×
login
ആത്മ ശിഖരം

കവിത

രമ രാജ്മോഹന്‍

ഹിമകണമിറ്റുന്ന പുലരിയിലന്നു  

ഞാനൊരു ചെറുമുകുളമായുത്ഭവിക്കേ,

മകളായ്പിറന്നതീമണ്ണിന്റെയുപ്പിലായ്,

മധുരിക്കും ബാല്യം കടന്നുപോയി.

 

അരുമക്കിടാവായരുവിപോലൊഴുകിഞാന-

കതാരില്‍ ചിന്തതന്‍ തേരിലേറി,

കൗമാരസ്വപ്‌നത്തിന്‍ തിരയേറി വന്നൊരാ

നിറമേറും വര്‍ണ്ണമണിഞ്ഞുനിന്നു.

 

ആത്മവൃക്ഷത്തിന്‍ ശിഖരങ്ങളങ്ങനെ

പൂവിട്ടു പൂര്‍ണ്ണഫലങ്ങള്‍ നല്‍കി.

പ്രണയത്തിന്‍ യാത്രതന്‍ പരിണതിയായ് പിന്നെ,

പരിണയമെത്തി പതിവ്രതയായ്.


 

പടിയിറങ്ങിപ്പോന്ന വഴികളില്‍ തിരയവേ

മകളെന്ന സത്യം പിറകിലായി.

ചില്ലകള്‍ പൂവിട്ടു ഫലമിട്ടു നീളവേ,

അമ്മയായ് കാലം പരിണമിച്ചു.

 

കുഞ്ഞിളം ചുണ്ടുകള്‍ക്കമൃതംപകര്‍ന്നേകി,

അറിവിന്റെയാദ്യാക്ഷരങ്ങളോതി.

അവികലസ്‌നേഹത്തിന്‍ ശ്രുതിമീട്ടി നില്‍ക്കവേ

ശിഖരങ്ങള്‍ വീണ്ടും പടര്‍ന്നുയര്‍ന്നു.

 

ജീവാംശമേകിയോര്‍ ഫലമേകി നില്‍ക്കവേ

മുത്തശ്ശിയെന്ന പദത്തിലെത്തി.

ആത്മാംശമാകുമാ സ്‌നേഹനീരെന്നെന്നും

വറ്റാതെ തോരാതൊഴുകിടട്ടെ

  comment

  LATEST NEWS


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.