×
login
പ്രധാനമന്ത്രി 'യുവ അവാർഡ് ' തിരുവനന്തപുരം‍ സ്വദേശി മിഥുൻ മുരളിക്ക്

മിഥുൻ എഴുതുന്ന കുഞ്ഞാലി മരക്കാരിനെ പറ്റിയുള്ള ഇംഗ്ലീഷ് ഹിസ്റ്റോറിക്കൽ ഫാൻ്റസി നോവൽ നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിക്കും. 3 ലക്ഷം രൂപ സ്കോളർഷിപ്പും ലഭിക്കും.

ന്യൂദൽഹി: യുവ എഴുത്തുകാർക്കുളള പ്രധാനമന്ത്രി യുവ അവാർഡിന് തിരുവനന്തപുരം സ്വദേശി മിഥുൻ മുരളി അർഹനായി. 22 ഭാഷകളിൽ ദേശീയ തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത 16,000 യുവ എഴുത്തുകാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 75 പേരിൽ ഒരാൾ ആണ് മിഥുൻ.

മിഥുൻ എഴുതുന്ന കുഞ്ഞാലി മരക്കാരിനെ പറ്റിയുള്ള ഇംഗ്ലീഷ് ഹിസ്റ്റോറിക്കൽ ഫാൻ്റസി നോവൽ നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിക്കും.  3 ലക്ഷം രൂപ സ്കോളർഷിപ്പും ലഭിക്കും. പ്രശസ്തരായ എഴുത്തുകാരുമായി സംവദിക്കുവാനും സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കാനും ക്ഷണം ലഭിക്കും.

കേരളാ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ മിഥുൻ യുജിസി നെറ്റ് ജേതാവാണ്. ആദ്യ പുസ്തകം 2020ഇൽ അശ്വതി തിരുനാൾ തമ്പുരാട്ടി പ്രകാശനം ചെയ്തു. ശശി തരൂർ അവലോകനവും കെ ജയകുമാർ ഐഎഎസ് ആമുഖവും എഴുതി.

കേരളാ ഇൻ്റർനാഷണൽ സെൻ്ററിൻ്റെയും പോയട്രീ ചെയിനിൻ്റെയും മെമ്പർ ആണ് മിഥുൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പി ആർ ഓ മുരളി കോട്ടക്കകത്തിൻ്റെയും സെക്രട്ടറിയേറ്റ് ഫിനാൻസ് അണ്ടർ സെക്രട്ടറി മീനാമ്പികയുടെയും മകനാണ്.

  comment

  LATEST NEWS


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.