കറുത്ത കാറ്റിന്റെ ചിറകിലേക്കൊരാള് വെറുപ്പുകൂട്ടിവ- ച്ചെറിഞ്ഞു നോക്കുന്നു അകലെ നില്ക്കുന്ന മരക്കൊമ്പില്‍ ചാഞ്ഞ മകര സൂര്യനെ യര്‍ത്തി മാറ്റുവാന്‍.
അനീഷ് കെ.അയിലറ
കറുത്ത കാറ്റിന്റെ
ചിറകിലേക്കൊരാള്
വെറുപ്പുകൂട്ടിവ-
ച്ചെറിഞ്ഞു നോക്കുന്നു
അകലെ നില്ക്കുന്ന
മരക്കൊമ്പില്‍ ചാഞ്ഞ
മകര സൂര്യനെ
യര്‍ത്തി മാറ്റുവാന്‍.
ഇരുട്ടു മൂടിയ-
ങ്ങിതുവഴി പോയ
വെളുത്ത പൂച്ചപോല്‍
പതുങ്ങും നോട്ടത്തില്‍
നരച്ച സൂര്യന്റെ
വയസ്സു കൂട്ടുന്ന
വഴിക്കണക്കില്‍ ഞാന്‍
പകച്ചു നില്ക്കുന്നു.
വിയര്‍ത്ത കാഴ്ചയില്‍
കിതയ്ക്കുമച്ഛന്റെ
പഴയ ക്യാമറ
പതിച്ച ചിത്രത്തില്‍
പകല്‍ കിനാവുക -
ളുടഞ്ഞ സെല്‍ഫിയില്‍
നിറം പകര്‍ത്തുന്നു
കടലിന് സന്ധ്യകള്‍.
മനസ്സും വായുവും
മധുര സ്വപ്നവും
വിലയ്ക്ക് വാങ്ങുവാന്‍
വിധിച്ച നമ്മള്‍ക്കു
ഇതെന്റെ ചിത്രങ്ങ-
ളിതെന്റെയാകാശം
ഇതെന്റെ ഭൂമിയെ-
ന്നളന്നു വയ്ക്കുന്നു.
വലിയ ക്യാന്വാസു
ചുരുങ്ങി വന്നൊരു
ചെറിയ ചിപ്പില-
ങ്ങൊളിഞ്ഞിരിക്കുന്നു.
വിഘടന ശക്തികളെ കരുതിയിരിക്കുക
പരിഹാരമുണ്ട്; ഇച്ഛാശക്തി വേണം
പ്രകൃതിയെന്ന അക്ഷയ ഖനി; ഇന്ന് ജൈവ വൈവിധ്യ ദിനം
ഇന്ത്യയ്ക്കെതിരെ വിദേശത്തിരുന്ന് രാഹുലിന്റെ ചെളിവാരിയെറിയല്‍ വീണ്ടും; യുഎസ് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടണമെന്നും രാഹുല്‍
ശിവലിംഗമായി ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രം കാണിച്ച് പരിഹാസം; തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും ജേണലിസ്റ്റ് സാബ നഖ് വിയും കുടുങ്ങി
ഇന്ത്യയുടെ സുഹൃത്ത് സ്കോട്ട് മോറിസണ്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നുംപുറത്തേക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം