2010 ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മന്ത്രി നോവല്‍ തയ്യാറാക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ നോവല്‍. നവംബര്‍ 29 ന് നോവല്‍ പുറത്തിറങ്ങും.
ന്യൂദല്‍ഹി: അഭിനയവും പൊതു പ്രവര്‍ത്തനവും മാത്രമല്ല എഴുത്തും തനിക്കു വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. തന്റെ ആദ്യ നോവല്‍ ഈയാഴ്ച പുറത്തിറക്കുമെന്ന് മന്ത്രി അറിയ്ച്ചു. ലാല്‍സലാം എന്നാണ് സ്മൃതി ഇറാനി നോവലിന് പേരിട്ടിരിക്കുന്നത്. വെസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ട്വിറ്ററിലൂടെയാണ് നോവലിന്റെ വാര്‍ത്ത മന്ത്രി പുറത്തുവിട്ടത്.
Twitter tweet: https://twitter.com/smritiirani/status/1460986637043732481
2010 ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മന്ത്രി നോവല്‍ തയ്യാറാക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ നോവല്‍. നവംബര്‍ 29 ന് നോവല്‍ പുറത്തിറങ്ങും.
കുറേ കാലമായി ഈ കഥ തന്റെ മനസ്സിലുണ്ട്. ഇത് വായനക്കാര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ആക്ഷന്‍, സസ്പെന്‍സ് തുടങ്ങിയവയെല്ലാം നോവലിലുണ്ടെന്ന് പ്രസാധകരായ വൈസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സ് പ്രതികരിച്ചു.
വിക്രം പ്രതാപ് സിംഗ് എന്ന യുവ ഉദ്യോഗസ്ഥന്റെ ജീവിതവും പിന്നാമ്പുറ രാഷ്ട്രീയത്തില്‍ നിന്നും അഴിമതിയില്‍ നിന്നും ഉടലെടുത്ത ഒരു സാമൂഹിക വ്യവസ്ഥയ്ക്കെതിരെ അദ്ദേഹം നേരിടുന്ന വെല്ലുവിളികളുമാണ് നോവലിന്റെ പ്രമേയം. ഛത്തീസ്ഗഡിലെ അംബുജ എന്ന ഗ്രാമത്തിലേക്ക് വിക്രം പ്രതാപ് സിംഗ് എത്തുന്ന രീതി, അദേഹം അവിടുത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്കതിത്വമായി മാറ്റുന്നു. അതിനുശേഷം
ഏറെക്കാലമായി അവഗണിക്കപ്പെട്ട ഗ്രാമത്തിലെ പോലീസ് സ്റ്റേഷനില്‍ ക്രമസമാധാനം കൊണ്ടുവരാനും ഉത്സാഹം കാണിക്കാത്ത ജീവനക്കാരെ പ്രചോദിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും തുടര്‍ന്നാണ് കഥ മുന്നോട്ടു പോകുന്നത്.
അംബുജയിലെ യാത്രയ്ക്ക് പുറമേ, തന്റെ പഴയ സുഹൃത്തും സഹ ഓഫീസറുമായ ദര്‍ശനെ പ്രതികാരമായി കൊലപ്പെടുത്തിയതിന് പിന്നിലെ സത്യവും അദ്ദേഹം അന്വേഷിക്കുന്നു. തന്റെ സുഹൃത്തിന്റെ കേസ് പരിഹരിക്കപ്പെടുന്നതുവരെ അയാള്‍ക്ക് വിശ്രമിക്കാന്‍ കഴിയില്ല. എന്നാല്‍ ഓരോ ദിവസവും അദേഹത്തിന് പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു.
ബ്യൂറോക്രസിയിലും നക്സലിസത്തിലും താല്‍പ്പര്യമുള്ള ഒരു പ്രാദേശിക ബിസിനസുകാരനും ഒരു യുവതിയായ വിധവയും അവളുടെ പത്രപ്രവര്‍ത്തകയായ സുഹൃത്തുമൊക്കെ ഈ വെല്ലുവിളികളില്‍ ഉള്‍പ്പെടുന്നു.
തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് 1.30ന്; വര്‍ണക്കാഴ്ച ഉണ്ടാവില്ല, സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
വിജയ് ബാബു വിദേശത്തേയ്ക്ക് കടന്നതായി സൂചന; ഏത് രാജ്യത്താണെങ്കിലും നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍
പോലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പന്നിക്കെണി വച്ച സുരേഷ് അറസ്റ്റിൽ; മൃതദേഹങ്ങൾ പാടത്ത് കൊണ്ടിട്ടത് കൈവണ്ടിയിൽ
ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട; കള്ള്ഷാപ്പിലെ ഭൂഗർഭ ടാങ്കിൽ സൂക്ഷിച്ചിരുന്നത് 2000 ലിറ്റര്‍ സ്പിരിറ്റ്, റെയ്ഡ് രഹസ്യവിവരത്തെ തുടർന്ന്
കള്ളാറില്‍ മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത സ്കൂള്‍ കെട്ടിടത്തില്‍ ചെറിയ മഴയില്‍ തന്നെ വെള്ളക്കെട്ടും, ചോര്‍ച്ചയും; പാഴായത് രണ്ടരക്കോടി
തൃക്കാക്കരയില്‍ ഏറ്റുമുട്ടുന്നവര്‍ തിരുവന്‍വണ്ടൂരില്‍ കൂട്ടുമുന്നണി; ഉപാധ്യക്ഷ സ്ഥാനം സിപിഎമ്മിന്, കോണ്‍ഗ്രസ് പിന്തുണച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം