×
login
ഒ. രാജഗോപാലിന്റെ ആത്മകഥ 'ജീവിതാമൃതം' പ്രകാശനം ചെയ്ത് ഗോവ‍ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള

ഒ രാജഗോപാല്‍ മൂല്യങ്ങളുടെ കാവല്‍ക്കാരനാണെന്നും താന്‍ മനസില്‍ പ്രതിഷ്ടിച്ച വിഗ്രഹമാണെന്നും പി. എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തിന്റെ ചരിത്രവും സമരപോരട്ടങ്ങളുടെയും ഭാഗമായ വ്യക്തിയെന്ന നിലയില്‍ ഒ രാജഗോപാലിന്റെ ജീവിതം ഒരു പുസ്തകത്തില്‍ ഒതുകാവുന്നതല്ലെന്നും അദേഹം പറഞ്ഞു.

തിരുവനന്തപുരം:ഗോവ ഗവര്‍ണ്ണര്‍ പി. എസ് ശ്രീധരന്‍പിള്ള മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാലിന്റെ ആത്മകഥ 'ജീവിതാമൃതം' പ്രകാശനം ചെയ്തു. ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മീസ് ബാബ പുസ്തകം ഏറ്റുവാങ്ങി. നയതന്ത്രജ്ഞന്‍ ടി.പി. ശ്രീനിവാസനാണ് പുസ്തകം പരിചയപ്പെടുത്തിയത്.

നല്ലൊരു പൊതുപ്രവര്‍ത്തകനും രാജനൈതികനും എങ്ങനെ ആകണം എന്നതിന്റെ ഉത്തരമാണ് ഒ.രാജഗോപാല്‍. ധര്‍മ്മരാജ്യ സങ്കല്‍പ്പത്തില്‍ ജീവിച്ച ഋഷിതുല്യനും മൂല്യങ്ങളുടെ കാവല്‍ക്കാരനുമാണ് അദേഹമെന്ന് ഗോവ ഗവര്‍ണര്‍ പി. ശ്രീധരന്‍പിള്ള പറഞ്ഞു.രാഷ്ട്രീയ പഠിതാക്കളായ പുതു തലമുറ അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കണം. സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച രാജര്‍ഷിയാണ് അദ്ദേഹം. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന മറ്റ് രാഷ്ട്രീയക്കാരില്‍ പലരും ഒന്നിച്ച് മാപ്പെഴുതി നല്‍കി മോചിതരായി ജയില്‍ വകുപ്പ് മന്ത്രിവരെ ആവുകയും ചെയ്തു. അപ്പോഴും ഒ രാജഗോപാല്‍ തന്റെ വിശ്വാസപ്രമാണത്തില്‍ ഉറച്ച് നിന്നുവെന്നും ഗോവ ഗവര്‍ണര്‍ വ്യക്തമാക്കി.

കുഷ്ടരോഗിയെപോലെ തങ്ങളുടെ പാര്‍ട്ടിയെ മാറ്റി നിര്‍ത്തിയിരുന്ന കാലത്ത് കേരളഗാന്ധി കെ.കേളപ്പനെവരെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ രാജഗോപാല്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനത്തിന് സാധിച്ചത് ചരിത്രമാണ്. രാഷ്ട്രീയം എന്നത് സമര്‍പ്പണം ആണ്. ഇങ്ങോട്ട് വാങ്ങുന്നവരുടെ രാഷ്ട്രീയം അല്ല വേണ്ടത്. അതിനുള്ള ഉത്തരമാണ് രാജഗോപാല്‍. പുതിയ തലമുറ പാളം തെറ്റുമ്പോള്‍ അരുതേ എന്ന് പറയാനാകുന്ന തിരുത്തല്‍ ശക്തിയാകണമെന്നും പുസ്തകം ദേശീയ രാഷ്ട്രീയം കൂടി ഉള്‍പ്പെടുത്തി ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യണമെന്നും ശ്രീധരന്‍പിള്ള അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ ചരിത്രവും സമരപോരട്ടങ്ങളുടെയും ഭാഗമായ വ്യക്തിയെന്ന നിലയില്‍ ഒ. രാജഗോപാലിന്റെ ജീവിതം, ഒരു പുസ്തകത്തില്‍ ഒതുകാവുന്നതല്ലെന്നും അദേഹം പറഞ്ഞു.


രാജഗോപാലിന്റെ പുസ്തകം വലിയ സാമൂഹിക രൂപാന്തരീകരണത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് മാര്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണുന്നതിനും സംവദിക്കുന്നതിനുള്ള പ്രാഗത്ഭ്യവും നന്മ നിറഞ്ഞ മനസും ഒ. രാജഗോപാലിനെ ജനകീയനാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും അധികാരത്തില്‍ എത്തില്ല എന്നറിഞ്ഞു കൊണ്ട് ദേശീയതയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയില്‍ എത്തിയ രാജഗോപാലിനെ മോഡല്‍ രാഷ്ട്രീയ നേതാവ് എന്നുതന്നെ വിശേഷിപ്പിക്കണമെന്ന് ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. ഒരു ആത്മകഥ ഒരു പാര്‍ട്ടിയുടെ ചരിത്രം ആയി മാറുന്ന അപൂര്‍വ്വ നിമിഷമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.പി.സുധീര്‍ പറഞ്ഞു.

അടിയന്തരവാസ്ഥ കാലത്ത് ജയിലില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന ബാലകൃഷ്ണപിള്ള, താന്‍ നല്‍കിയപേപ്പറില്‍ മാപ്പെഴുതി നല്‍കി മന്ത്രിയാത് സത്യമാണെന്ന് രാജഗോപാല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.രാഷ്ട്രീയത്തില്‍ മുന്നോട്ട് പോകാനായത് സഹപ്രവര്‍ത്തകരുടെ സ്‌നേഹവും പിന്തുണയും കൊണ്ടുമാത്രമാണ്. പുസ്തകത്തില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് ശ്രമിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍, ഹാജി ചന്ദ്രകുമാര്‍ ചടങ്ങില്‍ സംസാരിച്ചു.

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.