×
login
പെണ്ണ്

പെണ്ണുടലിന്റെ വിലപേശലില്‍ തീവ്രമായ വേദനയില്‍ ഉള്‍നോവിന്റെ ആഴങ്ങളില്‍ അനീതിയോടുള്ള പ്രതികാരമായ് നെറികേടുകളെ വിചാരണ ചെയ്യാന്‍ ശാന്തതയില്‍ നിന്ന് രൗദ്രതയിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കണമവള്‍.

സന്ധ്യ ദേവദാസ്

 

വളരുംതോറും ശിഖരങ്ങളെല്ലാം

ചെത്തിയൊതുക്കി...

അസ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകളില്‍

തളിരിലമോഹങ്ങളും

വരിഞ്ഞുമുറുക്കി കെട്ടിയിടാറുണ്ട്

ചില അലങ്കാര ചെടികളെ.

സൂര്യന്റെ പൊന്‍പ്രഭയില്‍

കാറ്റിനൊപ്പം നൃത്തം ചെയ്യാനാവാതെ

സ്വപ്‌നങ്ങളും ആഗ്രഹങ്ങളും

മനസ്സിലൊതുക്കി മരവിച്ചങ്ങനെ  

ചിരിക്കാന്‍ മറന്ന്

ഭയചകിതമായ കണ്ണുകളും

കവിള്‍ത്തടം നിറഞ്ഞൊഴുകിയ കണ്ണീരുമായ്

നാലു ചുവരുകള്‍ക്കുള്ളില്‍ വിങ്ങിപ്പിടഞ്ഞ്

തൊണ്ടക്കുഴിയില്‍ കുരുങ്ങിയ വാക്കുകളെ

പുറത്തേക്കെടുക്കുവാനാകാതെ,

ശ്വാസംമുട്ടി വിറയ്ക്കുന്ന ചുണ്ടുകളുമായ്

നിര്‍വ്വികാരവും യാന്ത്രികവുമായ്

അടുപ്പിനൊപ്പം ചുട്ടുനീറി


നിസ്സഹായ നിമിഷങ്ങളെണ്ണിയെണ്ണി

തീര്‍ക്കുവാനുള്ളതല്ല പെണ്‍ജീവിതങ്ങള്‍.

ക്ഷമയുടെ നെല്ലിപ്പടിയില്‍  

അവഗണനയുടെ, വിവേചനത്തിന്റെ

ആണധികാരത്തിന്റെ അതിരുകല്‍പിച്ച

വേലികള്‍ തകര്‍ത്തെറിയണം.

നെറിക്കെട്ട കാലത്തിന്റെ

അപമാനവും പീഡനവും ഏറ്റുവാങ്ങി,

പൊള്ളിയടര്‍ന്ന കാല്‍പാദവുമായ്

അനുഭവങ്ങളുടെ ഘോഷയാത്രയില്‍

ജീവിതം, ഇരുള്‍ പടര്‍ന്ന്

നീറി വെന്ത ചിന്തകളില്‍ നിന്നും,

സ്വാതന്ത്ര്യത്തിന്റെ വിശാലമായ ചിന്തകളിലേക്ക്  

പുഞ്ചിരിയോടെ  

കൈവീശി നടന്നു വരേണ്ടതാണവള്‍.

പെണ്ണുടലിന്റെ വിലപേശലില്‍ തീവ്രമായ വേദനയില്‍

ഉള്‍നോവിന്റെ ആഴങ്ങളില്‍

അനീതിയോടുള്ള പ്രതികാരമായ്

നെറികേടുകളെ വിചാരണ ചെയ്യാന്‍

ശാന്തതയില്‍ നിന്ന് രൗദ്രതയിലേക്ക്  

ഉയിര്‍ത്തെഴുന്നേല്‍ക്കണമവള്‍.

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


  നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്


  സല്‍മാന്‍ റുഷ്ദി വെന്‍റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്‍


  'ഹര്‍ ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.