×
login
നവനീതിന്റെ സംഗീത വിരുന്ന് ജനുവരി 3ന്

തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ ക്യാപസിലുള്ള ജെടി പാക്കില്‍

കൊച്ചി: ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായ 18 കാരനായ മലയാളി യുവാവാണ് നവനീത്.  ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലാണെങ്കിലും ഇന്ത്യന്‍ സംഗീതത്തോടുള്ള അഭിനിവേശത്താല്‍ ഏതാണ്ടെല്ലാ ഇന്ത്യന്‍ ഭാഷകളിലേയും ഗാനങ്ങള്‍ നവനീത് ചെറുപ്പം മുതല്‍ തന്നേ ആലപിച്ചു വരുന്നു. ഈ രംഗത്ത് നിരവധി പ്രധാന പുരസ്‌ക്കാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും നവനീതിന് അര്‍ഹനായിട്ടുണ്ട്.

യുവ സംഗീത കാര്‍ക്കുള്ള ' യംഗ് മുസിഷ്യന്‍  ബിഹൈന്റ് ദ കര്‍ട്ടന്‍ കേരള സ്‌റ്റേറ്റ് അവാര്‍ഡ്' , 2022 ലെ മേവാതി പ്രദീപ് പുരസ്‌കാരം, 20 21 ലെ റൈസിംഗ് സ്റ്റാര്‍സ് പുരസ്‌ക്കാരം , 2021 ലെ കെ എച്ച് എന്‍ എ പുരസ്‌ക്കാരം, തുടങ്ങിയവ അവയില്‍ ചിലതു മാത്രം

ജനവരി 3ന് വൈകുന്നേരം 6 മണി മുതല്‍ തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ ക്യാപസിലുള്ള ജെടി പാക്കില്‍  നവനീതിന്റെ  സംഗീത നിശ നടത്തപ്പെടുന്നു.


സവിശേഷമായ ഈ സംഗീതനിശയില്‍ കേവലം ഗാനങ്ങള്‍ ആലപിക്കുക മാത്രമല്ല ഗാനങ്ങളുടെ രാഗ , താള, ശ്രുതി ലയങ്ങളുടെ സൂക്ഷ്മ ഭേദങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്യും.  സംഗീത രചനകളുടെ സമാനതകളുടെ  താരതമ്യവും മറ്റ് പ്രധാന വിശദാംശങ്ങളും കൂടി ശ്രോതാക്കള്‍ക്ക് അനുഭവവേദ്യമാക്കുന്നു.

1950 മുതല്‍ അടുത്ത കാലം സൂപ്പര്‍ ഹിറ്റ് മലയാളം ചലച്ചിത്ര ഗാനങ്ങളുടെ വിരുന്നും സംഗീത നിശയില്‍ നവനീത് ഒരുക്കുന്നു.

 

  comment
  • Tags:

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.