയിപ്പുകൾ തുടരും


  കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; മൂന്ന് ബീമുകള്‍ ഇളകി പുഴയില്‍ വീണു, രണ്ട് തൊഴിലാളികൾക്ക് പരിക്ക്


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.