സന്ദീപനി മുനി, തന്നെപ്പഠിപ്പിച്ച സാമവേദപ്പൊരുള് തന്നെയാണോ സാരഥി ശ്രീകൃഷ്ണന് ഗീതയായി പാണ്ഡവ- വീരനെ കേള്‍പ്പിച്ച കര്‍മ്മ മാര്‍ഗ്ഗം
മണ്ണു വിഴുങ്ങി, വായ്പൂട്ടി, എണീല്പതു
ദണ്ഡമെന്നോര്ത്തു കരഞ്ഞുകൊണ്ടേ,
മുട്ടിലിഴഞ്ഞു വരുന്നതാര്, അമ്പാടി-
ക്കുട്ടനോ? ഗോപാലബാലനേതോ?
സന്ദീപനി മുനി, തന്നെപ്പഠിപ്പിച്ച
സാമവേദപ്പൊരുള് തന്നെയാണോ
സാരഥി ശ്രീകൃഷ്ണന് ഗീതയായി പാണ്ഡവ-
വീരനെ കേള്‍പ്പിച്ച കര്‍മ്മ മാര്‍ഗ്ഗം
മര്ത്ത്യരെല്ലാരും ഭയപ്പെടും കാലമാം-
മൃത്യുവിന് പത്തി, കാല്ച്ചോട്ടിലാക്കി,
ദിക്കുകള്‍ താളം പിടിക്കെ, കരംകൊട്ടി-
നൃത്തം ചവിട്ടുമീ ബാലനേതോ?
ഓമല്പ്പശുവിന് കുളമ്പിന്റെ താളത്തില്‍
ഓടക്കുഴല്‍വിളി പൊങ്ങിടുമ്പോള്‍
മന്നിനെ മാരി വിഴുങ്ങാതെ, തന് കയ്യാല്‍
കുന്നു കുടയായി പിടിച്ചതാരോ?
നമ്മളറിയാതെ നന്മതന് പാഠങ്ങള്‍
ഇങ്ങനെ സൂര്യോദയം കുറിച്ചു:
ഏതു പൂവാടിയും അമ്പാടിയാവില്ല-
ഏതു കാവും വൃന്ദാരണ്യമല്ല-
ഏതൊരുരഹവും കാളിയനാവില്ല
ഏതു പൂഞ്ചോലയും ഗംഗയല്ല
ഏതു തേരാളിയും ശ്രീകൃഷ്ണനാവില്ല
എല്ലാമിതൊക്കെയും സത്യം തന്നെ.
.........................................
ഒരുമട്ടഭിനയിക്കട്ടെ ഈ നാടകം
ഒടുവില്‍ മരണം, ദുരന്തദൃശ്യം;
അന്ത്യമാം അങ്കം രചിക്കാത്ത നാടകം
ആവര്ത്തിക്കാനെളുതല്ല നൂനം
ട്രാജഡി ഇഷ്ടം സദസ്സി,നെന്നാല്‍
സ്റ്റേജിലുള്ളോര്ക്കു സഹിച്ചുകൂടാ
ദൂരെ വിരാട രാജ്യത്തു വേഷംമാറി
തേരാളിയാവുന്നതാണു ബുദ്ധി-
പക്ഷേ അപകടം; സൈരന്ധ്രിയായ് തന്റെ
ഭാര്യയും എത്തിയാല്‍ ഞാന്‍ കറങ്ങും!
ഭിക്ഷയ്ക്കുപോയാലോ- ചെന്നുപെടുന്നതു
മക്കള്‍ തന് മുന്നിലാണെന്നുവന്നാല്!
വൃത്തമിണക്കി പകര്‍പ്പകാശവും
തട്ടിയെടുക്കാന്‍ അവര്‍ തുനിയും
സല്‍ക്കവി കാളിദാസന്റെ കൃതിയിലെ
സംസ്കൃതം ആഗംലമാക്കിമാറ്റി
അക്കടപ്പാട് പറയാതൊരുവിധം
കര്‍ട്ടനു മുമ്പില്‍ കളിച്ചു നോക്കി
കല്ലേറും കൂക്കും കലശലായി; പിന്നെ
തല്ലെങ്കില്‍ തല്ലെന്ന മട്ടിലായി !
അന്ത്യമാം അങ്കം രചിക്കുവാന്‍ തന്നെ, ഗ-
ത്യന്തരമില്ലാതെ ഞാനുറച്ചു...
ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്രംഗ്ദള് ശൗര്യറാലി
വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം