×
login
ആദ്യമായി

കവിത

നിത്യ ഉണ്ണികൃഷ്ണന്‍

കണ്ടു ഞാന്‍ ആദ്യമായി നിന്‍ കവിളില്‍ ചേലൊത്ത നുണക്കുഴികള്‍

കണ്ണോട് കണ്ണില്‍ നോക്കുമ്പോഴും കണ്‍പീലികള്‍ വിടരും നേരമല്ലയോ

ആദ്യമായി നിന്‍ പുഞ്ചിരിയാലെന്‍ മനം നിറഞ്ഞൊഴുകിയത്!

കുഞ്ഞിക്കാല്‍ത്തളകളും കയ്യിലെ കരിവള തന്‍ കിങ്ങിണി മുത്തുകളായി കിലുങ്ങും നിമിഷത്തില്‍...


കാതുകളില്‍ ആദ്യമായി ഞാന്‍ കേട്ടുവോ ഓമനതിങ്കളായൊരു ഈണം!

ആദ്യമായല്ലയോ തൊട്ടിലിലാടി കളിച്ചു രസിക്കും നിമിഷത്തില്‍

അമ്മ തന്‍ താരാട്ടില്‍ നിന്‍ കുറുമ്പുള്ള മയക്കം!

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.