×
login
കവിത: എന്റെ മരുന്ന് എവിടെ...? - ശ്രീകുമാരന്‍ തമ്പി

കവിത: ശ്രീകുമാരന്‍ തമ്പി

 

 

പ്രത്യാശാഗാനത്തിന്റെ

മാറ്റൊലി മാഞ്ഞകന്നു

അറിയാത്ത ജ്വരമൂര്‍ച്ചയില്‍

തനുവും മനസ്സും നീറി.

ഇവിടിപ്പോള്‍ സുഖദുഃഖങ്ങള്‍

കപടമെന്നറിഞ്ഞിടുന്നു...

എവിടെയാണെന്‍ മരുന്ന്

എവിടെയെന്‍ ഭിഷഗ്വരന്മാര്‍....?

 

ഉദിച്ചുമായുന്നൂ സൂര്യന്‍

കാര്‍മേഘത്തുറുങ്കിനുള്ളില്‍

പകലോയിരവോ,യെന്നറിയാന്‍


തടസ്സമായ് ന്യൂനമര്‍ദ്ദം !

ബിംബത്തെ മറച്ചിടുന്നു

പ്രതിബിംബം; എന്തദ്ഭുതം ,

നേരിന്റെ തേരില്‍ കയറാന്‍

കാക്കുന്നു മനുഷ്യധര്‍മ്മം.

 

നിന്‍ ഹസ്തരേഖയ്ക്കുള്ളില്‍

എന്നെ ഞാന്‍ കണ്ടകാലം

'എന്നും പൊന്നോണം നമ്മള്‍

ക്കെന്നോതീ ചിരിച്ച കാലം

ഇനിയെന്നും കടങ്കഥയായ്

നിലനില്‍ക്കുമെന്ന സത്യം

അറിയുന്നു ഞാന്‍; പിന്നെയും

ഉരുകുന്നു ജ്വരതാപത്തില്‍.

 

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.