×
login
പാരിന്‍ വിളക്ക്

കവിത

പ്രൊഫ. വി. സുജാത

 

പാരിന്‍ വിളക്കായി ഭാരത ഭൂതലം

 പണ്ടേ വിളങ്ങിയ പൈതൃകമുണ്ടേ

ദ്രാവിഡ സമ്പത്തു പോലെ കുരുത്തതാം

  ആര്യ സമ്പത്തുമീ മണ്ണിനു സ്വന്തം

 

അമരസാഹിതിയേകി മര്‍ത്ത്യജന്മം-

  അമര സൗധത്തിലേക്കേറ്റുന്ന ഭൂവ്

വേദ മനീഷികള്‍ സത്യം വചിച്ചതില്‍

  ആദികവിയല്ലൊ ധര്‍മ്മം കഥിച്ചു

 

ഉച്ചനീചത്വമോ ശിഥിലമാക്കാനായ്

  സത്ത തന്നെക്യം വിളിച്ചോതും ദേശം

ജീവി തന്‍ മുക്തിയ്ക്കുറവിടമെന്നാലോ

  ജീവ വൈവിധ്യത്തിന്‍ കലവറയും

 

സ്വര്‍ഗംഗയിതിലേ ഗമിച്ചതിന്‍ പുണ്യം

  ഭൗമ സ്വര്‍ഗ്ഗങ്ങളെ കോര്‍ക്കുമീ ദേശം

താപസ വരദാനമേറ്റൊരീ ദേശം


  തപസ്സിന്റെ പുണ്യം വിതച്ചു ഭൂവില്‍

 

വ്യക്തി കര്‍മ്മങ്ങളെ സേവന തന്ത്രമായ്

  വ്യക്തമാക്കാനായി ഗീതോപദേശം

അജ്ഞാനത്തിമിരമാം മറ നിവര്‍ത്താന്‍

  അദ്ധ്യാത്മവെട്ടം പകര്‍ന്നോരു ദേശം

 

ആദ്യമായ് ഭാരത സന്തതി ഭൂവിതില്‍

  ആത്മാവെയുള്ളില്‍ തിരഞ്ഞ വരേണ്യര്‍

ആദ്യമായന്തരംഗത്തെ ജയിച്ചവര്‍

  ആദിസാരത്തെ തിരഞ്ഞു പിടിച്ചോര്‍

 

സത്തുമസത്തുമായ് കൈയ്‌കോര്‍ക്കുമിന്നല്ലൊ

  പ്രളയ സമാനമാം ദുര്‍ദശയാണേ

പാലാഴി മഥനത്തില്‍ ദര്‍ശനമുണ്ടതു-

  ചൊല്ലുന്നു കാലത്തിന്‍ ദോഷസംഹാരം-

 

പ്രകൃതി തന്നാഴം കടഞ്ഞു ചെന്നെങ്കില്‍

  അമൃത് ഭുജിക്കാമെന്നോതും പുരാണം

ആദിപുമാന്‍ തന്റെ സാഹായ്യമുണ്ടെങ്കില്‍

  ആദി കാലത്തിലെ സജ്ജനമാകാം.

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.