×
login
ബെംഗളൂരുവിന്റെ പശ്ചാത്തലത്തില്‍ പത്ത് കഥ‍കള്‍; ജനശ്രദ്ധ നേടി 'ചില നിറങ്ങള്‍'; മലയാളത്തിന്റെ അഭിമാനമായി പ്രേംരാജ്

വ്യത്യസ്ഥ പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ഈ ചെറുകഥാ സമാഹാരം. തന്റെ ജീവിതത്തിലെ ചില അനുഭവങ്ങളും നഗരത്തിലെ ചില നിരീക്ഷണങ്ങളുമാണ് പ്രേംരാജ് പത്ത് കഥകളായി രചിച്ചിരിക്കുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യരുടെ മനസ്സിലേക്ക് വിവിധങ്ങളായ വര്‍ണങ്ങളായി സന്നിവേശിപ്പിക്കാന്‍ പ്രേംരാജിന് കഴിഞ്ഞിട്ടുണ്ട്.

ബെംഗളൂരു: ബെംഗളൂരുവിന്റെ പശ്ചാത്തലത്തില്‍ ചില നിറങ്ങള്‍ എന്ന പേരില്‍ രചിക്കപ്പെട്ട മലയാളിയുടെ ചെറുകഥാ പുസ്തകം ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കാസര്‍ഗോഡ് സ്വദേശിയും ബെംഗളൂരുവിലെ മീഡിയ ഫ്രീലാന്‍സറുമായ പ്രേംരാജ് കെ.കെയാണ് പത്തുകഥകള്‍ അടങ്ങിയ ചെറുകഥാ പുസ്തകം രചിച്ചിരിക്കുന്നത്.

വ്യത്യസ്ഥ പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ഈ ചെറുകഥാ സമാഹാരം. തന്റെ ജീവിതത്തിലെ ചില അനുഭവങ്ങളും നഗരത്തിലെ ചില നിരീക്ഷണങ്ങളുമാണ് പ്രേംരാജ് പത്ത് കഥകളായി രചിച്ചിരിക്കുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യരുടെ മനസ്സിലേക്ക് വിവിധങ്ങളായ വര്‍ണങ്ങളായി സന്നിവേശിപ്പിക്കാന്‍ പ്രേംരാജിന് കഴിഞ്ഞിട്ടുണ്ട്. നഗരത്തിന്റെ കാണാക്കാഴ്ച്ചകളിലേക്കും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കും കേന്ദ്രീകരിക്കുന്ന കഥകള്‍ക്ക് മാനവികതയുടെ നീലാകാശം സൃഷ്ടിക്കാന്‍ കഴിയുന്നു.  


ഒരു ജോഡി ചെരിപ്പും അഞ്ച് ജോഡി ഷൂസും, ചില നിറങ്ങള്‍, കത്തേഹാലു, ഗൃഹപ്രവേശം, ബാല്‍ക്കണിക്കഥകള്‍, ഇസ്‌പൈസി ഡാബ തുടങ്ങിയ കഥകളാണ് പുസ്തകത്തില്‍ ഉള്ളത്. തങ്ങളുടെ കുട്ടിക്കാലത്തെ അനുഭവങ്ങളും നമ്മുടെ വേണ്ടപ്പെട്ടവര്‍ അനുഭവിച്ച മറ്റുചില ജീവിത സാഹചര്യങ്ങളുമൊക്കെയാണ് ഇതിലെ കഥകളിലൂടെ കടന്നു പോകുന്നതെന്നാണ് വായനക്കാര്‍ തന്നെ ഭൂരിഭാഗവും പറയുന്നത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രേംരാജിന്റെ ചെറുകഥാ പുസ്തകത്തിന് അഭിനന്ദനം അറിയിച്ച് ദിനംപ്രതി രംഗത്തെത്തുന്നത്. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് കാസര്‍ഗോഡ് ചെറുവത്തൂര്‍ കുട്ടമത്ത് സകൂളിലെ ഹെഡ്മാസ്റ്റര്‍ കെ.ജയചന്ദ്രനാണ്.  

പ്രശസ്ത തിരക്കഥാകൃത്ത് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സിനിമാ താരങ്ങളായ ഉണ്ണീമുകുന്ദന്‍, റിയാസ്ഖാന്‍, വിജി തമ്പി, ജിഷ്ണു നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പുസ്തകം വാങ്ങി വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  

ബെംഗളൂരുവിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ ചെറു സിനിമകളുടെ തിരക്കഥ, സംവിധാനം എന്നിവയ്‌ക്കൊപ്പം ഓണ്‍ലൈനില്‍ ചെറുകഥകള്‍ എഴുതാനുള്ള സമയം കൂടി കണ്ടെത്തുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. കഴിഞ്ഞ 21 വര്‍ഷമായി ബെംഗളൂരുവില്‍ താമസിക്കുന്ന പ്രേംരാജ് പരേതരായ റിട്ട. അധ്യാപകന്‍ മാധവന്‍ നായരുടേയും സരസ്വതി അമ്മയുടേയും മകനാണ്. ഭാര്യ: പ്രീതി. 100 രൂപ വില വരുന്ന തന്റെ ഈ ചെറുകഥാ പുസ്തകം ഫഌപ്പ്കാര്‍ട്ടിലൂടെയും ബുക്ക് ചെയ്യുവാന്‍ സാധിക്കുമെന്ന് പ്രേംരാജ് പറയുന്നു. 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.