×
login
കൊറോണ കാലത്ത് കോപ്പിയടി; സുനില്‍ പി ഇളയിടത്തിന്റെ പകര്‍ത്തിയെഴുത്ത് പുസ്തകം കൈയോടെ പിടികൂടി; 75 ശതമാനവും മറ്റുള്ളവരുടെ പുസ്തകങ്ങളില്‍ നിന്ന് കട്ടത്

ഹൈന്ദവ പുരാണ ഇതിഹാസങ്ങളില്‍ അഗാധ പണ്ഡിതനെന്ന് സ്വയം പുകഴ്ത്തി നടക്കുന്ന സുനില്‍.പി. ഇളയിടത്തിന്റെ, 'മഹാഭാരതം-സാംസ്‌കാരിക ചരിത്രം' എന്ന പുസ്തകം മുക്കാല്‍ പങ്കും മറ്റു പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികളാണെന്നും സുനിലും പുസ്തക പ്രസാധകന്‍ ഡി സി രവിയും ചേര്‍ന്ന് വായനക്കാരെ കബളിപ്പിക്കുകയുമാണെന്ന് തുറന്നു പറഞ്ഞ് വിമര്‍ശിക്കുകയാണ് രവിശങ്കര്‍ എസ്. നായര്‍.

കൊച്ചി: വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസിന്റെ പ്രശസ്ത നോവലാണ് കോളറ കാലത്തെ പ്രണയം. മാര്‍ക്വേസിനെ അതിപ്രശസ്ത നോവലിസ്റ്റാക്കി ആ കൃതി. ഇവിടെ, കൊറോണ കാലത്ത്, ഒരു കോപ്പിയടി, ഒരു പ്രസംഗ പണ്ഡിതന്റെ തൊലി പൊളിച്ചു കാട്ടുന്നു. ഹൈന്ദവ പുരാണ ഇതിഹാസങ്ങളില്‍ അഗാധ പണ്ഡിതനെന്ന് സ്വയം പുകഴ്ത്തി നടക്കുന്ന സുനില്‍.പി. ഇളയിടത്തിന്റെ, 'മഹാഭാരതം-സാംസ്‌കാരിക ചരിത്രം' എന്ന പുസ്തകം മുക്കാല്‍ പങ്കും മറ്റു പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികളാണെന്നും സുനിലും പുസ്തക പ്രസാധകന്‍ ഡി സി രവിയും ചേര്‍ന്ന് വായനക്കാരെ കബളിപ്പിക്കുകയുമാണെന്ന് തുറന്നു പറഞ്ഞ് വിമര്‍ശിക്കുകയാണ് രവിശങ്കര്‍ എസ്. നായര്‍.

ഈ പുസ്തകം മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അങ്ങേയറ്റം അപമാനകരമായ ഒരു അധ്യായമാണെന്നും ഈ പുസ്തകത്തില്‍ ആകെയുള്ള 24966 വരികളില്‍ 18,983 വരികള്‍ മറ്റ് പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ മാത്രമാണെന്നും 5997 വരികള്‍ മാത്രമാണ് സുനിലിന്റേതെന്നും രവിശങ്കര്‍ വിശദീകരിക്കുന്നു. അതായത് 'വെറും കോപ്പിയടി' യായ പുസ്തകം മഹാഭാരതത്തെക്കുറിച്ചിറങ്ങിയ ഏറ്റവും ആധികാരികവും മൗലികവുമായ കൃതിയെന്ന പരസ്യം വഞ്ചനയാണെന്നും രവിശങ്കര്‍ സ്ഥാപിക്കുന്നു.

ഫേസ്ബുക്കില്‍ രവി ഡി.സി യ്ക്ക് എഴുതിയ തുറന്ന കത്ത് ഇങ്ങനെ തുടരുന്നു: ''അതായത് പുസ്തകത്തിന്റെ 75 ശതമാനത്തിലധികം ഉദ്ധരണികളെ ആധാരമാക്കിയുള്ളതാണ്. ഈ ഭാഗങ്ങളില്‍ ഉദ്ധരണികള്‍ അടങ്ങിയിരിക്കുന്നു എന്നതല്ല, ഇവിടെ ഉദ്ധരണികള്‍ മാത്രമെയുള്ളൂ എന്ന് എടുത്തുപറയട്ടെ. മറ്റുപുസ്തകങ്ങളില്‍ നിന്ന് വിവര്‍ത്തനം ചെയ്തതോ പരാവര്‍ത്തനം ചെയ്തതോ ആണ് ഈ വരികള്‍. ഗ്രന്ഥകാരന്റെതായി അവിടെ യാതൊന്നുമില്ല. ബാക്കിയുള്ള 25 ശതമാനം പരിശോധിച്ചാല്‍, അവയിലും പരകീയ പ്രഭവങ്ങള്‍, നേരത്തേ പറഞ്ഞതിന്റെ ആവര്‍ത്തനങ്ങള്‍, ആര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍, എന്നിവയൊക്കെയെയുള്ളു. 75 ശതമാനത്തിലധികം ഉള്ളടക്കവും മറ്റുള്ളവര്‍ ഇന്നതിനെക്കുറിച്ച് ഇന്നതു പറഞ്ഞു എന്ന് പറയുന്ന രീതിയിലുള്ള ഒരു പുസ്തകം, മൗലിക സൃഷ്ടിയായി അവതരിപ്പിക്കുന്നതും, മഹാഭാരതത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനം, ലോകഭാഷകളില്‍ ഇന്നോളമുണ്ടായിട്ടാല്ലാത്ത അപൂര്‍വകൃതി എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് വിപണിയിലെത്തിക്കുന്നതും തികച്ചും അധാര്‍മികമാണ്. പുസ്തകരചനയുടെയും പുസ്തകപ്രസാധനത്തിന്റെയും എല്ലാ നൈതികതയെയും ലംഘിക്കുന്നതാണ് ഈ പ്രവൃത്തി.  


പരകീയ പ്രഭവങ്ങള്‍ പുസ്തകത്തില്‍ ഉപയോഗിക്കുന്നതിന് ആഗോള മാനദണ്ഡങ്ങള്‍ ഉണ്ട് എന്ന് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. അവയെല്ലാം  അവഗണിച്ചുകൊണ്ട് മറ്റുള്ളവര്‍ എഴുതിയത് പകര്‍ത്തി സ്വന്തം പുസ്തകമായി അവതരിപ്പിക്കുക എന്ന ഹീനമായ നടപടിയാണ് സുനില്‍. പി ഇളയിടം ഇവിടെ ചെയ്തിരിക്കുന്നത്. അതിന് ഡി.സി ബുക്സിനെ പോലെ ഒരു പ്രസിദ്ധീകരണ സ്ഥാപനം  ഉപകരണമായിത്തീര്‍ന്നതില്‍ അതിയായ ഖേദമുണ്ട്. മൗലികമായത് എന്നല്ല, കഴമ്പുള്ള യാതൊന്നും സുനില്‍ പി. ഇളയിടം ഇതിലൂടെ പറയുന്നില്ല എന്ന വാസ്തവം നിലനില്‍ക്കുമ്പോള്‍ തന്നെ, അത് എന്റെ വിഷയമല്ല എന്ന് ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ പുസ്തകങ്ങളില്‍ നിന്ന് കട് ആന്‍ഡ് പേസ്റ്റും വിവര്‍ത്തനവും പരാവര്‍ത്തനവും നടത്തി ഒരു പുസ്തകം സൃഷ്ടിക്കുന്നതിലെ നൈതികതയാണ് ഇവിടെ വിഷയം.  

പുസ്തക പ്രസാധനത്തിലെ അടിസ്ഥാന ധാര്‍മികതയാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. മലയാളത്തില്‍ ഇത്രയും തരംതാണ രീതിയിലെ ഒരു പകര്‍ത്തിയെഴുത്തു രചന ഞാന്‍ കണ്ടിട്ടില്ല. ഇത് ചൂണ്ടിക്കാണിക്കുന്നതും പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കുന്നതും, ഇതിലൂടെ വഴിതെറ്റിപ്പോയേക്കാവുന്ന വിദ്യാര്‍ഥികളെ മനസ്സില്‍ കാണുന്നതുകൊണ്ടാണ്. വൈജ്ഞാനിക ഗ്രന്ഥരചന, ഗവേഷണ പഠനങ്ങള്‍ എന്നിവയുടെ സ്വഭാവം എന്തായിരിക്കണമെന്നതിനെക്കുറിച്ച് അപകടകരമായ ഒരു മാതൃകയാണ് ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. വിമര്‍ശനത്തെയും ചിന്തയെയും  നിരസിച്ചുകൊണ്ട്, മറ്റുള്ളവര്‍ എഴുതുന്നത് പകര്‍ത്തിവെച്ച് റഫറന്‍സ് ചേര്‍ക്കുന്നതാണ് അക്കാദമിക ലേഖനത്തിന്റെ രീതി എന്ന ആശയം വിദ്യാര്‍ഥികളില്‍ അടിച്ചേല്പിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ഭാവിയില്‍ ഇത്തരം പുസ്തകങ്ങള്‍ പു

റത്തുവരുന്നില്ല എന്നുറപ്പുവരുത്താനുള്ള കരുതല്‍ നടപടികള്‍ താങ്കള്‍ സ്വീകരിക്കും എന്നു പ്രത്യാശിക്കുന്നു,'' രവിശങ്കര്‍ എഴുതുന്നു. നുണ പറയലും ഇല്ലാത്ത ചരിത്രം ഉണ്ടെന്ന് അവതരിപ്പിക്കുകയും ചെയ്യുന്ന സുനില്‍ പി. ഇളയിടത്തിനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിലാണ്, പ്രസാധകന് എഴുതിയ രവിശങ്കറിന്റെ കത്ത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.