×
login
മുടിപ്പേച്ച് തമസ്‌ക്കരിക്കപ്പെടുന്നതാര്‍ക്കുവേണ്ടി?

രവിവര്‍മ തമ്പുരാന്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ നോവലാണു മുടിപ്പേച്ച്. ഭയങ്കരാമുടി എന്ന നോവല്‍ പരമ്പരയില്‍പ്പെട്ടതാണീ കൃതിയെന്നു പ്രവേശികയില്‍ എഴുത്തുകാരന്‍ പ്രസ്താവിക്കുന്നിടത്തു നിന്നും നോവലിലേക്കു പ്രവേശിക്കാം.

രവിവര്‍മ തമ്പുരാന്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ നോവലാണു മുടിപ്പേച്ച്. ഭയങ്കരാമുടി എന്ന നോവല്‍ പരമ്പരയില്‍പ്പെട്ടതാണീ കൃതിയെന്നു പ്രവേശികയില്‍ എഴുത്തുകാരന്‍ പ്രസ്താവിക്കുന്നിടത്തു നിന്നും  നോവലിലേക്കു പ്രവേശിക്കാം.  

ഒരു വഴിത്തര്‍ക്കമാണ് ഈ നോവലിന്റെ കഥാതന്തുവെന്നും മനസ്സിലാക്കാം. നിരാലംബയായ ഒരു സ്ത്രീ അവളുടെ അന്യാധീനപ്പെട്ടു പോയ സ്വന്തംവീട്ടിലേക്കുള്ള വഴിക്കു വേണ്ടി നടത്തുന്ന പോരാട്ടമെന്നും പറഞ്ഞുവയ്ക്കാം. എന്നാല്‍ അതു മാത്രമല്ല മുടിപ്പേച്ച് എന്നതാണു സത്യം. ഇതു ചരിത്ര പുസ്തകമാണ് എന്നു പറയേണ്ടി വരും. കേരള ചരിത്രം, അല്ലെങ്കില്‍ സാംസ്‌ക്കാരിക കേരളത്തിന്റെ രൂപപ്പെടലിന്റെ ചരിത്രം എന്നു പറയാം! എന്നാല്‍ അതുകൊണ്ടുമാകുന്നില്ല. ചരിത്രം എന്നതു കഴിഞ്ഞു പോയവയാണ്. ഒരര്‍ത്ഥത്തില്‍ പഴങ്കഥ. പക്ഷേ, വര്‍ത്തമാനകാലത്തെ രാഷ്ട്രീയത്തില്‍  പൊയ്മുഖങ്ങള്‍ എവിടെ നിന്ന് കടന്നു കൂടി എന്നറിയണമെങ്കില്‍ സാംസ്‌കാരിക ചരിത്രം നാം ചികയേണ്ടി വരും. അവര്‍ണ്ണ പക്ഷം, ദളിത് പക്ഷം എന്നിങ്ങനെ ഹൈന്ദവതയെ പലതായി കീറി മുറിച്ചു നവോത്ഥാനം വിളമ്പുന്നവര്‍ക്കു ചൂണ്ടിക്കാട്ടാന്‍ ഒരു പ്രതി വേണം. അതാണു സവര്‍ണ്ണര്‍. ചരിത്രത്തിലെ സാംസ്‌ക്കാരിക പുരോഗതിയുടെ നാഴികക്കല്ലുകളായ ഇടപെടലുകളില്‍ സവര്‍ണ്ണരുടെ! സംഭാവനയെക്കുറിച്ച് ഉരിയാടുവാന്‍ ഭയക്കുന്ന കാലഘട്ടത്തിലാണു മുടിപ്പേച്ചു പുറത്തു വരുന്നത്.

വര്‍ത്തമാനകാല കേരള രാഷ്ട്രീയത്തിന്റെ കാപട്യം വലിച്ചു കീറുക എന്നൊരുദ്ദേശ്യം ഈ നോവലിനുണ്ട് എന്നതാണു മുടിപ്പേച്ചിനെ  ചര്‍ച്ച ചെയ്യേണ്ടസാഹിത്യ സൃഷ്ടിയാക്കി മാറ്റുന്നത്. അതുകൊണ്ടു തന്നെയാണ് ഈ നോവല്‍ ചര്‍ച്ചയാക്കപ്പെടരുത് എന്നു ചിലര്‍ ആഗ്രഹിക്കുന്നതും. നമ്മുടെ നാടിന്റെ പുരോഗമനത്തിന്റെ, നവോത്ഥാനത്തിന്റെ സര്‍വ്വസ്വവും എന്നു മേനി നടിക്കുന്ന പക്ഷത്തിന്റെ, അവര്‍ പുറത്തു കാട്ടുന്ന മത നിരപേക്ഷത എന്ന നാട്യവും, ഭൂരിപക്ഷ മതവിശ്വാസത്തെ അപ്പാടെ ഇല്ലാതാക്കാനുള്ള ഇക്കൂട്ടരുടെ രാജ്യാന്തര ഗൂഢാലോചന പകല്‍വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു എന്നതാണ് ഈ രചനയുടെ രാഷ്ട്രീയം.

ഒപ്പം ഈ കപട തന്ത്രങ്ങളില്‍ അകപ്പെട്ടു പോയ വര്‍ത്തമാന കേരള രാഷ്ട്രീയത്തില്‍ ഒരു ചലനം സൃഷ്ടിക്കുവാനും,അതുവഴി അവയ്ക്കു സ്വയം തിരിച്ചറിവിലൂടെ ഒരു രക്ഷപ്പെട്ടല്‍ സാധ്യമാക്കാനുമുള്ള ശ്രമവും എഴുത്തുകാരന്‍ നടത്തിയിട്ടുണ്ട്.  

''..... എഴുത്തുകാരിലൂടെയും മാധ്യമങ്ങളിലൂടെയുമായിരുന്നു ഒന്നാം ഘട്ട ശ്രമങ്ങള്‍. ഇപ്പോള്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞു കയറി അതു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മതങ്ങളേയും സമുദായങ്ങളേയും മൊത്തത്തില്‍ വിലയ്ക്കു വാങ്ങാന്‍ കൊതിച്ചിരുന്ന പാര്‍ട്ടികള്‍ ഈ നുഴഞ്ഞുകയറ്റം കണ്ടിലെന്നു നടിച്ചു....'' ഇങ്ങനെ വായന മുന്നേറുമ്പോള്‍, എന്താണീ നോവലിന്റെ പ്രത്യേകത എന്നുകൂടി പറയേണ്ടതുണ്ട്. നമ്മുടെ രാജ്യത്തു നടന്ന പല മത തീവ്രവാദ ആക്രമണങ്ങളും ഈ നോവലില്‍ ഇടം പിടിക്കുന്നു. അവ അതില്‍ ഇരയാക്കപ്പെട്ടവരുടെ ജീവിതത്തില്‍ സൃഷ്ടിച്ച ശൂന്യതയും ദൈന്യതയും വിവരിക്കുന്നു. അവര്‍ തേടുന്ന നീതി വളരെ അകലെ ഒരു മരീചികയായി തുടരുമെന്നു എഴുത്തുകാരന്‍ വിധിക്കുന്നുമുണ്ട്.

ശ്രുത കീര്‍ത്തിയാണു നോവലിലെ നായിക. നമ്പൂതിരി സമുദായാംഗം. കോളജ് അധ്യാപികയായിരുന്നു അവര്‍. ജയില്‍ മോചിതയാണ്. ഒരു കൊലപാതകക്കേസിലെ വിചാരണത്തടവുകാരിയുമാണ്. തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കപ്പെട്ടവള്‍. രണ്ട് അത്യാഹിതങ്ങള്‍ അവളുടെ ജീവിതത്തിന്റെ ആദ്യ പകുതിയില്‍ സംഭവിച്ചു. ഭര്‍ത്താവിന്റെ മരണം. പിന്നീടു മകളുടെ മരണം. എന്നാല്‍ രണ്ടാം പകുതിയില്‍ ശിഷ്ടകാലം ഒന്നിച്ചു ജീവിക്കാം എന്നു തീരുമാനമെടുത്തപ്പോള്‍, ആ വ്യക്തിയുടെ മരണം അവളെ ജയിലിലേക്കു നയിച്ചു. അക്ഷര്‍ധാം തീവ്രവാദികള്‍ ആക്രമിച്ചത് ഒരു യഥാര്‍ത്ഥ സംഭവമാണ്. നമ്മള്‍ പിന്നീടു സൗകര്യപൂര്‍വ്വം മറന്ന ഒരു മത തീവ്രവാദ ആക്രമണം. ആ സംഭവം നോവലില്‍ ശ്രുതിയുടെ ഭര്‍ത്താവിന്റെ ജീവനെടുക്കുന്ന ആക്രമണമായി. ഇനി മകളുടെ മരണമോ? ഭരണ പ്രതിപക്ഷ കക്ഷികള്‍ നിവൃത്തി കെടുമ്പോള്‍ ഉണ്ട് എന്നും ഭീഷണി ഉയരുമ്പോള്‍ ഇല്ല എന്നും പറയുന്ന ലൗ ജിഹാദിന്റെ ഇരയാക്കപ്പെട്ടാണ് ആ കൗമാരപ്രായക്കാരിയെ മരണം കവര്‍ന്നത്. കേരളത്തിന്റെ മണ്ണില്‍ അതുണ്ട് എന്ന് ഉറക്കെപ്പറയാന്‍ എത്ര ഉദാഹരണങ്ങള്‍ വേണമിനിയും രാഷ്ട്രീയക്കാര്‍ക്ക്? ഒരു പൂജാരിയുടെ മകളായതുകൊണ്ടാണവളെ പ്രേമിച്ചതെന്നും അവള്‍ അതില്‍ നിന്നു ഒഴിയാന്‍ ശ്രമിച്ചപ്പോള്‍ നിഷ്ഠുരമായി കുത്തി കൊലപ്പെടുത്തിയെന്നും പറയുന്ന പ്രതിയുടെ പിന്നില്‍ നിസ്സാരക്കാരല്ല. ഭാരതത്തിലെ ഭൂരിപക്ഷ ജനവിഭാഗത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്തയാണ് രാജ്യാന്തര മതതീവ്രവാദികള്‍ നിരന്തരം നടത്തുന്ന പുരോഗമന ചിന്തയുടെ അടിസ്ഥാനമെന്നു ആവര്‍ത്തിച്ചു ഓര്‍മ്മപ്പെടുത്തുന്നു ഈ രചന.


മഹാകാവ്യമെഴുതാതെ തന്നെ മഹാകവിപ്പട്ടം നേടിയ കുമാരനാശാന്‍, ഉള്ളൂര്‍ പരമേശ്വരയ്യര്‍, മൂലൂര്‍, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തുടങ്ങിയ മഹാരഥന്മാരില്‍ നിന്നും ചട്ടമ്പിസ്വാമി, നാരായണ ഗുരു, അയ്യാ സ്വാമി, അയ്യങ്കാളി, വി.ടി ഭട്ടതിരിപ്പാട് മറ്റു നവോത്ഥാന നായകര്‍ ഇവരൊക്കെ  കാലചക്രത്തിലൂടെ നമുക്കു മുന്നില്‍ അവതരിക്കുമ്പോള്‍ വായനക്കാരനിലും ചില ചോദ്യങ്ങള്‍ ഉണരാതിരിക്കില്ല. ഇന്നിപ്പോള്‍ പറയുന്നതും കേള്‍ക്കുന്നതുമാണോ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന സംശയം ഉണരാതിരിക്കില്ല. അതിനുള്ള മറുപടികള്‍ കൃത്യമായി എഴുത്തുകാരന്‍ നല്‍കുന്നുമുണ്ട്.

കര്‍ണ്ണനെന്ന യുവാവിനെ കുത്തി വീഴ്ത്തിയതിനു പിന്നിലുള്ളവരെ കാട്ടിക്കൊടുക്കാന്‍ ഇടതുപക്ഷം മടിച്ചു നിന്നതു നോവല്‍ വിവരിക്കുമ്പോള്‍ അത് അഭിമന്യു ആണെന്നും, അധികം വൈകാതെ മരണപ്പെട്ടതു പ്രസ്ഥാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന ബ്രിട്ടോ ആണെന്നും നമുക്കു വ്യക്തമാണ്. ഇന്നു മണ്ണുമാഫിയക്കു കൂട്ടുനിന്നും പെണ്ണുകേസില്‍ പിടിക്കപ്പെട്ടും കിട്ടുന്ന വെട്ടും കുത്തും വരെ ജീവിക്കുന്ന രക്തസാക്ഷി പരിവേഷത്തിന്  ഉപയോഗിക്കേണ്ടി വരുന്ന ഗതികേടില്‍, നായകന്‍ നഷ്ടമായ പായ്ക്കപ്പലാണ് ഇടതുപക്ഷമെന്നു നോവല്‍ പറയാതെ പറയുന്നു.

ഒന്നുറപ്പാണ്. മുടിപ്പേച്ചു വായിക്കപ്പെടില്ല. ഇതു ചര്‍ച്ച ചെയ്യപ്പെടില്ല. എന്തെന്നാല്‍ ഈ നോവല്‍ നിശ്ശബ്ദമായി അരങ്ങൊഴിയേണ്ടതു കേരളം ഭരിക്കുന്നവരുടേയും അവരെ പിന്നില്‍ നിന്നു നയിക്കുന്ന രാജ്യാന്തര മത തീവ്രവാദ കണ്ണികളുടേയും ആവശ്യമാണ്.

എന്നാല്‍, ഈ നോവല്‍ ചര്‍ച്ചയാക്കേണ്ടതു ഈ നാടിന്റെ ആവശ്യമാണ്. സര്‍വ്വം അസത്യത്തില്‍ മുങ്ങിയ ഇടതുപക്ഷത്തിനു മുന്നിലൊരു  സാധ്യത ഈ നോവല്‍ തുറന്നിടുന്നു.  

മാറുവാന്‍ തയ്യാറാണോ എന്നതാണു നോവല്‍ ഉയര്‍ത്തുന്ന ചോദ്യം,

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.