login
കലണ്ടര്‍

അങ്ങിങ്ങ് തുളവീണ ഭൂപടത്തില്‍ കൊന്തയും കുറിയും

ഉണ്ണികൃഷ്ണന്‍ കീച്ചേരി

 

അങ്ങിങ്ങ് തുളവീണ

ഭൂപടത്തില്‍

കൊന്തയും കുറിയും

വട്ടതൊപ്പിയും ചേര്‍ന്ന്

ഫാന്‍സിഡ്രസ് കോമാളികള്‍

ചിരിക്കുന്ന മതേതരകേരളം

 

ചിത്രങ്ങളില്‍ മാത്രം

അവശേഷിച്ച കൊയ്ത്തും

മെതിയും,

കതിരുകൊത്തിപ്പാറുന്ന

കിളികളും,

കൂകിയുണര്‍ത്തുന്ന

കോഴിയും

ചാണകം മെഴുകിയ

വരാന്തയും

 

പുല്ലുമേഞ്ഞമോന്തായവും

മഞ്ഞിറങ്ങിയ തൊടിയും

തീകായുന്ന കിടാങ്ങളും

കപ്പയും

കാന്താരി ചമ്മന്തിയും.

 

മുക്കുവന്റെ  

പട്ടിണിതുളവീണ

വലയില്‍കുടുങ്ങി

തുറിച്ചുനോക്കുന്ന

കൊടുംങ്കാറ്റുകള്‍,

ആഞ്ഞുവീശാന്‍

ഊഴംകാത്ത്

നങ്കൂരമിട്ട് മദിക്കുന്നകടല്‍.

ആകാശം നിറയെ

പെറ്റുപെരുകുന്ന

ന്യൂനമര്‍ദ്ദങ്ങള്‍.

 

രോഗശാന്തിനല്‍കുന്ന

പുരോഹിതനുമുന്നില്‍

മുള്‍ക്കിരീടമേകിയ

മുറിവുണക്കാന്‍

മുട്ടുകുത്തിനില്‍ക്കുന്ന

ക്രിസ്തുദേവന്‍.

 

പിറക്കുന്നതിനു മുന്നേ

സൈബര്‍കുറ്റവാളികളാകുന്ന

ഗര്‍ഭസ്ഥ ശിശുക്കള്‍ .

 

ചുവപ്പക്കങ്ങള്‍

പൂത്തുനില്‍ക്കുന്ന

തടവറയില്‍

വേവുന്ന ദിനരാത്രങ്ങള്‍.

 

നിന്റെ മൗനംതീര്‍ത്ത

മതില്‍പ്പുറത്തുമുളച്ച

മഷിത്തണ്ടൊടിച്ച്

ഈ കാലത്തെയും

മായ്ച്ചുകളയട്ടെ.

 

 

  comment
  • Tags:

  LATEST NEWS


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.