×
login
നവതി

അപ്പു, ആഹ്ലാദിച്ചേറെ- നാളത്തെ പൊന്‍ പുലരി കാണുവാന്‍- ഉറങ്ങിലയപ്പു, തിരിഞ്ഞു മറിഞ്ഞും കിടന്നെങ്കിലും, ഉറക്കം വന്നീല- പുലരി, വന്നുവിളിക്കവേ- ഉണര്‍ന്നുത്‌സൂകനായി വന്നൂ.

വിശ്വനാഥന്‍ വടേശ്വരം

9446035657

തറവാട്ടിലെക്കെത്തീ-

ഞാനിന്നലെ:

നാളെ പുതു മാസത്തിലെ

ഒന്നാം തീയ്യതിയല്ലോ!

വെളുത്ത പക്ഷത്തിലെ

ഉത്രവും നാളെത്തന്നെ

തന്നച്ഛന്‍ നവതിയും

നാളെയല്ലോ!

 

അപ്പു, ആഹ്ലാദിച്ചേറെ-

നാളത്തെ പൊന്‍ പുലരി കാണുവാന്‍-

ഉറങ്ങിലയപ്പു, തിരിഞ്ഞു

മറിഞ്ഞും കിടന്നെങ്കിലും,

ഉറക്കം വന്നീല-

പുലരി, വന്നുവിളിക്കവേ-

ഉണര്‍ന്നുത്‌സൂകനായി വന്നൂ.  

 

അപ്പു അമ്പലത്തില്‍-

തൊഴുതു വന്നയച്ഛനെ-

സ്വര്‍ണ കസവാര്‍ന്ന  

വേഷ്ടിയും, മുണ്ടും

കൂടെ, കാണിക്കയും

സമര്‍പ്പിച്ചയച്ഛന്റെ

കാല്‍ക്കല്‍ നമസ്‌കരിക്ക -

ഇടറിയോ, നാലു കണ്‍കള്‍

കണ്ണിലശ്രു പടരവേ

ചിന്താധീനനായിയപ്പൂ.

 

നാലു മക്കളുണ്ടെന്നാലും,

അച്ഛന്നേറെയിഷ്ടം-


പണ്ടുതന്നെ

അപ്പുവിനോടാണു പോല്‍ -

 

പഠിത്തത്തില്‍ -

കേമനാണപ്പൂ -

എപ്പോഴുമെവിടേയും ഒന്നാമന്‍ തന്നെ -

കളിയിലും, കേമത്തം കുറവില്ലാ ,

കാല്‍ പന്തിലും, ചതുരംഗത്തിലും,

റമ്മിയിലിരുപത്തെട്ടിലും,

ആദി ഗുരു തന്നച്ഛന്‍ തന്നെയല്ലോ?

 

ഉച്ചയൂണിനൊരുക്കമായ്

തൊടിയിലെ തൂശനിലയില്‍

ആദ്യമമ്പലത്തിലെ

നേദ്യച്ചോറുമായ്

പിന്നെ, 'കാളനും' കൂടെക്കുറെ

ഉപ്പിലിട്ടതും കാന്താരിയും സാമ്പാറും.

അമ്മ തന്‍ ശര്‍ക്കര പിണ്ടി

പായസം, പിന്നെ

ക്കൃഷ്ണന്നമ്പലത്തിലെ-

പാല്‍ പായസം.

സദ്യ, കെങ്കേമമെന്നോ തി

അച്ഛന്‍-

അച്ഛന്റെ നിര്‍വൃതിയുച്ചയൂണില്‍

പ്രതിഫലിച്ചേറെ

ആഹ്ലാദിച്ചമ്മ നിന്നതും

അച്ഛന്റെയനുഗ്രഹം

നിനക്കെന്നുമുണ്ടാമുണ്ണീ-

എന്നമ്മ പറയവേ -

മിഴിനീരണഞ്ഞു നിന്നു ,

അപ്പൂ, ഏറെ നേരം

 

  comment
  • Tags:

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.