×
login
കവിത: മുഖം മൂടികള്‍ - മധു മീനച്ചില്‍

എല്ലാം മുഖംമൂടിധാരികള്‍ ചുറ്റിലും എല്ലാരുമൊന്നു പോലായി മാറി ദൈവങ്ങള്‍ തോറ്റു, പ്രവാചകര്‍ തോറ്റിട- ത്തല്ലോ ജയിച്ചു കൊറോണവൈറസ്

 

മാനവരൊന്നുപോലാകും മഹാബലി-

ക്കാലമൊരു സ്വപ്നമായിരുന്നു.

മാനവരൊന്നുപോലാകുവാന്‍ ജീവിത-

മേകിയോരെത്ര പ്രവാചകന്മാര്‍

ഒന്നു പോലാകണമെന്നോതിയോരെ നാം

നിര്‍ദ്ദയം കല്ലെറിഞ്ഞാട്ടി വിട്ടു

ഗീതമൊഴിഞ്ഞവനേതോ നിഷാദന്റെ

അമ്പില്‍ നിതാന്തനിശബ്ദനായി..

ഗാഗുല്‍ത്തയില്‍ കുരിശേറ്റിയൊരാളെ നാം

ബുദ്ധനോ നിത്യസമാധി പൂണ്ടു

ഇല്ല മനുഷ്യരെ ഒന്നു പോലാക്കുവാന്‍

ആയതില്ലാര്‍ക്കുമിന്നേ വരേക്കും

എന്നാലൊരത്ഭുതമുണ്ടായി മാനവ-

രിന്നൊന്നു പോലായി മാറിയല്ലോ...

ഹിന്ദു ക്രിസ്ത്യാനി മുസ്ലീമെന്ന വേര്‍തിരി-

വില്ലാതെ മാനവരൊന്നു പോലായ്

എല്ലാം മുഖംമൂടിധാരികള്‍ ചുറ്റിലും

എല്ലാരുമൊന്നു പോലായി മാറി

ദൈവങ്ങള്‍ തോറ്റു, പ്രവാചകര്‍ തോറ്റിട-

ത്തല്ലോ ജയിച്ചു കൊറോണവൈറസ്

നാലമ്പലത്തിലള്‍ത്താരയില്‍ മോസ്‌ക്കിലും

നാലു പേര്‍ കൂടുന്നിടത്തുമെല്ലാം

നമ്മളെല്ലാരുമിന്നൊന്നു പോലായതീ-

മാസ്‌ക്കിന്റെ കാര്യത്തില്‍ മാത്രമല്ലോ

പണ്ടു നാം പുഞ്ചിരികൊണ്ടു മുഖം മൂടി


വച്ചു നടന്നവരായിരുന്നു.

കണ്ടവര്‍ തമ്മില്‍ ചിരിച്ചണപ്പല്ലുകള്‍

തമ്മിലിറുമ്മി നടന്നതില്ലേ

വഞ്ചന പുഞ്ചിരി കൊണ്ടുമറയ്ക്കുവാന്‍

ആരും പഠിപ്പിക്കവേണ്ട നമ്മേ..

കാമം കുശുമ്പ് കുന്നായ്മകളൊക്കെയും

നാമെത്ര നന്നായ് മറച്ചിരുന്നു..

ഇന്നു കൊറോണയെപ്പേടിച്ചുവച്ചൊരീ

മാസ്‌ക്കില്‍ നാം പുഞ്ചിരിയും മറച്ചു...

എന്താണ് ഭാവം, വികാരമെന്നാര്‍ക്കുമെ-

ന്നന്യോന്യമൊട്ടും അറിഞ്ഞിടാതെ

നന്നായ് നടിയ്ക്കാനിതേ മുഖംമൂടികള്‍

പണ്ടും ധരിച്ചു നടന്നവര്‍ നാം

എല്ലാം മറയ്ക്കും മുഖംമൂടി വൈറസിന്‍

വ്യാധി കുറയ്ക്കുമതെങ്കിലും നാം

ആത്മാവിലെങ്കിലുമാ മുഖംമൂടിയെ

ദൂരെക്കളഞ്ഞു നടന്നിടേണം

കണ്ണെങ്കിലും മറയ്ക്കാതെ നടക്കണം

കണ്ണൂനീര്‍ കാണുവാന്‍ കണ്ണുവേണം

കണ്ണുനീരിന്‍ ലവണാംബുധി ചുറ്റിലും

തീരം വിഴുങ്ങിയാര്‍ക്കുന്ന കാലം

എല്ലാ മുഖംമൂടിയും ദൂരെ മാറ്റി നാം

സ്നേഹ ഭൂഖന്ധമായ് മാറിടേണം

അല്ലിനെ വെല്ലുന്ന സ്നേഹ സംഗീതമായ്

ഭൂവിലിളം തെന്നലായിടേണം

 

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.