×
login
ബാലസാഹിതി പ്രകാശന്‍ ആറ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ഡോ. എസ്.കെ. വസന്തന്‍, ആര്‍. ബാലകൃഷ്ണന്‍, എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, വടക്കുമ്പാട് നാരായണന്‍ തുടങ്ങിയവരും സംസാരിച്ചു

തൃശ്ശൂര്‍: ബാലസാഹിതി പ്രകാശന്‍ പ്രസിദ്ധീകരിക്കുന്ന ആറ് പുസ്തകങ്ങളുടെ പ്രകാശനം കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്നു. 

ഭാരതീയ ശാസ്ത്ര സംഭാവനകള്‍ (ഡോ. എ.ആര്‍.എസ്. മേനോന്‍), ബിംബു (വേണു വാരിയത്ത്), പാഞ്ചജന്യം (ആര്‍ട്ടിസ്റ്റ് ശിവന്‍), നാട്ടറിവുകള്‍ (രാജ്‌മോഹന്‍ മാവേലിക്കര), കീര്‍ത്തനമാല (ഡി. നാരായണ ശര്‍മ്മ), രാമന്റെ വഴിയേ (പി. ശ്രീകുമാര്‍) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

 പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ പ്രകാശനം നിര്‍വ്വഹിച്ചു. ഡോ. എസ്.കെ. വസന്തന്‍, ആര്‍. ബാലകൃഷ്ണന്‍, എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, വടക്കുമ്പാട് നാരായണന്‍ തുടങ്ങിയവരും സംസാരിച്ചു.

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.