×
login
മുകുന്ദന്‍ പി ആര്‍ രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു

കരുണാകരുവിന്റെ ആശയങ്ങളെ പിന്‍പറ്റിയുള്ളതാണ് പ്രസ്തുത ഗ്രന്ഥം. ഒരു ഗവേഷണ നോവല്‍ ആയിട്ടാണ് പുസ്തകം പ്രസ്തുതി ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം: മുകുന്ദന്‍ പി ആര്‍ രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'എന്ന പുസ്തകത്തിന്റെ വിമോചനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. ഗാന്ധിയന്‍ ഡോക്ടര്‍ രാധാകൃഷ്ണന്‍ നായര്‍ പുസ്തകത്തിന്റെ പ്രതി ഏറ്റു വാങ്ങി. രാജ് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ശാന്തിഗിരി സ്വാമി ഗുരു സവിത് ജ്ഞാന തപസ്വി, ശ്രീ ഗോപിനാഥന്‍ പിള്ള, ഡോക്ടര്‍ ബി. രാജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

കരുണാകരുവിന്റെ ആശയങ്ങളെ പിന്‍പറ്റിയുള്ളതാണ് പ്രസ്തുത ഗ്രന്ഥം. ഒരു ഗവേഷണ നോവല്‍ ആയിട്ടാണ് പുസ്തകം പ്രസ്തുതി ചെയ്തിട്ടുള്ളത്. ഇന്ന് വിദ്യാഭ്യാസം ഒരു കച്ചവട വസ്തുവായി മാറിയിരിക്കുന്നു. എങ്ങനെ വിദ്യാഭ്യാസത്തെ ഭാരതീയ പാരമ്പര്യം അനുസരിച്ച് സംസ്‌കാരസമ്പന്നവും മൂല്യവത്തും ആക്കാമെന്നതാണ്  'ദി മോദി ഗോഡ് ഡയലോഗ്' എന്ന പുസ്തകത്തിലൂടെ പ്രതിപാദിച്ചിരിക്കുന്നതെന്ന് പ്രസാദകര്‍ വ്യക്തമാക്കി.  

വെറും മരുഭൂമി ആയി കിടന്നിരുന്ന സ്ഥലങ്ങള്‍, അത്യധികം ശൈത്യമുള്ള രാജ്യങ്ങള്‍, വിഭവ ശേഷി കുറഞ്ഞ രാജ്യങ്ങള്‍ തുടങ്ങീ പ്രകൃതി അത്രയും കനിഞ്ഞിട്ടില്ലാത്ത രാജ്യങ്ങള്‍ വികസനത്തിന്റെ കാര്യത്തില്‍  നമ്മളെക്കാള്‍ എത്രയോ ദൂരം പോയിരിക്കുന്നു. എവിടെയാണ് ഭാരതത്തിന് വീഴ്ച്ച പറ്റിയതെന്നും പുസ്തകം പരിശോധിക്കന്നതായും പ്രസാദകര്‍ പറഞ്ഞു.


 

 

 

 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാനേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.