കവിത
ബൃന്ദ
നിശ്ശബ്ദരായി
സഞ്ചരിക്കുക
പക്ഷികളെയെന്നപോലെ
ചിറകുകളാലോ
കൊക്കുകളാലോ
പോറല്‍ വീഴ്ത്താതെ.
അപ്പോഴേ
കേള്‍ക്കാനാകൂ
കടലാഴങ്ങളിലേക്ക്
എത്തിച്ചേരുന്നതിനു
തൊട്ടുമുമ്പ്
നദി പാടിയ പാട്ട്,
മൗനത്തില്‍ നിന്ന്
ഈണം തൊട്ടെടുത്ത്
കാറ്റ്
മരച്ചില്ലകളിലേക്ക്
ചേക്കേറുന്നത്,
മണ്ണിന്റെ
കിളിവാതില്‍ തുറന്ന്
മെല്ലെയെത്തിനോക്കുന്ന
വിത്തുകളുടെ
ആത്മഹര്‍ഷം.
ആദ്യത്തെ
പൂവിടരാന്‍
കാത്തുനില്ക്കുന്ന
ചെടികളുടെ
വരാനിരിക്കുന്ന പൂക്കാലം.
ഉറുമ്പുകളുടെ
വര്‍ത്തമാനങ്ങള്‍ .
ഈയാം പാറ്റകളുടെ
അവസാനത്തെ പാട്ട്
നിശബ്ദരായില്ലെങ്കില്
നമ്മളിതൊക്കെ
എങ്ങനെ കേള്‍ക്കും
മണ്ണിനടിയിലും
നിന്ന് ഉയരുന്നുണ്ട്
നിശ്ശബ്ദതയുടെ
സംഗീതം
കാതോര്‍ത്താല്‍ അറിയാം
പൂര്‍വ്വികരുടെ
നിതാന്ത ധ്യാനത്തിന്റെ
ജീവനുള്ള
പ്രാര്‍ത്ഥനകള്‍
ആകാശത്തിന്റെ
അതിരുകളിലേക്ക്
ചില്ലകള്‍, വിടര്‍ത്തുന്നതിന്
വൃക്ഷങ്ങള്‍
ചുറ്റിപ്പിടിച്ചു നില്‍ക്കുന്നത്
വെറും മണ്ണിലല്ല.
തിരുവനന്തപുരത്ത് സാറ്റ്ലൈറ്റ് ഫോണ്‍ സിഗ്നലുകള്‍; മുന്നറിയിപ്പ് നല്കി കേന്ദ്ര രഹസ്യാനേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി
പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍
ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു
രാജസ്ഥാന് കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്ലോട്ട്
ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്
'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന് ആര് കൃഷ്ണരാജ് കോടതിയില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാഗഗ്നി... (എ.അയ്യപ്പന്)
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
സ്വപ്നച്ചിമിഴ്
മൃത്യുക്ഷേത്രം