×
login
തെയ്യം കലാകാരന്റെ സ്വത്വപ്രതിസന്ധി ആവിഷ്‌കരിച്ച് ഹേമയുടെ ആദ്യ നോവല്‍‍; 'ദി മിസ്റ്റീരിയസ് ഡാന്‍സ് ഓഫ് വിന്റേജ് ഫോളീസ്' വായനക്കാരുടെ കൈകളിലേക്ക്

കോയമ്പത്തൂര്‍ കാരുണ്യ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന ഹേമ സാവിത്രിയുടെ ആദ്യ നോവലാണിത്. അമ്പതുകള്‍ പിന്നിട്ട ദളിത് കലാകാരനായ കേശുവിന്റെ ജീവിതത്തിലൂടെയാണ് മുന്നൂറോളം പേജുകള്‍ ഉള്ള നോവല്‍ മുന്നോട്ട് പോകുന്നത്.

ഇരിങ്ങാലക്കുട: സംഗമേശ്വരന്റെ നാട്ടില്‍ നിന്ന് ഒരു എഴുത്തുകാരി കൂടി. വടക്കന്‍ കേരളത്തിലെ ഒരു  സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ തെയ്യം കലാകാരന്റെ സ്വത്വപരമായ  പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന 'ദി മിസ്റ്റീരിയസ് ഡാന്‍സ് ഓഫ് വിന്റേജ് ഫോളീസ്' എന്ന നോവല്‍  വായനക്കാരുടെ കൈകളിലേക്ക് എത്തി.

കോയമ്പത്തൂര്‍ കാരുണ്യ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന ഹേമ സാവിത്രിയുടെ ആദ്യ നോവലാണിത്. അമ്പതുകള്‍ പിന്നിട്ട ദളിത് കലാകാരനായ കേശുവിന്റെ ജീവിതത്തിലൂടെയാണ് മുന്നൂറോളം പേജുകള്‍ ഉള്ള നോവല്‍ മുന്നോട്ട് പോകുന്നത്.  


ഗവേഷണത്തിന്റെ ഫൈനല്‍ തീസിസ് സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയിലുള്ള അഞ്ച് മാസങ്ങള്‍ കൊണ്ടാണ് രചന പൂര്‍ത്തിയാക്കിയത്. സുഹ്യത്തും അധ്യാപികയുമായ ദിവ്യ ധില്ലനാണ് പുസ്തകത്തിന്റെ കവര്‍ ചിത്രത്തിന് രൂപം നല്കിയിരിക്കുന്നത്. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെന്‍മാന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ള നോവല്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ തന്‍മയ് ദുബെയാണ് പ്രകാശനം ചെയ്തത്.  

ഇരിങ്ങാലക്കുടയ്ക്കടുത്ത് ഐക്കരക്കുന്നില്‍ അരിയ്ക്കത്ത്  മനയില്‍ സജുവാണ് ഭര്‍ത്താവ്. പത്താം ക്ലാസ്സ് വിദ്യാര്‍ഥി ശ്രീദത്തന്‍ മകനാണ്.

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.