×
login
'മോദിയെ ഓര്‍ത്ത് അംബേദ്ക്കര്‍ അഭിമാനിക്കും'; അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഇളയരാജ

. ഇതാണ് എന്റെ അഭിപ്രായം. മറ്റുള്ളവരുടെ അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കിലും ഇഷ്ടമല്ലെന്ന് ഞാന്‍ പറയില്ല. പരാമര്‍ശങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല' ഇളയരാജ പറഞ്ഞു.

ചെന്നൈ:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭരണഘടനാ ശില്‍പി ബി.ആര്‍.അംബേദ്കറുമായി താരതമ്യപ്പെടുത്തുന്ന  പരാമര്‍ശത്തില്‍  ഉറച്ച്  സംഗീതജ്ഞന്‍ ഇളയരാജ.  

'സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് അംബേദ്കറും മോദിയും. പട്ടിണിയും അടിച്ചമര്‍ത്തലുകളും ഇരുവരും നേരിട്ടു. അസമത്വം ഇല്ലാതാക്കാനാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്. ഇരുവരും ഇന്ത്യക്ക് വേണ്ടി വലിയ സ്വപ്‌നങ്ങള്‍ കണ്ടു. ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു' എന്നാണ് ഇളയരാജ എഴുതിയത്

'അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍'  എന്ന പുസ്തകത്തിന് ആമുഖ കുറിപ്പിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്ത് എഴുതിയത്.

മോദിയുടെ നേതൃത്വത്തില്‍ രാജ്യം വികസനത്തിന്റെ പാതയിലായാണ്. എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കുകയാണ്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ച രീതിയില്‍ സജ്ജീകരിച്ചിരിക്കുന്നു. സാമൂഹിക നീതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കൊണ്ടുവന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികള്‍ മികച്ചാണ്. മുത്തലാഖ് വിരുദ്ധ നിയമത്തിലൂടെ പ്രധാനമന്ത്രി, സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റം വരുത്തി. ഇത് കണ്ട് അംബേദ്കര്‍ അഭിമാനിക്കുന്നുണ്ടാകും'  ഇളയരാജ കൂട്ടിച്ചേര്‍ത്തു


ഇളയരാജയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. വിവാദം ഉയര്‍ന്നെങ്കിലും അഭിപ്രായം പിന്‍വലിക്കില്ലെന്ന്  അദ്ദേഹം വ്യക്തമാക്കി.

'സിനിമയില്‍ നല്‍കിയ ഈണം നല്ലതല്ലെന്ന് പറഞ്ഞാല്‍ തിരികെ വാങ്ങില്ല. അതു പോലെ എന്റെ മനസ്സില്‍ എന്തുതന്നെയായാലും സത്യം പറയാന്‍ മടിക്കില്ല. മറ്റുള്ളവരുടെ അഭിപ്രായം വ്യത്യസ്തമായിരിക്കാം. ഇതാണ് എന്റെ അഭിപ്രായം. മറ്റുള്ളവരുടെ അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കിലും ഇഷ്ടമല്ലെന്ന് ഞാന്‍ പറയില്ല. പരാമര്‍ശങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല' ഇളയരാജ പറഞ്ഞു.

ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനാണ്  പുസ്തകം    പ്രസിദ്ധീകരിച്ചത്.  'അംബേദ്കറുടെ കാഴ്ചപ്പാടുകള്‍ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനും വിവിധ മേഖലകളില്‍ പ്രവര്‍ത്തികമാക്കുന്നതിനും പ്രധാനമന്ത്രി മോദി നിര്‍മ്മിക്കുന്ന പുതിയ ഇന്ത്യ അംബേദ്കറുടെ ആദര്‍ശങ്ങളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അക്കാദമിക് ശ്രമമാണ് പുസ്തകം

 

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.