×
login
'മലയാളികളുടെ ഈ കൃമികടി എനിക്ക് മനസിലാകും; എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ നിങ്ങള്‍ സമയം പാഴാക്കേണ്ട'; മറുപടിയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്‍‌

'കവിതയില്‍ നിന്ന് സിനിമയിലേക്കുളള ദൂരം എത്രയാണ്, തിരിച്ച് ഇനി കവിതയിലേക്ക് മടങ്ങി വരുമോ, നല്ല കവിതകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇന്നുണ്ട്. സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങി വന്നൂകൂടേ?' എന്നായിരുന്നു ചോദ്യം.

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍  പ്രചരിപ്പിച്ച് വിവാദമാക്കിയ വീഡിയോയ്ക്ക് മറുപടിയുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. മാതൃഭൂമി സാഹിത്യോത്സവത്തിലെ രണ്ടു വര്‍ഷം പഴയ വീഡിയോയാണ് കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെചുള്ളിക്കാടിനെതിരെ പ്രചരിപ്പിച്ചത്.  ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്, അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുതെന്നും അദേഹം പറഞ്ഞു.  

സാഹിത്യോത്സവത്തിലെ മുഖാമുഖത്തിനിടെ ഒരാള്‍ ചുള്ളിക്കാടിനോട് ഒരു ചോദ്യം ചോദിക്കുകയും അതിന് അദേഹം നല്‍കുന്ന മറുപടിയുമാണ് വിവാദത്തിലായത്. '

'കവിതയില്‍ നിന്ന് സിനിമയിലേക്കുളള ദൂരം എത്രയാണ്, തിരിച്ച് ഇനി കവിതയിലേക്ക് മടങ്ങി വരുമോ, നല്ല കവിതകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇന്നുണ്ട്. സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങി വന്നൂകൂടേ?' എന്നായിരുന്നു ചോദ്യം.  

'സൗകര്യമില്ല' എന്നായിരുന്നു ചുള്ളിക്കാടിന്റെ മറുപടി. തനിക്ക് തോന്നുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും മറ്റാരും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ താന്‍ ചെയ്യാറില്ലെന്നും അദേഹം മറുപടി പറഞ്ഞിരുന്നു.  

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം :

 

സുഹൃത്തുക്കളേ,

രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് ഞാന്‍ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്.

സ്നേഹപൂര്‍വ്വം

ബാലന്‍.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

  comment

  LATEST NEWS


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍


  കൊവിഡ് മൂലം നിര്‍ത്തിവെച്ച അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ പുനരാരംഭിച്ച് കെഎസ്ആര്‍ടിസി;

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.