×
login
എഴുതി തുടങ്ങുന്ന കുട്ടികള്‍ക്ക് പ്രചോദനം; കക്കാട് പുരസ്‌കാര സമര്‍പ്പണം നാളെ

എഴുതി തുടങ്ങുന്ന കുട്ടികള്‍ക്ക് പ്രചോദനമായി മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുനരസ്‌കാരത്തിന് ഇത്തവണ അര്‍ഹയായത് കാസര്‍ഗോഡ് ഗവ.ഹയര് സെക്കണ്ടറി സ്‌കൂള് വിദ്യാര്ത്ഥിനി സിനാഷയാണ്. 10001 രൂപയും പ്രശസ്തിപത്രവും ശില്പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ലയാള കവിതയെ ആധുനികതയിലേക്ക് നയിച്ച കവിയായ എന്‍.എന്‍. കക്കാട് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും ഇന്ന്  കോഴിക്കോട് ചാലപ്പുറം കേസരി പരമേശ്വരം ഹാളില്‍ നടക്കും.

എഴുതി തുടങ്ങുന്ന കുട്ടികള്‍ക്ക് പ്രചോദനമായി മയില്‍പ്പീലി ചാരിറ്റബിള്‍  സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുനരസ്‌കാരത്തിന് ഇത്തവണ അര്‍ഹയായത് കാസര്‍ഗോഡ് ഗവ.ഹയര് സെക്കണ്ടറി സ്‌കൂള് വിദ്യാര്ത്ഥിനി സിനാഷയാണ്. 10001 രൂപയും പ്രശസ്തിപത്രവും ശില്പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

നാളെ വൈകിട്ട് 4.30ന്,  പ്രശസ്ത എഴുത്തുകാരന്‍ കെ.ജി രഘുനാഥ് ആധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.കെ. കുമാരന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. പ്രശസ്തി പത്ര സമര്‍പ്പണം സാഹിത്യകാരന്‍ ഡോ.ഗോപി പുതുക്കോടും , കക്കാട് അനുസ്മര പ്രഭാഷണം ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാറും നടത്തും.

അനുമോദനസഭയില്‍ ഡോ. ജേക്കബ് തോമസ് ഐ.പി.എസ് 2021 വര്‍ഷത്തെ യംഗ് സ്‌കോളര്‍ പരീക്ഷയില്‍  ഉന്നത വിജയം നേടിയവര്ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും.  ചടങ്ങില്‍ ശ്രീകുമാര്‍ കക്കാട്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍ , ജി.സതീഷ് കുമാര്‍ , പ്രജിത് ജയപാല്‍ എന്നിവരും പങ്കെടുക്കും.

  comment

  LATEST NEWS


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍


  ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍; പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിച്ച് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.