×
login
വിത

കവിത

പി.എന്‍. രാജേഷ് കുമാര്‍

ഉച്ചമയക്കത്തിനു ശേഷം

ഇനിയൊരു കവിതയെഴുതിയേക്കാമെന്ന ചിന്തയില്‍

അയാള്‍ മൊബൈലുമായി

സിറ്റൗട്ടിലേക്ക് നടന്നു.

 

കസേരയില്‍ ഇരുന്നതേ

അടുക്കളയില്‍ നിന്ന് ഭാര്യ-

'അതേയ് ചായയ്ക്ക് പാലില്ലാ ട്ടോ'

അയാള്‍ കവിതയുടെ  

ആദ്യവരി ടൈപ്പ് ചെയ്തു-

പാലില്ലാത്ത ചായ

 

പെട്ടന്നാണ് ഇളയമകന്‍

ഓടിവന്ന് പറഞ്ഞത്,

'അച്ഛാ പേനയിലെ മഷി തീര്‍ന്നു. രണ്ട് അസൈന്‍മെന്റുകള്‍ ഇനിയുമുണ്ട്...'

കുട്ടി തിരിഞ്ഞുനടന്നതേ

അയാളെഴുതി

മഷിയില്ലാത്ത പേന

 

ഓണ്‍ലൈന്‍ ക്ലാസ്സ് കേട്ടിരുന്ന

മൂത്തമകള്‍ അടുത്തെത്തി

ഒരു ചെവിയില്‍നിന്നും സ്പീക്കര്‍  


മാറ്റിക്കൊണ്ട് പറഞ്ഞു,

'അച്ഛാ ഇന്നെന്റെ ഡേറ്റ തീരും'

അവള്‍ സ്പീക്കര്‍ തിരിച്ച് ചെവിയില്‍  

വയ്ക്കുന്നതിനു മുന്‍പേ

അയാളുടെ വിരലുകള്‍ വേഗത്തില്‍ ചലിച്ചു

ഡേറ്റയില്ലാത്ത കുട്ടികള്‍

 

പിന്നീട്,  

നിലവിളക്ക് തുടച്ചുകൊണ്ടിരുന്ന അമ്മ

അയാളോടായി പറഞ്ഞു -

'രാഘവാ, എണ്ണ തീരാറായി ട്ടോ'

അമ്മയെ ഒന്ന്

ഇരുത്തി നോക്കിക്കൊണ്ട്

അയാള്‍ ടൈപ്പ് ചെയ്തു-

എണ്ണതീര്‍ന്ന വിളക്കുകള്‍

 

ഭാര്യ കട്ടനുമായി

എത്തിയപ്പോഴേയ്ക്കും

തലക്കെട്ടും ഏറ്റവും താഴെ

തന്റെ പേരും ടൈപ്പ് ചെയ്ത്

അയാളത്

ട പടാന്ന് ഗ്രൂപ്പുകളിലേക്കിട്ടു  

കഴിഞ്ഞിരുന്നു.

  comment

  LATEST NEWS


  പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


  ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


  മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


  നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല


  മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.