×
login
ഇരുട്ടിലെ തേവാങ്കുകള്‍

കവിത

ശ്രീജ ഹരീഷ്‌

 

1

തമസെന്നൊരു രാക്ഷസപക്ഷി

ചിറകുകള്‍ വീശി

ആ കൊച്ചു വെണ്‍പ്രാവിനെ

വിഴുങ്ങുവാന്‍ നാവു നീട്ടുമ്പോള്‍,

 

നഗരമധ്യത്തിലൊരു

രമ്യഹര്‍മ്യത്തില്‍

ശീതമാപിനികള്‍

 

കുളിരുപകരും

മുറികളിലൊന്നില്‍,

ഭൂമിയിലെ സുഖലോലുപതകള്‍

ഒന്നൊഴിയാതെ കൈവെള്ളയില്‍

ചേര്‍ന്നുനിന്നിട്ടും,

അലയുന്നു നിദ്രകിട്ടാതെ

മനുഷ്യരില്‍ ചിലര്‍...

 

2

 

ചിന്തയുടെ കൊടുമുടിയില്‍

നിദ്രയെയും  ഇരുട്ടിനെയും

എന്നേക്കുമായി ഭയന്ന്,

എകാന്തതയുടെ തടവറകളില്‍

സ്വയം തീര്‍ത്തൊരു കനല്‍ച്ചൂളയില്‍

കാരണമേതുമില്ലാതെ

വെന്തെരിയുന്നവര്‍...

 

3


 

മറ്റൊരിടത്ത്,

ഒരു പീടികത്തിണ്ണയില്‍

പകലന്തിയോളം പണിയെടുത്തു

പാതിയൊഴിഞ്ഞവയറുമായി

ഇരുട്ടിലലയുന്നു തേവാങ്കുകള്‍.

കീറിയ ചാക്കുകളിലും  

പഴംപായയിലും

ഗാഡനിദ്രതേടുന്നവര്‍...

 

4

ഇളംചുണ്ടില്‍ പാല്‍മണമുള്ള

പൈതലുണ്ടതില്‍.

ജരാനരകള്‍ ഹൃദയത്തിലും  

വദനത്തിലും  

ആവരണം ചാര്‍ത്തിയ

ശുഷ്‌കിച്ച വാര്‍ദ്ധക്യവുമുണ്ട്.

ഒരായിരം സ്വപ്‌നങ്ങള്‍  

മറന്നൊരു കൗമാരവുമുണ്ട്.

 

ഇരുട്ടിന്റെ മറയില്‍,

പകലിന്റെ സന്താപങ്ങളെല്ലാം

ഒളിപ്പിക്കുന്നവര്‍...

മണ്ണിലും വിണ്ണിലും  

അര്‍ത്ഥമില്ലാത്തവര്‍...

 

മൃത്യുവെന്ന മഹാസമുദ്രത്തെപ്പോലും

മിഥ്യയെന്നുകരുതി

മാറോടുചേര്‍ത്ത

ഇരുട്ടിന്റെ പാവം  

തേവാങ്കുകള്‍...

  comment

  LATEST NEWS


  സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.