×
login
സമ്പന്നമായ വായനാനുഭവുമായി പൂവിളിയും പൂപ്പടയും; ജന്മഭൂമി ഓണപ്പതിപ്പിന്റെ പ്രകാശനം ശ്രീകുമാരന്‍തമ്പി നിര്‍വഹിച്ചു

ജന്മഭൂമി ഓണപ്പതിപ്പ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.

തിരുവനന്തപുരം: ജന്മഭൂമി ഓണപ്പതിപ്പ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മഹാനടന്‍ സത്യന്‍, കവി എസ്.രമേശന്‍നായര്‍ എന്നിവരുടെ ചിത്രങ്ങള്‍ മുഖചിത്രങ്ങളാക്കി രണ്ടുഭാഗങ്ങളായാണ് ഓണപ്പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സമഗ്രമായ ലേഖനങ്ങളും സാഹിത്യസൃഷ്ടികളും അടങ്ങിയ ഓണപ്പതിപ്പ് സമ്പന്നമായ വായനാനുഭവമാണ് നല്‍കുന്നത്.

ജന്മഭൂമി റെസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍, ജനറല്‍മാനേജര്‍ കെ.ബി.ശ്രീകുമാര്‍, കോര്‍പ്പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി പ്രസാദ്ബാബു,ഓണ്‍ലൈന്‍ എഡിറ്റര്‍ പി.ശ്രീകുമാര്‍ ഓണപ്പതിപ്പ് മാഗസിന്‍ എഡിറ്റര്‍മാരായ എം.സതീശന്‍, ആര്‍ പ്രദീപ്,  ബാബുകൃഷ്ണകല, തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ സന്തോഷ്‌കുമാര്‍, ലേഖകന്‍ ശിവകൈലാസ് എന്നിവര്‍ പ്രകാശനചടങ്ങില്‍ സംബന്ധിച്ചു.


 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.