×
login
ശൂന്യത്തിലെ പ്രതീതിമാലകള്‍

കവിതയിലെ ഓരോ ഈരടിയും അവസാനിക്കുന്നത് 'പോലെ' എന്ന പദത്തിലാണ്. എല്ലാ അനുഭവങ്ങളും പ്രതീതികള്‍ മാത്രമാണ്. തെളിഞ്ഞതും ശമിച്ചതും തണുത്തതും തളിര്‍ത്തതും മാഞ്ഞില്ലാതായതുമെല്ലാം പ്രതീതി മാത്രമാണ്. വാസ്തവത്തില്‍ കവിതയെന്നത് ഒരു പ്രതീതിയല്ലാതെ മറ്റെന്താണ്. അന്തിവാനം കണ്ടു നില്‌ക്കെ മനസ്സില്‍ മിന്നിമായുന്ന തളിര്‍ക്കുന്ന എണ്ണമറ്റ പ്രതീതികള്‍. എല്ലാ പ്രതീതികളുമൊടുങ്ങുമ്പോള്‍ ആത്മം വിലയം കൊള്ളുന്ന അവസ്ഥ, ശൂന്യം.

ശ്രീനിവാസന്‍

ശ്രീ ബാലചന്ദ്രന്‍- ചുള്ളിക്കാടിന്റെ പന്തീരടിക്കവിതയാണ് ശൂന്യം.ഇംഗ്ലീഷ് സോണറ്റുകളും ഫ്രഞ്ച് റോവ്ണ്‍ഡോയും (ഞീിറലമൗ) പോലെ കുറഞ്ഞ വരികളില്‍ വലിയ കാവ്യാനുഭവം നല്കുന്ന കവിത. 

കവി ബുദ്ധമതവിശ്വാസിയാണ്. അതിനാല്‍ കവിതയുടെ പേര് 'ശൂന്യം' ബുദ്ധദാര്‍ശനികനായനാഗാര്‍ജ്ജുനന്റെ ശൂന്യവാദം ഓര്‍മ്മിപ്പിക്കും. രണ്ടു പേര്‍ സായാഹ്നത്തിലെ ആകാശം നോക്കി നില്ക്കുന്നു. അത് ഇരുവരുടെയും ജീവിതസായാഹ്നത്തിലെ ആകാശമാവാം അവര്‍ ദമ്പതികളോ സമാനമനസ്‌കരായ സ്‌നേഹിതരോ ആവാം. നോക്കിനില്ക്കുമ്പോള്‍ അന്തിവാനത്തില്‍ ഇന്ദ്രചാപം തെളിയുന്നതു പോലെ ഒരു ദൃശ്യാനുഭവം അവര്‍ക്കുണ്ടാവുന്നു. ഇന്ദ്രചാപം മഴവില്ലാണ്. അതിനാല്‍  സ്വര്‍ഗീയമായ ഒരു ദര്‍ശനമാണ് അവര്‍ക്കുണ്ടായതെന്ന് കവി സൂചിപ്പിക്കുന്നു.

മഴവില്ലില്‍ ഏഴു വര്‍ണ്ണങ്ങളുമടങ്ങിയിരിക്കുന്നു. വെണ്‍മയില്‍ നിന്നാണ് സപ്തവര്‍ണ്ണങ്ങളും പീലി വിടര്‍ത്തുന്നത്. ഏഴു നിറങ്ങളും ഒന്നിച്ചുചേര്‍ന്നാല്‍ വെളുപ്പു നിറമാവുമെന്ന് നമുക്കറിയാം, അങ്ങനെ വെണ്‍മ എന്നത് സപ്തവര്‍ണ്ണങ്ങളുടെ ശൂന്യതയാകുന്നു. സപ്തവര്‍ണ്ണങ്ങളാവട്ടെ വെണ്‍മയുടെ ശൂന്യതയും.

തൊട്ടുമുമ്പ് ഉള്‍മദത്തോടെ ചിന്നിപ്പടര്‍ന്ന മിന്നല്‍പ്പിണറുകള്‍, ഭ്രാന്തവൈദ്യുത വീചികള്‍, ഏതാണ്ട് ശമിച്ചിരിക്കുന്നു. ഒരു പക്ഷേ ആസക്തിയുടെ വിദ്യുത്കാന്തതരംഗവീചികളുമാവാം. മഴക്കാറൊഴിഞ്ഞ മാനത്ത് നിലാവ് വീണിരിക്കുന്നു. ഒരു പക്ഷേ നിലാവിന്റെ ശമനചുംബനമാവാം ആ കൊടിയ മിന്നല്‍ഭ്രാന്തിന് വിരാമമിട്ടത്.

ഇവിടെ സ്വാഭാവികമായും ഒരു സംശയം ഉണ്ടാവാം. മിന്നലും നിലാവും മഴവില്ലുമൊക്കെ ഇടകലര്‍ന്ന ഒരു സാന്ധ്യാകാശം സാദ്ധ്യമാണോ. കവിത തന്നെ ഉത്തരം തരുന്നു. പാതിഗാനത്തില്‍ ഹേമന്തരാവിന്‍ നാദതന്തു അടങ്ങിയ പോലെ. ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ ആണ് ഹേമന്തകാലമായി കണക്കാക്കുന്നത്. നമ്മുടെ തുലാവര്‍ഷ-വൃശ്ചികങ്ങളില്‍ ആകാശം അപൂര്‍വശോഭയാര്‍ന്ന മഴവില്‍ നിലാവുകള്‍ സമ്മാനിക്കാറുണ്ട്. ഏതോ കുയിലിന്റെ ഗാനം നാദതന്തുക്കള്‍ തണുത്തു മരവിച്ചിട്ടെന്നപോലെ പാതിയില്‍ നിലച്ചിരിക്കുന്നു. വൃശ്ചികത്തണുവിലേക്ക് കയ്യിലൊരിന്ദ്രധനുസ്സുമായ് കാറ്റത്ത് കാലം തെറ്റിപ്പെയ്യുവാനെത്തിയ തുലാവര്‍ഷമേഘം ഇവിടെ ഇരുണ്ടുതെളിയുന്നു.


പകല്‍ച്ചൂടില്‍ ചുട്ടുപൊള്ളി വേനല്‍ത്തീയില്‍ വാടിയ മരം പ്രണയത്തിന്റെ തണുവിരല്‍ സ്പര്‍ശത്താല്‍ വീണ്ടും തളിര്‍ക്കുന്നതുപോലെ. ഹേമന്തമഴ വൃക്ഷത്തിന്റെ ജഡവേരുകള്‍ ഉണര്‍ത്തുകയാണോ.എഷലോന്‍ (ഋരവലഹീി) വിന്യാസത്തിലൂടെ ചേക്കേറാന്‍ പറന്നു പൊയ്‌ക്കൊണ്ടിരുന്ന പക്ഷികള്‍ എവിടെയാണ് മറഞ്ഞുപോയത്.

ആകാശത്തിന്റെ നിത്യനീലിമയില്‍ ആ ചിറകുകള്‍ മാഞ്ഞു പോയതുപോലെ!

ഇരുള്‍വീണുകഴിഞ്ഞു.. അന്തിമമായ ഇരുട്ട്. ഈ അന്ധകാര കല്പത്തിന്റെ ഒടുവില്‍ ഇരുവരും ഇല്ലാതാവുന്നതുപോലെ.വാസ്തവത്തില്‍ ഇല്ലാതാവുന്നുണ്ടോ. ഇല്ല. ഇല്ലാതാവുന്നതുപോലെയൊരു തോന്നല്‍ മാത്രം. ഇനി കവിതയുടെ ആദ്യത്തെയും അവസാനത്തെയും വരികള്‍ വായിച്ചാലും. 'കണ്ടുനില്‍ക്കുമ്പോഴന്തിവാനത്തില്‍രണ്ടുപേരുമില്ലാതായപോലെ'

കവിതയിലെ ഓരോ ഈരടിയും അവസാനിക്കുന്നത് 'പോലെ' എന്ന പദത്തിലാണ്. എല്ലാ അനുഭവങ്ങളും പ്രതീതികള്‍ മാത്രമാണ്. തെളിഞ്ഞതും ശമിച്ചതും തണുത്തതും തളിര്‍ത്തതും മാഞ്ഞില്ലാതായതുമെല്ലാം പ്രതീതി മാത്രമാണ്. വാസ്തവത്തില്‍ കവിതയെന്നത് ഒരു പ്രതീതിയല്ലാതെ മറ്റെന്താണ്. അന്തിവാനം കണ്ടു നില്‌ക്കെ മനസ്സില്‍ മിന്നിമായുന്ന തളിര്‍ക്കുന്ന എണ്ണമറ്റ പ്രതീതികള്‍. എല്ലാ പ്രതീതികളുമൊടുങ്ങുമ്പോള്‍ ആത്മം വിലയം കൊള്ളുന്ന അവസ്ഥ, ശൂന്യം.

എഴുത്തുകാരനും വായനക്കാരനും ഒരേ അന്തിവാനം കണ്ടുനില്ക്കുമ്പോഴാണ് സമാനപ്രതീതികളുടെ അന്ധകാരശേഷമുള്ള ആനന്ദാത്മകമായ ശൂന്യബോധം അനുഭവിക്കുന്നത്. ഒരു പക്ഷേ ഈ ശുഭ്രശൂന്യത്തില്‍ നിന്നാവാം ഇന്ദ്രചാപം തെളിയുന്നതു പോലെ നവനവോന്മേഷത്തോടെ സപ്തവര്‍ണ്ണപ്രതീതികള്‍ വീണ്ടും ഒളിചിന്നി വിരിയുന്നത്.

അതാവട്ടെ മറ്റൊരു ധ്യാനവിപസനയിലൂടെ ഇഴ വിടര്‍ത്തിയെടുക്കേണ്ട പ്രതീതിമാലകളും!

  comment

  LATEST NEWS


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.