പ്രസിഡന്റായി മാധവ് കൗശിക് ജയിച്ചെങ്കിലും വൈസ് പ്രസിഡന്റായി എതിര്‍പാനലിലെ പ്രഫ.കുമുദ് ശര്‍മയാണ് ജയിച്ചത്
ന്യൂദല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയില്‍ ജനാധിപത്യം പുന: സ്ഥാപിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ ഇരുപാനലില്‍ നിന്നും ഉള്ളവര്‍ വിജയികളായി. നിലവിലെ വൈസ് പ്രസിഡന്റ് മാധവ് കൗശികും കര്‍ണാടക സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ മെല്ലെപുരം ജി. വെങ്കിടേഷും നേതൃത്വം നല്‍കിയ പാനലുകള്‍ തമ്മിലായിരുന്നു മത്സരം. പ്രസിഡന്റായി മാധവ് കൗശിക് ജയിച്ചെങ്കിലും വൈസ് പ്രസിഡന്റായി എതിര്‍പാനലിലെ പ്രഫ.കുമുദ് ശര്‍മയാണ് ജയിച്ചത്. ഡല്‍ഹി സര്‍വകലാശാലാ ഹിന്ദി വിഭാഗം മേധാവിയായ കുമുദ് മലയാളിയായ സി രാധാകൃഷ്ണനെയാണ് തോല്‍പിച്ചത്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 92 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്.
അക്കാദമിയിലെ ഭാരവാഹിത്വം പിന്‍തുടര്‍ച്ചക്കാരെ നിശ്ചയിച്ച് വീതിച്ചെടുക്കുന്ന രീതിയാണ് കുറെനാലായി നിലവില്‍ ഉണ്ടായിരുന്നത്.ചന്ദ്രശേഖര കമ്പാര്‍ സ്ഥാനമൊഴിയുമ്പോള്‍ നിലവിലെ വൈസ് പ്രസിഡന്റ് മാധവ് കൗശിക് അധ്യക്ഷസ്ഥാനത്തും ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കേരളത്തില്‍ നിന്നു സി.രാധാകൃഷ്ണനെ വൈസ് പ്രസിഡന്റ് സ്ഥാനത്തും എതിരില്ലാതെ തെരഞ്ഞെടുക്കുക എന്നതായിരുന്നു ധാരണ.
എന്നാല്‍ അക്കാദമി തെരഞ്ഞെടുപ്പില്‍ ജനാധിപത്യം പ്രതിഫലിപ്പിക്കണമെന്ന നിലപാടുമായി ഒരു വിഭാഗം സാഹിത്യകാരന്മാര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്കു മത്സരിക്കാന്‍ അവസാന നിമിഷം പത്രിക നല്‍കുകയായിരുന്നു.
അക്കാദമി ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ അനുകൂല സാഹിത്യകാരന്മാരാണ് മത്സരത്തിന് തയ്യാറായത് എന്ന രീതിയില്‍ പ്രാചാരണം ഉണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ആരോപിക്കുന്നില്ലെന്നായിരുന്നു സി.രാധാകൃഷ്ണന്റെ പ്രതികരണം.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ നാല്‍പ്പതാം ചരമവാര്‍ഷികദിനം; 'ഇന്ദ്രനീല'മായെത്തും 'ചന്ദ്രകാന്ത'ത്തിലെ ഓര്‍മ്മകള്‍
രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; പുസ്തകം കൈമാറിയത് സ്വയം പ്രകാശിപ്പിക്കല്‍ പോലെ എന്ന് സി.രാധാകൃഷ്ണന്‍
മലയാളത്തിന്റെ ഗതിയെക്കുറിച്ച് ഉത്കണ്ഠ; പാഠ്യപദ്ധതിയില്‍ മലയാളത്തെ മാറ്റിനിര്‍ത്തുന്നത് ആശങ്ക: എം ടി വാസുദേവന്‍ നായര്‍
വാഗഗ്നി... (എ.അയ്യപ്പന്)
കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ഇരുപാനലില്‍ നിന്നും ഉള്ളവര്‍ വിജയികളായി; രാഷ്ട്രീയം ആരോപിക്കുന്നില്ലെന്ന് തോറ്റ സി.രാധാകൃഷ്ണന്‍
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്