തിരുവനന്തപുരത്ത് സംസ്കൃതിഭവനില് 1921 മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണസമിതി സംഘടിപ്പിച്ച ഏകദിനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: 1921 ല്‍ അരങ്ങേറിയ മാപ്പിളകലാപത്തെ സ്വാതന്ത്ര്യസമരമാക്കുന്നത് ചരിത്രത്തെ അവഹേളിക്കലാണെന്ന് ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍. മറിച്ചു പറയുന്ന കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ചരിത്രത്തെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് സംസ്കൃതിഭവനില് 1921 മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണസമിതി സംഘടിപ്പിച്ച ഏകദിനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രരേഖകളുടെയും ഐതീഹ്യങ്ങളുടെയും പിന്‍ബലമില്ലാതെ ചരിത്രം പറയാനാകില്ല. ഈ പിന്‍ബലമില്ലെങ്കില്‍ അത് വെറും കെട്ടുകഥയായിപ്പോകും. മാപ്പിള ലഹള സ്വാതന്ത്ര്യസമരമോ കാര്ഷികസമരമോ ബ്രിട്ടീഷ് വിരുദ്ധ സമരമോ ആയിരുന്നില്ല. മറിച്ച് ഏകപക്ഷീയമായ ഹിന്ദു കൂട്ടക്കൊലയായിരുന്നു. ഇക്കാര്യം വ്യക്തമായി വിവരിച്ചുകൊണ്ട് 1921 ഡിസംബറില്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചതാണ്. ഇന്ന് മാപ്പിളകലാപത്തെ തള്ളിപ്പറയുന്ന കോണ്‍ഗ്രസുകാര്‍ക്ക് ആ പ്രമേയത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും അനുസ്മരണ സമിതി അധ്യക്ഷന്‍ കൂടിയായ ഡോ. ശങ്കരന്‍കുട്ടിനായര്‍ ചോദിച്ചു.
ചടങ്ങില്‍ ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അധ്യക്ഷത വഹിച്ചു. ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍ രചിച്ച ടെര്‍സെന്റിനറി ഓഫ് ആന്റി കൊളോണിയല്‍ സ്ട്രഗിള്‍സ് ഓഫ് കേരള (1751-1858) എന്ന പുസ്തകം ആര്. സഞ്ജയന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്കി പ്രകാശിപ്പിച്ചു. കെ.പി. രാധാകൃഷ്ണന്, ജനം ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, ഭാരതീയ വിചാരകേന്ദ്രം സംഘടനാസെക്രട്ടറി വി. മഹേഷ്, ആര്. സഞ്ജയന് എന്നിവര്‍ സംസാരിച്ചു. അനുസ്മരണ സമിതി കണ്‍വീനര്‍ എം. ഗോപാല്‍ സ്വാഗതവും എബിവിപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. വൈശാഖ് നന്ദിയും പറഞ്ഞു.
സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്
അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി
ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം