×
login
കൊങ്കണി ഭാഷയ്ക്ക് കൊച്ചിയില്‍ സെന്റര്‍; ഗോവ‍ സര്‍വ്വകലാശാലയോട് നിര്‍ദേശിച്ച് ഗവര്‍ണര്‍; പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ശ്രീധരന്‍ പിള്ള

ഗോവയുടെ ഭാഷ കൊങ്കണിയാണ്. പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഭരണഘടന വിഭാവനം ചെയ്തതാണ്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ എന്ന നിലയില്‍ ഗോവ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിയമവശങ്ങള്‍ പരിശോധിച്ചതിന് ശേഷം കൊച്ചിയില്‍ കൊങ്കണിക്കായി സെന്റര്‍ ആരംഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൊച്ചി: കൊങ്കണി ഭാഷയ്ക്ക് കൊച്ചിയില്‍ സെന്റര്‍ ആരംഭിക്കാന്‍ ഗോവ സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയതായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കൊച്ചിയില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവയുടെ ഭാഷ കൊങ്കണിയാണ്. പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഭരണഘടന വിഭാവനം ചെയ്തതാണ്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ എന്ന നിലയില്‍ ഗോവ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിയമവശങ്ങള്‍ പരിശോധിച്ചതിന് ശേഷം കൊച്ചിയില്‍ കൊങ്കണിക്കായി സെന്റര്‍ ആരംഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്തുതിപാഠകരല്ല വിമര്‍ശകരാണ് വഴികാട്ടികളെന്ന്  അദ്ദേഹം പറഞ്ഞു. വിമര്‍ശനത്തെ ഭയപ്പെടുകയല്ല, വഴികാട്ടിയായി സ്വീകരിക്കുകയാണ് നമ്മുടെ രീതി. ജനാധിപത്യത്തെ മുന്നോട്ട് നയിക്കാന്‍ സാഹിത്യത്തിനും സംഗീതത്തിനുമാകും. തപസ്യ പിറന്നത് അടിയന്തരാവസ്ഥയിലാണ്. സുകുമാര്‍ അഴീക്കോടും എംടിയുമൊക്കെ തപസ്യയുടെ വേദികളില്‍ വന്നു.  

ഇംഗ്ലീഷുകാരന്‍ കരം പിരിക്കാന്‍ കൂട്ടിച്ചേര്‍ത്തതാണ് രാഷ്ട്രം എന്ന് വാദിക്കുന്നവര്‍ ഇവിടെയൊരു നദിക്ക് ഭാരതപ്പുഴയെന്ന് പേരുണ്ടായതെങ്ങനെയെന്ന് പറയണം. വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയ സംഗീതജ്ഞരും കലാകാരന്മാരും ഭാരതത്തിലേക്ക് മടങ്ങിയെത്തി. ദാരിദ്ര്യത്തിലായിരുന്ന കാലത്താണ് ബിസ്മില്ലാ ഖാനെ ന്യൂയോര്‍ക്കില്‍ സംഗീത വിദ്യാലയത്തിലേക്ക് ക്ഷണിച്ചത്. നിങ്ങള്‍ക്ക് ഗംഗയെക്കൂടി ന്യൂയോര്‍ക്കിലെത്തിക്കാമോ എന്നായിരുന്നു മറുചോദ്യം.  

ഗംഗയെ ഇഷ്ടപ്പെടുന്ന, ഹിമാലയത്തെ സ്‌നേഹിക്കുന്ന ആഷാ മേനോന്മാര്‍ രാഷ്ട്രത്തിന്റെ തന്നെ പ്രത്യാശകളാണ്. എളിമയുടെ തെളിമയും പ്രൗഡിയുമാണ് വിശ്വംഭരന്‍ മാഷ്. ദേശീയ സ്വത്വത്തിലൂന്നിയ രാഷ്ട്രീയവും ദര്‍ശനവുമായിരുന്നു അദ്ദേഹത്തിന്റേതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.  

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.