login
ഹരം ചോരാതെ അഗോചരം

ഒരേ നഗരത്തില്‍ നിന്ന് കാണാതാവുന്ന നാല് യുവതികളുടെ തിരോധാനം സംബന്ധിച്ച നിഗൂഢതകളുടെ ചുരുളഴിക്കുന്ന ഈ ക്രൈം ത്രില്ലര്‍ നോവലിന്റെ സഞ്ചാരപഥത്തിലൂടെ വായനക്കാരും കടന്നുപോകുമ്പോള്‍ ക്ലൈമാക്‌സ് എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും അവസരമില്ല. അതുതന്നെയാണ് വായിക്കാനുള്ള പ്രേരണയ്ക്ക് ചാലകശക്തിയാകുന്നതും.

ഉദ്വേഗജനകമായ കഥാസന്ദര്‍ഭങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന ക്രൈം ത്രില്ലര്‍ നോവലുകള്‍ക്ക് വായനക്കാര്‍ ഏറെയുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള ക്രൈം നോവലുകളും അവയുടെ പരിഭാഷകളുമാണ് ഒരു കാലത്ത് ആസ്വാദകരെ പിടിച്ചിരുത്തിയത്. ഇപ്പോള്‍ മലയാളത്തിലും ക്രൈം ത്രില്ലറുകള്‍ ധാരാളം ഇറങ്ങാറുണ്ട്. അത്തരത്തില്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, ഓരോ താളും ശരവേഗത്തില്‍ വായിച്ചു തീര്‍ത്ത് അടുത്തതിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തില്‍ അക്ഷരങ്ങള്‍ക്കൊണ്ട് മാജിക്ക് കാണിക്കുകയാണ് നിഖിലേഷ് മേനോന്‍ എന്ന എഴുത്തുകാരന്‍. അഗോചരം എന്ന ക്രൈം നോവലിലൂടെ വായനക്കാരന്റെ ചങ്കിടിപ്പു കുട്ടുന്ന തരത്തിലുള്ള രചനാശൈലിയാണ് നിഖിലേഷ് അവലംബിച്ചിരിക്കുന്നത്.

ഒരേ നഗരത്തില്‍ നിന്ന് കാണാതാവുന്ന നാല് യുവതികളുടെ തിരോധാനം സംബന്ധിച്ച നിഗൂഢതകളുടെ ചുരുളഴിക്കുന്ന ഈ ക്രൈം ത്രില്ലര്‍ നോവലിന്റെ സഞ്ചാരപഥത്തിലൂടെ വായനക്കാരും കടന്നുപോകുമ്പോള്‍ ക്ലൈമാക്‌സ് എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും അവസരമില്ല. അതുതന്നെയാണ് വായിക്കാനുള്ള പ്രേരണയ്ക്ക് ചാലകശക്തിയാകുന്നതും. എന്നാല്‍ അവര്‍ പലവിധ സാധ്യതകളെ മനസ്സിലിട്ട് പെരുക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്നു. പഴുതടച്ച രചനാശൈലി എന്ന് പൂര്‍ണ്ണമായും അവകാശപ്പെടാനാവില്ലെങ്കിലും ഒരു ക്രൈം ത്രില്ലര്‍ ജോണറിന് ആവശ്യമായതെല്ലാം അഗോചരത്തില്‍ മറഞ്ഞിരിപ്പുണ്ട്.

നിഖിലേഷിന്റെ ആദ്യ നോവലായ 'പ്രഥമദൃഷ്ട്യാ'വായനക്കാര്‍ക്ക് പരിചിതനായ അലക്‌സ് മോറിസ് എന്ന മനഃശാസ്ത്രജ്ഞന്റെ, കുറ്റാന്വേഷകന്റെ സാന്നിധ്യമാണ് മറ്റൊരു ആകര്‍ഷണം. അലക്‌സ് മോറിസ് നടത്തുന്ന പുനരധിവാസ കേന്ദ്രമായ പുനര്‍ജ്ജനിയില്‍ എത്തി അലക്‌സിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്ന റിതിക ബാലചന്ദ്രന്റെ കഥയിലൂടെ സത്യം തേടിയുള്ള അലക്‌സ് മോറിസിന്റെ യാത്രയും അതോടൊപ്പം കൊച്ചി നഗരത്തില്‍ നിന്ന് അപ്രത്യക്ഷമായ നാല് യുവതികളെ തേടി ഡിസിപി ഇളവരശി ഐപിഎസ് നടത്തുന്ന അന്വേഷണവുമാണ് അഗോചരത്തിന്റെ പ്രമേയം.

പരസ്പരം ബന്ധിപ്പിക്കാന്‍ യാതൊന്നും ഇല്ലാത്ത മിസ്സിങ് കേസുകളിലെ കണ്ണികള്‍ തേടിയുള്ള അന്വേഷണം ഇളവരശിക്കും സഹപ്രവര്‍ത്തകര്‍ക്കും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും ചില സാധ്യതകളും സമാനതകളും മുന്‍നിര്‍ത്തിയുള്ള അന്വേഷണം ലക്ഷ്യം കാണുന്നു. കൊറോണ കാലത്താണ് നിഖിലേഷ് അഗോചരം എഴുതിയിരിക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്. അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളേയും സമര്‍ത്ഥമായി ഇതില്‍ ഇഴചേര്‍ത്തിട്ടുണ്ട്. ദൃഷ്ടിഗോചരം അല്ലാത്തത് അല്ലെങ്കില്‍ മറഞ്ഞിരിക്കുന്നത് എന്നാണ് അഗോചരത്തിന്റെ അര്‍ത്ഥം. പുസ്തകത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്നു ഈ ക്രൈം ത്രില്ലര്‍. കുറ്റവാളി ഏത് കഥാപാത്രത്തിനുള്ളിലാണ് മറഞ്ഞിരിക്കുന്നത് എന്ന വായനക്കാരന്റെ ചിന്തയ്ക്ക് തുടക്കത്തിലൊന്നും പിടികൊടുക്കാതെയാണ് നിഖിലേഷ് തന്റെ എഴുത്ത് നിര്‍വഹിച്ചിരിക്കുന്നത്.

വ്യത്യസ്തമായ രചനാശൈലി വായനക്ക് മാറ്റുകൂട്ടുന്നു. കടുകട്ടി പദപ്രയോഗങ്ങളിലൂടെയല്ലാതെ സംഭവ വികാസങ്ങള്‍ ചുരുക്കി പറയുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിവേഗ വായന സാധ്യമാകുന്നു. ഏതാനും മണിക്കൂറുകള്‍കൊണ്ട് വായിച്ചു തീര്‍ക്കാന്‍ പറ്റുന്ന ഒരു പുസ്തകമാണ് അഗോചരം. നിഗൂഢതകളുടെ ചുരുള്‍ പൂര്‍ണ്ണമായും അഴിക്കാതെയാണ് അഗോചരത്തിന്റെ പരിസമാപ്തി. അലക്‌സ് മോറിസിലൂടെ തന്നെ ആ കഥ പറയാന്‍ എത്തും എന്ന സൂചന നല്‍കി വായനക്കാരന്റെ ആകാംക്ഷയെ വാനോളം ഉയര്‍ത്തിയിരിക്കുകയാണ് നോവലിസ്റ്റ്.

 

 

 

 

  comment

  LATEST NEWS


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.