×
login
ലളിത കലാ അക്കാദമിക്ക് കാര്‍ട്ടൂണ്‍ മറുപടിയുമായി ഡിജി ആര്‍ട്‌സ്

നേരത്തെ ഡിജി ആര്‍ട്‌സ് വരച്ച, അമ്മൂമ്മയും കുട്ടിയും നില്‍ക്കുന്ന ഒരു ഓണ്‍ലൈന്‍ ക്ലാസിന്റെ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

തിരുവനന്തപുരം: ലളിത കലാ അക്കാദമിയുടെ 20192020ലെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം നേടിയ വിവാദ കാര്‍ട്ടൂണിന് ഡിജി ആര്‍ട്‌സിന്റെ മറുപടി. അവാര്‍ഡ് വേണ്ടെങ്കില്‍ സത്യസന്ധമായി വരയ്ക്കാമെന്ന ശീര്‍ഷകത്തോടെയാണ് ഡിജി ആര്‍ട്‌സ് മറുപടി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഭൂഗോളത്തെ ചേര്‍ത്തുപിടിച്ച് വാക്‌സിന്‍ കൈകളിലേന്തി നില്‍ക്കുന്ന ഭാരതമാണ് ഡിജി ആര്‍ട്‌സിന്റെ പോസ്റ്റിലുള്ളത്. പശ്ചാത്തലത്തില്‍ ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന് എഴുതിയിരിക്കുന്നതും മുമ്പില്‍ മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യവും പോസ്റ്റില്‍ കാണാം. 'ലോകം മുഴുവന്‍ പകച്ചുനിന്നപ്പോള്‍ എന്റെ ഭാരതം 95ഓളം രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റി അയക്കുകയാണ് ചെയ്തതെന്നും പോസ്റ്റിനോടൊപ്പം ഡിജി ആര്‍ട്‌സ് കുറിച്ചിട്ടുണ്ട്.

പുരസ്‌കാരം നേടിയ വിവാദ കാര്‍ട്ടൂണ്‍ കൊവിഡ് ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന ശീര്‍ഷകത്തോടെയായിരുന്നു തയ്യാറാക്കിയിരുന്നത്. ഇംഗ്ലണ്ട്, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ മനുഷ്യരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണില്‍ കാവി പുതച്ചിരിക്കുന്ന പശുവിന്റെ രൂപമാണ് ഇന്ത്യയ്ക്ക് നല്‍കിയിരുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ കൈവരിച്ച ചരിത്രനേട്ടത്തെപ്പോലും അപകീര്‍ത്തിപ്പെടുത്തുന്നതാണ് കാര്‍ട്ടൂണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. ഈ കാര്‍ട്ടൂണിന് ലളിത കലാ അക്കാദമി പുരസ്‌കാരവും നല്‍കി. ഇതി ന്റെ പശ്ചാത്തലത്തിലാണ് ഡിജി ആര്‍ട്‌സി ന്റെ കലാവിരുതില്‍ ലളിതാ കലാ അക്കാദമിക്ക് മറുപടി വന്നത്.

നേരത്തെ ഡിജി ആര്‍ട്‌സ് വരച്ച, അമ്മൂമ്മയും കുട്ടിയും നില്‍ക്കുന്ന ഒരു ഓണ്‍ലൈന്‍ ക്ലാസിന്റെ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അമ്മൂമ്മ ഓണ്‍ലൈന്‍ ക്ലാസില്‍ നോക്കിയിരിക്കുമ്പോള്‍ പുറത്തെ കാഴ്ച്ചകള്‍ കണ്ടിരിക്കുന്ന കുട്ടിയാണ് ചിത്രത്തിലുള്ളത്. തല തിരിഞ്ഞിരിക്കുന്നത് ഞാനല്ല നിങ്ങളുടെ വിദ്യാഭ്യാസ രീതിയാണ് എന്ന തലക്കെട്ടോടെ വരച്ച ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

 

  comment

  LATEST NEWS


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


  കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും


  നിര്‍മ്മിച്ചത് രണ്ടു വര്‍ഷം എടുത്ത്; ഗുരുവായൂരപ്പന് മയില്‍പ്പീലി വയലിനുമായി പ്രിയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.