×
login
രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; പുസ്തകം കൈമാറിയത് സ്വയം പ്രകാശിപ്പിക്കല്‍ പോലെ എന്ന് സി.രാധാകൃഷ്ണന്‍

തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന തന്റെ നോവലിന്റെ ഇംഗ്ലീഷ്,ഹിന്ദി പരിഭാഷകള്‍, ഭഗവദ് ഗീതയുടെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകള്‍ എന്നീ പുസ്തകങ്ങള്‍ സി.രാധാകൃഷ്ണന്‍ രാഷ്ട്രപതിക്ക് നല്‍കി

ന്യൂദല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച.

തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന തന്റെ നോവലിന്റെ ഇംഗ്ലീഷ്,ഹിന്ദി പരിഭാഷകള്‍, ഭഗവദ് ഗീതയുടെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകള്‍ എന്നീ പുസ്തകങ്ങള്‍ സി.രാധാകൃഷ്ണന്‍ രാഷ്ട്രപതിക്ക് നല്‍കി.


രാഷ്ട്രപതിക്ക് പുസ്തകം കൈമാറിയത് സ്വയം പ്രകാശിപ്പിക്കല്‍ പോലെയാണ് തനിക്കെന്ന് സി.രാധാകൃഷ്ണന്‍ പ്രതികരിച്ചു

'ജീവിതത്തില്‍ ആദ്യമായി രാഷ്ട്രപതിഭവനില്‍ പോയി.തീക്കടല്‍  കടഞ്ഞ്  തിരുമതിരം എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ ആദ്യ പ്രതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു.ഹൃദ്യമായ അനുഭവം.  ഗുരുനാഥയും അമ്മയും കൂടിയായ ഒരു രാഷ്ട്രപതി നമുക്ക്  ആദ്യമായാണല്ലോ.' സി. രാധാകൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.