×
login
കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്‌മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്

പ്രശസ്തി പത്രവും ഫലകവും 50,000 രൂപയും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 17 പേരെ അവാര്‍ഡിനും 23 പേരെ ഗുരുപൂജ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തിട്ടുണ്ട്.

തൃശൂര്‍ : കേരള സംഗീത നാടക അക്കാദമി 2021-ലെ ഫെലോഷിപ്പ്, ഗുരുപൂജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാരംഗങ്ങളില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ കരിവെള്ളൂര്‍ മുരളിയ്ക്കും(നാടകം) വി. ഹര്‍ഷകുമാറിനും(കഥാപ്രസംഗം) മാവേലിക്കര പി. സുബ്രഹ്‌മണ്യം(സംഗീതം) എന്നിങ്ങനെ മൂന്ന് പേര്‍ക്കാണ് ഫെലോഷിപ്പുകള്‍ ലഭിച്ചിരിക്കുന്നത്.  

പ്രശസ്തി പത്രവും ഫലകവും 50,000 രൂപയും അടങ്ങുന്നതാണ് ഫെലോഷിപ്പ്. ഇത് കൂടാതെ 17 പേരെ അവാര്‍ഡിനും 23 പേരെ ഗുരുപൂജ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തു. പ്രശസ്തി പ്രതവും ഫലകവും 30,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാരങ്ങള്‍.  

കെപിഎസി മംഗളന്‍, മണിയന്‍ ആറന്മുള, ബാബു പള്ളാശ്ശേരി, എ.എന്‍ മുരുകന്‍, രാജ്‌മോഹന്‍ നീലേശ്വരം, സുധി നിരീക്ഷ, ആര്‍.എല്‍.വി രാമകൃഷ്ണന്‍, കലാമണ്ഡലം സത്യവൃതന്‍, ഗീത പദ്മകുമാര്‍, പി.സി ചന്ദ്രബോസ്, പെരിങ്ങോട് സുബ്രഹ്‌മണ്യന്‍, പഴുവില്‍ രഘു മാരാര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, കൊല്ലം വി സജികുമാര്‍, താമരക്കുടി രാജശേഖരന്‍, എന്‍.പി പ്രഭാകരന്‍, മഞ്ജു മേനോന്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍.

കലാനിലയം ഭാസ്‌കരന്‍ നായര്‍, സി.വി.ദേവ്, മഹാശയന്‍, ജോര്‍ജ്ജ് കണക്കശ്ശേരി, ചന്ദ്രശേഖരന്‍ തിക്കോടി, കബീര്‍മാസ്, നമശിവായന്‍, സൗദാമിനി, കുമ്പളം വക്കച്ചന്‍, അലിയാര്‍ പുന്നപ്ര, മുഹമ്മദ് പേരാമ്പ്ര, ആലപ്പി രമണന്‍, ഗിരിജ ബാലകൃഷ്ണന്‍, മണിയന്‍ പറമ്പില്‍ മണി നായര്‍, ജോയ് സാക്സ്, പപ്പന്‍ നെല്ലിക്കോട്, മാര്‍ഗ്ഗി വിജയകുമാര്‍, പഴുവില്‍ ഗോപിനാഥ്, പദ്മനാഭന്‍ കോഴിക്കോട് (പപ്പന്‍), പങ്കജാക്ഷന്‍ കൊല്ലം, ടി.കെ.ഡി മുഴുപ്പിലങ്ങാട്, കലാമണ്ഡലം സുകുമാരന്‍ എന്നിവര്‍ക്കാണ് ഗുരുപൂജ പുരസ്‌കാരങ്ങള്‍.


കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അക്കാദമി നിര്‍വാഹകസമിതി അംഗങ്ങളായ വി.ടി. മുരളി, വിദ്യാധരന്‍ മാസ്റ്റര്‍, വി.കെ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചത്.  

 

 

 

 

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.