×
login
മരമൊഴി

കവിത

ഇടതൂര്‍ന്ന് തിങ്ങി നിറഞ്ഞിരുന്നു

ഇലയടുപ്പത്തില്‍ ഇളകിയാടി

ഓര്‍മകള്‍ ഓടിക്കളിക്കുമുള്ളം

കാനനമാം കുടുംബമായി.

 

വാനിന്‍ വിഹായസ്സില്‍ എത്തിനോക്കി

ഇലയൊതുങ്ങാത്ത ശിഖിരമോടെ

ആകാശവിസ്മയം കണ്‍കുളിര്‍ക്കാന്‍

മോഹം പൊലിഞ്ഞ ഇലത്തളിര്‍ ഞാന്‍.

 

പച്ചിലപ്പാകത്തില്‍ ഒത്തുകൂടാന്‍

പക്ഷികള്‍ പാറിപ്പറന്നു വന്നു

ഉള്ളില്‍ കിളിര്‍പ്പ് മുളച്ച് പൊന്തും

കൂട്ടില്‍ കിളികള്‍ ചിലച്ചിരുന്നു.

 

കാട്ടില്‍ വസന്തം കുടിയിരുന്നു

കാടകം പൂക്കുടയായ് നിവര്‍ന്നു

പൂക്കളില്‍ പൂമ്പാറ്റച്ചന്തമേറി

പൂവനം കാന്തി പരത്തി നിന്നു.

 

കാലങ്ങളേറെ കടന്നു പോയി

കുടികിടപ്പായി വരുന്നു മര്‍ത്യര്‍

നാണം മറയ്ക്കാന്‍ ഇലകളേന്തി

കാട്ടുപഴങ്ങള്‍ വിശപ്പു താങ്ങി.

 

കാട്ടുതീ പോലും ശിരസ്സുതാഴ്ത്തും

ക്രൗര്യം മുഴക്കി മഴു മുനകള്‍


ആഞ്ഞാഞ്ഞ് വെട്ടി വെളുപ്പിലാക്കി.

കാനനച്ചോലയില്‍ നീര്‍വലിഞ്ഞു.

 

മുണ്ഡനം ചെയ്ത ശിരസ്സുമായി

കാന്തി പൊലിഞ്ഞ മൃതിയിടത്തില്‍

മലമറിച്ചെത്തുന്ന യന്ത്രങ്ങളോ

വേരുകളൂരി വലിച്ചെടുത്തു.

 

വെട്ടിയിട്ടോളൂ നിലംപതിക്കാം

വേരായിട്ടെങ്കിലും നാമ്പിടട്ടേ

വംശം പിഴുതെടുത്തീടരുതേ

മണ്ണൊലിപ്പേലും നിലച്ചിടട്ടേ.

 

പൊള്ളിക്കിതപ്പാല്‍ വരണ്ട ഭൂമി

നീരൊഴുകുമാരവം നിശ്ശബ്ദമായി

നാമ്പുകള്‍ കൂമ്പിലായ് ചത്തു വാടി

'നാടകം' കണ്ണീര്‍ കുടിച്ച് വിങ്ങി.

 

മണ്ണും മനസും സിമന്റുകൂട്ടി

കെട്ടിടപ്പൊക്കം ശിരസ്സുയര്‍ത്തി

അമ്പരം ചുംബിക്കാന്‍ വെമ്പിടുന്ന

പാഴ്ജന്മമേ നിന്റെ നാമമെന്തേ.

 

കെട്ടുപോകുന്ന പുല്‍ക്കൊടിക്കായ്

ചേര്‍ത്തു പിടിക്കും കരങ്ങളായ് നാം

ഒത്തുകൂടൂ കരുതലാവാം

തണലായ് വിശറിയായ് വിരുന്നൊരുക്കാം.

  comment
  • Tags:

  LATEST NEWS


  സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; അഞ്ചു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, മഴ മുന്നറിയിപ്പുകൾ തുടരും


  കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; മൂന്ന് ബീമുകള്‍ ഇളകി പുഴയില്‍ വീണു, രണ്ട് തൊഴിലാളികൾക്ക് പരിക്ക്


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.