login
മാപ്പിള ലഹള: കുപ്രചാരണങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തം; അനിഷ്ടം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതാ മുന്നറിയിപ്പും

പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍, ജനകീയ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന 1921: പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ ചിത്രീകരണത്തുടക്കം വയനാട്ടില്‍ നടന്നു.

കൊച്ചി: മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികത്തില്‍, അന്ന് അക്രമം നടത്തിയവരുടെ പിന്തുണക്കാര്‍ അത് ആലോഷിക്കുമ്പോള്‍ ചരിത്ര വസ്തുതകള്‍ അവതരിപ്പിച്ച് ദേശസ്‌നേഹികളും സമാധാന പ്രിയരും. കുപ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ചലച്ചിത്രം, ഡിജിറ്റല്‍ വേദികള്‍, അച്ചടി മാധ്യമങ്ങള്‍ വേദികളാണ് ശക്തമാകുന്നത്. രാജ്യവിരുദ്ധ ശക്തികള്‍ പ്രകടനം നടത്തിയും പരസ്യമായി ആയുധമേന്തി വെല്ലുവിളിച്ചും വര്‍ഗീയവികാരം ഇളക്കുകയാണ്. എന്നാല്‍, സഹിഷ്ണുതയോടെ വസ്തുതകള്‍ അവതരിപ്പിച്ച് അനിഷ്ടം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതാ സന്ദേശം നല്‍കുകയാണ് ദേശ പ്രേമികള്‍.

പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍, ജനകീയ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന 1921: പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ ചിത്രീകരണത്തുടക്കം വയനാട്ടില്‍ നടന്നു. 2022 ഫെബ്രുവരിയില്‍ തീയറ്ററുകളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ചലച്ചിത്ര ചിത്രീകരണം തുടങ്ങിയത്. മമ ധര്‍മ എന്ന നിര്‍മാണ കമ്പനിയാണ് ചിത്രത്തിനു പിന്നില്‍.

Facebook Post: https://www.facebook.com/aliakbardirector/videos/10226418707120379/

മാപ്പിള ലഹളയെക്കുറിച്ചുള്ള യഥാതഥ ചരിത്രം രേഖയിലാക്കിയ ഏറനാട് കലാപം എന്ന തുള്ളല്‍ കഥ പുസ്തക രൂപത്തില്‍ ജന്മഭൂമി ബുക്‌സ് പ്രകാശനം ചെയ്തു. മാപ്പിള ലഹള നടന്ന് മൂന്നു വര്‍ഷത്തിനുള്ളില്‍ ആദ്യമായി പ്രകാശനം ചെയ്ത പുസ്തകം എഴുതിയത് ആരെന്ന് കണ്ടെത്തിയിട്ടില്ല. കവിതയ്ക്ക് വിശദീകരണവും പഠനവുമുണ്ട്.

ഏറനാട് കലാപത്തിനൊപ്പം മാപ്പിള ലഹള വിഷയമായ മലയാളത്തിലെ പ്രമുഖ സാഹിത്യ രചനകളെക്കുറിച്ചുള്ള വിവരണവും പ്രസക്ത ഭാഗങ്ങളും ചേര്‍ന്നതാണ് പുസ്തകം.

മാപ്പിള ലഹളയുടെ നൂറാം വര്‍ഷത്തില്‍ ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നതാണ് ഈ പുസ്തകം. ജന്മഭൂമി ബുക്‌സിന്റെ പുസ്തകം ലഭിക്കാന്‍: 0484 2539819/2539820.

 

 

  comment

  LATEST NEWS


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


  നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


  പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


  മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി


  കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.