×
login
'കൈനിക്കര സ്വപ്‌നത്തില്‍ ആവശ്യപ്പെട്ടു; മൂകാംബിക ദേവി ആയുസ്സ് നീട്ടി'; 'ശ്രീരാമചരിതമാനസം' മലയാളത്തിലായതിന്റെ മനസ്സു തുറന്ന് സി ജി

നവതി പിന്നിട്ട സി ജി രാജഗോപലിനെ ആദരിക്കാന്‍ ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം മനസ്സു തുറന്നു.

തിരുവനന്തപുരം:  കൈനിക്കര  കുമാരപിള്ള സ്വപ്‌നത്തില്‍ പറഞ്ഞ ആവശ്യവും മൂകാംബിക ദേവി ആയുസ്സ് നീട്ടി തന്നതുമാണ് 'ശ്രീരാമചരിതമാനസം' മലയാളത്തിലെഴുതാന്‍ കാരണമെന്ന് കവിയും ഹിന്ദി അധ്യാപകനമായ സി ജി രാജഗോപാല്‍. 80-ാം വയസ്സിലാണ്  തുളസീ രാമായണ വിവര്‍ത്തനം തുടങ്ങിയത്. 26,152 വരിയും  46 സംസ്‌കൃത ശ്‌ളോകങ്ങളുടേയും വിവര്‍ത്തനം അഞ്ചര വര്‍ഷം എടുത്ത്  പൂര്‍ത്തീകരിച്ചു. പറഞ്ഞു ബോധ്യപ്പെടുത്താന്‍ പ്രയാസമുള്ള ചില കാര്യങ്ങള്‍ രചനയക്ക് പിന്നിലുണ്ട്. നവതി പിന്നിട്ട സി ജി രാജഗോപലിനെ ആദരിക്കാന്‍ ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം മനസ്സു തുറന്നു.

'വിദ്യാഭ്യാസ വിചക്ഷണനും നാടകകൃത്തും ഉപന്യാസകാരനുമായ കൈനിക്കര കുമാരപിള്ള    ഹിന്ദി അധ്യാപകനായിരുന്ന എന്നോട് 'രാമചരിതമാനസം' മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. അന്ന്  വയസ്സ് 30. അര നൂറ്റാണ്ടിനുശേഷം കൈനിക്കര  മരിച്ചിട്ട് 22 വര്‍ഷം കഴിഞ്ഞ്, ഒരു സ്വപ്‌ന ദര്‍ശനം. കുമാരപിള്ള സാര്‍ 'അതു ചെയ്‌തോ' എന്നു ചോദിക്കുകയും 'ഇല്ല' എന്ന ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. 'അതു ചെയ്യണം ' എന്നു പറഞ്ഞ് അദ്ദേഹം മറഞ്ഞു. ഞെട്ടിയുണര്‍ന്നു ഞാന്‍ ലൈറ്റിട്ടു. രാത്രിയുടെ അന്ത്യയാമം. വാര്‍ധക്യ സഹജമായ അലസത വെടിഞ്ഞ് ആ സരസ്വതി യാമത്തില്‍ തന്നെ വിവര്‍ത്തനം. തുടങ്ങി.  കുറച്ചു പേജുകള്‍ വിവര്‍ത്തനം ചെയ്തു ക ഴിഞ്ഞപ്പോള്‍ , അവിചാരിതമായി എന്റെ ജാതകം നോക്കാനായി. അതില്‍ ആയുസ്സ് പറഞ്ഞിരിക്കുന്നത് 79. അപ്പോള്‍ തന്നെ പ്രായം 80 ഉം. എഴുതിയാല്‍ തന്നെ പൂര്‍ത്തിയാക്കാന്‍ പറ്റില്ലന്ന് മനസ്സു പറഞ്ഞു.  അതുവരെ എഴുതിയതുമായി മൂകാംബികയ്ക്ക് വിട്ടു.  എഴുതിയ പേപ്പറുകള്‍ പൂജാരിയെ ഏല്പിച്ച് കാര്യം പറഞ്ഞു. പൂജിച്ച ശേഷം  പ്രസാദം നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു പുസ്തക രചന പൂര്‍ത്തിയാക്കുമെന്ന്.അങ്ങനെ മൂകാംബിക ദേവി നീട്ടിത്തന്ന ആയുസാണ് രാമചരിതമാനസം  മലയാളത്തിലാകാന്‍ കാരണം'

ബാലഗോകുലം, തപസ്യ,  വിചാരകേന്ദ്രം തുടങ്ങിയ സംഘടനകളുമായുള്ള ദീര്‍ഘ നാളത്തെ ബന്ധം ഓര്‍ത്തെടുത്ത സി ജി രാജഗോപാല്‍, പി പരമേശ്വരന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ലക്ഷം ഭഗവത് ഗീത  വിതരണം ചെയ്യാനായി നടത്തിയ പരിശ്രമങ്ങളും ജെ നന്ദകുമാറിന്റെ നേതൃത്വത്തില്‍ 'ഗുരുജി സാഹിത്യം' തര്‍ജ്ജിമ ചെയ്തപ്പോളുണ്ടായ രസകരമായ അനുഭവങ്ങളും പങ്കുവെച്ചു.


 ബാലഗോകുലം ഉപാധ്യക്ഷന്‍ വി ഹരികുമാര്‍ പുരസ്‌ക്കാരം സമ്മാനിച്ചു. സംസ്ഥാന സമിതിയംഗം ഡി നാരായണ ശര്‍മ്മ  പൊന്നാട അണിയിച്ചു. സംഘടനാ സെക്രട്ടറി എ.രഞ്ചുകുമാര്‍, സംസ്ഥാന സമിതിയംഗം പി ശ്രീകുമാര്‍, മേഖല സെക്രട്ടറി കെ.സുനില്‍കുമാര്‍, സംഘടനാ സെക്രട്ടറി എ രാജന്‍, മുന്‍ ജില്ലാ അധ്യക്ഷന്‍ ഹരിഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

  comment

  LATEST NEWS


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.