×
login
മൂന്ന് കഥകള്‍

കഥ

മുകുന്ദന്‍, മാങ്ങോട്ട്‌രി

ലോട്ടറി

ലോട്ടറി അടിച്ചപ്പോള്‍ ആര്‍ക്കും വേണ്ടാത്ത അയാള്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനായി.  

പിന്നെ കുറെക്കാലം ആളെ സ്ഥലത്തേ കണ്ടില്ല.

തല്‍ക്കാലം അയാളോട് സഹായം കിട്ടുമോ എന്ന് കരുതിയിരിപ്പായിരുന്നു പലരും.

ഏതായാലും അയാള്‍ രക്ഷപ്പെട്ടല്ലോ!

അതിനിടയില്‍ കൂട്ടുകാരോടൊപ്പം അയാള്‍ അങ്ങാടിയില്‍ കൂടി വലിയ ഒരു വണ്ടിയില്‍ ലഹളകൂട്ടി മിന്നി മറയുന്നത് കണ്ടവരുണ്ട്.

കാലം ആരേയും കാത്തുനിന്നില്ല.

നാട് അയാളെ മറന്ന് വേറെ വാര്‍ത്തകളിലേക്ക് പോയി.

അപ്പോള്‍ സാധാരണ ഒരു അന്തിയ്ക്ക് ആളതാ ആകെ കോലം കെട്ട് നിരത്തിലൂടെ മുഷിഞ്ഞുനാറി വരുന്നു.

ലോട്ടറിയോ എന്തായാലും വല്ലാത്ത 'അടി'യായിപ്പോയി!

ഇനി അയാള്‍ക്ക് ഏതെങ്കിലും പെന്‍ഷന് അപേക്ഷിക്കാമല്ലോ! എന്നാണ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ അഭിപ്രായം.


ചര്‍ച്ച

മാന്യരെല്ലാം, ഗൗരവ ചര്‍ച്ചയിലാണ്. കെട്ടിക്കുടുങ്ങിയ, ആകെ പുകയുന്ന കാര്യങ്ങള്‍.

പരിഹാരങ്ങളെല്ലാം പിന്നേയും ഓരോ പ്രശ്‌നങ്ങളിലേക്ക് ചെന്നു വീഴുന്നു.

അഭിപ്രായവും വ്യത്യാസവുമായി സംഗതി നടക്കുമ്പോള്‍ അതൊന്നും തന്നെ ബാധിക്കാത്തതുപോലെ കുഞ്ഞുട്ടന്‍ ചെന്ന് ഗൗരവക്കാരനായ വലിയേട്ടന്റെ പുറത്തു തോണ്ടി ചോദിച്ചു: (ആരും അതിന് ധൈര്യപ്പെടില്ല.)

''ഇന്നാള് ഞാന്‍ ഏട്ടന്റെ അവിടെ വന്നപ്പോള്‍ വടക്കുപുറത്തെ മതിലില്‍ കണ്ട കാടന്‍പൂച്ച ഇപ്പോള്‍ അവിടുണ്ടോ?''

''അറിയില്ല, കുഞ്ഞുട്ടാ വരൂ, നമുക്ക് പോയി നോക്കാം.''

അദ്ദേഹം അവിടന്ന് രക്ഷപ്പെടാന്‍ വഴി തേടുകയായിരുന്നു!

കളി

ശിഷ്യന് കളി കുറെ കൂടുന്നതു കണ്ടാണ് ആശാന്‍ ഗുണദോഷിച്ചത്.

''ജീവിതം കരുപ്പിടിപ്പിക്കാന്‍ നോക്ക്. അല്ലാതെ കരിപിടിപ്പിക്കരുത്!''

ശിഷ്യന്റെ പ്രസിദ്ധ വേഷമാണെങ്കില്‍ കാട്ടാളനായിരുന്നു. കരിതേച്ചു കാണിക്കേണ്ടത്!

കരുപ്പിടിപ്പിക്കേണ്ട ജീവിതമോ? കളിയിലൂടെയും!

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.