വായന
1995 ല്‍ പിഎച്ച്ഡി നല്കപ്പെട്ട ഒരു ഡോക്ടറല്‍ പ്രബന്ധമാണ് ഇത്. 1998 ല്‍ ഒരു ഇംഗ്ലീഷ് ഗ്രന്ഥമായി ഈ തീസിസ് പ്രസിദ്ധീകരിക്കപ്പെട്ടു. ദല്‍ഹിയില്‍ ഡോ. മുരളി മനോഹര്‍ ജോഷി റിലീസ് ചെയ്ത ഈ ഗ്രന്ഥം കഴിഞ്ഞ 20 വര്‍ഷമായി ഇംഗ്ലീഷില്‍ മാത്രമാണ് ലഭ്യമായിരുന്നത്. പ്രസിദ്ധ സാഹിത്യ വിമര്‍ശകനും ഗ്രന്ഥകാരനുമായ പ്രൊഫ. എം.ആര്. ചന്ദ്രശേഖരന് തയ്യാറാക്കിയ ഈ ഗ്രന്ഥത്തെക്കുറിച്ചുള്ള ഒരു പഠനം 2000, 2009, 2017 ലും പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളത്തില്‍ ഈ ഗ്രന്ഥത്തിലെ ആശയങ്ങള്‍ക്ക് എത്ര പ്രസക്തിയുണ്ടെന്ന് ഈ സംഭവം കാണിക്കുന്നുണ്ട്.
തന്റെ പഠനം ഉപസംഹരിച്ചുകൊണ്ട് പ്രൊഫസര്‍ എം.ആര്. ചന്ദ്രശേഖരന് നടത്തുന്ന സുപ്രധാനമായ നിരീക്ഷണം അവഗണിക്കാന്‍ വയ്യാത്തവണ്ണം പ്രധാനമാണ്. അദ്ദേഹം എഴുതി: ''തെളിവിനെ കവിഞ്ഞുള്ള ദൃഢ പ്രസ്താവം തെറ്റ് മാത്രമല്ല കുറ്റം കൂടിയാകുന്നു.'' കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം തെളിവു കൂടാതെയുള്ള ദൃഢപ്രസ്താവനകളായിട്ടാണ് ഇക്കാലമത്രയും രചിക്കപ്പെട്ടുവന്നത്. പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെയാണ് അതൊക്കെ എഴുതിയത്. ''ജേതാവു പറയുന്നത് ചരിത്രം'' എന്ന പ്രസിദ്ധമായ ചൊല്ലിന് നിരക്കുന്ന രചനകള്‍. കേരളത്തിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ വിശേഷിച്ച് യുവ കമ്യൂണിസ്റ്റുകള്‍ അവയല്ല, ബാലകൃഷ്ണന്റെ പുസ്തകമാണ് വായിച്ചു പഠിക്കേണ്ടത്, കെട്ടുകഥകളല്ല ചരിത്രമാണവര്‍ക്ക് വേണ്ടതെങ്കില്‍. കമ്യൂണിസ്റ്റുകാരെ മാത്രം സംബന്ധിക്കുന്ന ഒരു കാര്യമല്ല ഇത്; ചിരകാലമായി ഇവിടെ രാഷ്ട്രീയം പറയുന്നതും പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും കമ്യൂണിസ്റ്റുകാരാണ്. അന്ധമായ ധാരണകളേയും അതിഭാവുകത്വപരമായ അവകാശവാദങ്ങളെയും ആസ്വദിച്ചാണ് കമ്യൂണിസം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രശില്പ്പം നിര്‍മിച്ചിട്ടുള്ളത്. അവരുടെ വാദങ്ങളുടെയും നാട്യങ്ങളുടെയും ഉള്ളിലേക്ക് കടന്നു സത്യമാരായാന് കമ്യൂണിസ്റ്റുകളില്‍ ഒട്ടേറെപ്പേര്‍ മിനക്കെട്ടിട്ടില്ല. ആ കുറവ് നി
കത്തുന്നു, ബാലകൃഷ്ണന്റെ ഈ ചരിത്രഗ്രന്ഥം.''
ഡോ. ബാലകൃഷ്ണന്റെ ഗ്രന്ഥത്തിന്റെ പ്രാധാന്യം മുഴുവന്‍ പുറത്തുകൊണ്ടുവരുന്ന വരികളാണിത്. പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഡോ. എം.ജി.എസ്. നാരായണനാണ്. സമകാലീന കേരളത്തിലെ അധൃഷ്യനായ ഈ ചരിത്രകാരന് ഡോ. ബാലകൃഷ്ണന്റെ പുസ്തകത്തേപ്പറ്റി പറഞ്ഞത് നോക്കുക: ''ഈ ഗ്രന്ഥത്തിന്റെ പ്രധാന മേന്മ കമ്യൂണിസ്റ്റ് പ്രചാരണങ്ങളിലൂടെ മുങ്ങിപ്പോയ കമ്യൂണിസത്തിന്റെ മറുവശം പണ്ഡിതലോകത്തിനു മുന്പില് വെളിവാക്കാന്‍ കഴിഞ്ഞു എന്നതാണ്.'' അതായത് പ്രചാരണങ്ങളുടെ സത്യാവസ്ഥ ഈ ഗ്രന്ഥം പുറത്തുകൊണ്ടുവരുന്നു എന്നത് ഡോ. എം.ജി.എസ്. തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം തുടരുന്നു: ''ഡോ. ബാലകൃഷ്ണന് അജ്ഞാതമായിക്കിടന്നിരുന്ന പാര്‍ട്ടി രേഖകളില്‍ മറഞ്ഞു കിടന്നിരുന്ന വസ്തുതകള്‍ ചികഞ്ഞെടുത്ത് വായനക്കാരുടെ മുന്നില്‍ ഭയമോ പ്രീതിപ്പെടുത്താനുള്ള ഉത്കണ്ഠയോ കൂടാതെ നിരത്തിയിരിക്കുന്നു ''
ഇത്രയും പ്രധാനപ്പെട്ട ഈ ഗ്രന്ഥം കഴിഞ്ഞ 20 വര്‍ഷമായി ഇംഗ്ലീഷ് അറിയുന്നവരുടെ മാത്രം മുന്നിലായിരുന്നു. മട്ടന്നൂര്‍ മധുസൂദനന് ഇത് പരിഭാഷപ്പെടുത്തി മലയാള വായനക്കാരുടെ മുന്നിലേക്ക് തന്നിരിക്കയാണ്. മലയാള ഗ്രന്ഥങ്ങളില്‍ വളരെ അപൂര്‍വമായി മാത്രം കാണാറുള്ള വിശദമായ അടിക്കുറിപ്പ് ഈ ഗ്രന്ഥത്തിന്റെ ആധികാരികത വര്‍ധിപ്പിച്ചിരിക്കുന്നു. വളരെ ചെറിയ അക്ഷരത്തില്‍ 33 പേജുകളുള്ള അടിക്കുറിപ്പ് തെളിവുകളിലേക്ക് വിരല്‍ചൂണ്ടുന്നു. 352 പേജുകളുള്ള ഈ ഗ്രന്ഥത്തിന് 350 രൂപ മാത്രമേ വിലയുള്ളൂ. സാധാരണക്കാരനു കൂടി പ്രാപ്തമാക്കാനുദ്ദേശിച്ചാണ് ഈ വിലക്കുറവ്. കേരള രാഷ്ട്രീയ സാഹിത്യത്തിന് വളരെ വിലപ്പെട്ട ഒരു സംഭാവനയാണ് ഇത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാനും അതനുസരിച്ച് രാഷ്ട്രീയ തന്ത്രങ്ങളാവിഷ്കരിക്കാനും ഓരോ മലയാളിയെയും ഈ ഗ്രന്ഥം സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്രംഗ്ദള് ശൗര്യറാലി
വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി
പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി
'കള്ളോളം നല്ലൊരു വസ്തു...'
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം