×
login
ഓര്‍മകളുടെ ശാന്തിനികേതനം

മുത്തശ്ശി പാര്‍വ്വതി എന്ന അമ്മുക്കുട്ടി പൊതുവാളസ്യാര്‍ പാടിത്തന്ന പദങ്ങള്‍ മോഹനന് ജീവിതപാഠമായിത്തീര്‍ന്നു. ദാരിദ്ര്യത്തിന്റെ പിടിമുറുക്കത്തില്‍നിന്നു വളര്‍ന്നു. എറുപ്പെ സ്വയംഭൂശിവനായിരുന്നു അന്നദാതാവ്. ആ ഭഗവാന്‍ പ്രസാദിച്ചു. പന്ത്രണ്ട് തികയും മുമ്പ് കലാമണ്ഡലത്തില്‍ സംഗീത വിദ്യാര്‍ത്ഥിയായി.

കഥകളി ചെണ്ടയുടെ ചക്രവര്‍ത്തി കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ പുത്രനും കഥകളി സംഗീതകാരനുമായ കലാമണ്ഡലം മോഹനകൃഷ്ണന്‍ രചിച്ച ശാന്തിനികേതനിലെ അനുഭവങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുന്ന ആനന്ദാനുഭൂതികള്‍ വ്യത്യസ്തമാണ്.

മുത്തശ്ശി പാര്‍വ്വതി എന്ന അമ്മുക്കുട്ടി പൊതുവാളസ്യാര്‍ പാടിത്തന്ന പദങ്ങള്‍ മോഹനന് ജീവിതപാഠമായിത്തീര്‍ന്നു. ദാരിദ്ര്യത്തിന്റെ പിടിമുറുക്കത്തില്‍നിന്നു വളര്‍ന്നു. എറുപ്പെ സ്വയംഭൂശിവനായിരുന്നു അന്നദാതാവ്. ആ ഭഗവാന്‍ പ്രസാദിച്ചു. പന്ത്രണ്ട് തികയും മുമ്പ് കലാമണ്ഡലത്തില്‍ സംഗീത വിദ്യാര്‍ത്ഥിയായി. അച്ഛന്‍ അവിടെ അദ്ധ്യാപകനായിരുന്നു- കഥകളിചെണ്ടയുടെ അവസാനവാക്കായ കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍. പുലര്‍ച്ചെ നാലുമുതല്‍ ക്ലാസ് തുടങ്ങും. ഗംഗാധരാശാനായിരുന്നു പഠിപ്പിച്ചിരുന്നത്.  പഴയ കലാമണ്ഡലത്തില്‍ ക്ലാസ്. ആറുവര്‍ഷത്തെ കോഴ്‌സു കഴിഞ്ഞ്  ഒന്നുമാവാത്ത ആള്‍ ഉപരിപഠനത്തിന് പുറപ്പെടേണ്ടെന്ന് അച്ഛന്‍ തീര്‍ത്തുപറഞ്ഞു. ഇനി അരങ്ങു പരിചയമാണ് ശീലിക്കേണ്ടത്. അക്കാലത്ത് അരങ്ങുകളില്‍ തിരക്കുള്ള സംഗീതകാരനായിരുന്നു കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി. അദ്ദേഹത്തിനും മോഹനകൃഷ്ണനെ താല്പര്യമായിരുന്നു. ആയിടക്കാണ് കൊല്‍ക്കത്തക്കാലം കഴിഞ്ഞ് കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് നാട്ടിലേക്കു വരുവാന്‍ തീരുമാനിക്കുന്നത്. ആ ഒഴിവില്‍ മോഹനനെ ശാന്തിനികേതനിലാക്കാമെന്നും കുറുപ്പാശന്‍ പൊതുവാളാശാനോട് താല്‍പ്പര്യപ്പെട്ടു. അങ്ങനെ കൊല്‍ക്കത്തയില്‍ എത്തിച്ചേര്‍ന്ന മോഹനന് രവീന്ദ്ര സംഗീതവും ബാവുള്‍ സംഗീതവും അലയടിക്കുന്ന നാടിനെ അടുത്തറിയാന്‍ സാധിച്ചു.

കേരള കലാമണ്ഡലത്തിലെ മുന്‍ വിദ്യാര്‍ത്ഥികളും മികച്ച കലാകാരന്മാരും അധിവസിക്കുന്ന കിഴക്കേ ഇന്ത്യ നന്നേ പിടിച്ചു. ക്രമേണ അവിടുത്തെ കലകളുമായി ഇഴുകിച്ചേര്‍ന്നു. കലാമണ്ഡലത്തിന്റെ നിര്‍മ്മാണവുമായി വിവിധനാടുകളില്‍ സഞ്ചരിച്ചതിന്റെ ഭാഗമായി വള്ളത്തോള്‍ നാരായണമേനോന്‍  ടാഗോറുമായും അടുത്ത് സംസാരിച്ചു. അതിന്റെ ബാക്കിപത്രമാണ് ശാന്തിനികേതനിലെ കലാഗ്രമത്തിലേക്ക് കഥകളി പ്രവേശിച്ചത്. കേളുനായര്‍ ആശാന്‍ ടാഗോറിന്റെ ചിത്രാംഗദ അരങ്ങില്‍ എത്തിച്ചു. അങ്ങനെ നിരവധിമുഹൂര്‍ത്തങ്ങള്‍ ശാന്തിനികേതനില്‍ അരങ്ങേറാറുണ്ടായിരുന്നു. കഥകളിയുടെ സ്വീകാര്യത ചെറുതായിരുന്നില്ല. ആലിപ്പറമ്പ് കേശവപ്പൊതുവാളും അവിടെ മേളത്തിന്റെ അദ്ധ്യാപകനായിരുന്നു. മോഹനന്‍ ചെന്ന കാലത്ത് അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. താമസിയാതെ ഹോസ്റ്റല്‍ അനുവദിച്ചുകിട്ടി.

1901 ലാണ് ടാഗോര്‍ ശാന്തിനികേതന്‍ സ്ഥാപിച്ചത്. 12 വര്‍ഷം പിന്നിട്ടപ്പോള്‍ ടാഗോറിന് നൊബേല്‍ സമ്മാനം ലഭിച്ചു. യാത്രക്കിടെ ഗ്രാമത്തിന്റെ തനിമയില്‍ ഒരു ചെറുവൃക്ഷത്തിന്‍ ചുവട്ടില്‍ വിശ്രമിച്ചു. പിന്നീട് ഒരു റായ് കുടുംബത്തോട് അതുള്‍പ്പെടെയുള്ള രണ്ടു ഗ്രാമങ്ങള്‍ വിലക്കു വാങ്ങുകയായിരുന്നു. പതിനാറായിരം ഏക്കറായിരുന്നു ആ സ്ഥലം. 5 കുട്ടികളുമായി തുടങ്ങി. 21 ല്‍ വിശ്വഭാരതിയായി. ഗാന്ധി രവീന്ദ്രനുമായി നല്ല ബന്ധമായിരുന്നു. ഗുരുദേവ് എന്ന് ഗാന്ധി ടാഗോറിനെ വിളിക്കുമ്പോള്‍ മഹാത്മ എന്നു തിരിച്ചും വിളിക്കാന്‍ തുടങ്ങി. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി അങ്ങനെയാണ് മഹാത്മാഗാന്ധിയായത്. 1941 ലാണ് ടാഗോറിന്റെ ജന്മം പൂര്‍ത്തിയാക്കി അനശ്വരനായിത്തീര്‍ന്നത്. പിന്നീട് പുത്രന്‍ രഥിന്ദ്രന്‍ വിശ്വഭാരതിയുടെ ചുമതലക്കാരനായി. മാവിന്‍ചുവട്ടിലെ ക്ലാസുകള്‍ നല്ല അനുഭവം തന്നെയായിരുന്നു ഓരോ ഡിവിഷനിലും കുറച്ചുകുട്ടികള്‍ മാത്രമായിരുന്നു. പീരീഡുകഴിയുമ്പോള്‍ കുട്ടികള്‍ ക്ലാസുകള്‍ തന്നെ മാറിവരും. ശാന്തിനികേതനും ശ്രീനികേതനും  അവിടെ സംഗീതവും, ചിത്രകലയും, നൃത്തം, കെട്ടിടനിര്‍മ്മാണം,  കരവിരുതുകള്‍, വിവിധ കലകള്‍ മലയാളമില്ലെങ്കിലും വിവിധഭാഷകള്‍ അവിടെ പഠിപ്പിക്കുന്നുണ്ടായിരുന്നു.  


എട്ടുമാസം കഴിഞ്ഞ് നാട്ടില്‍ വന്നപ്പോള്‍ വീണ്ടും അവിടെ വച്ച് വിവാഹം ആവര്‍ത്തിച്ചു. ക്ഷേത്രത്തില്‍ വച്ച് മാലയിട്ടു. അത്യാവശ്യം ബന്ധുക്കളെ പങ്കെടുപ്പിച്ചു. തുടര്‍ന്ന് ബന്ധു വീടുകളില്‍ സ്വീകരണങ്ങള്‍. എവിടെപ്പോയാലും സന്ധ്യക്കുമുമ്പ് വീട്ടിലെത്തണം,അച്ഛന്‍ പറഞ്ഞു. എല്ലാം കഴിഞ്ഞ് ശാന്തിനികേതനത്തില്‍ വന്ന ലത വിവിധ അദ്ധ്യാപകര്‍ക്കൊപ്പം പഠനം തുടര്‍ന്നു. കേശവമാമയുടെ മരണം പെട്ടെന്നായിരുന്നു. അതിനുശേഷം കുറച്ചുകാലം ആ കുടുംബത്തിന്റെ ചുമതലയേല്‍ക്കേണ്ടിവന്നു.

ടാഗോറിന്റെ 125-ാം ജയന്തിക്ക് ദല്‍ഹിക്കുപോയി. അത് നല്ല അനുഭവമായിരുന്നു. വിവിധ സ്റ്റേജുകളില്‍ പരിപാടികളുണ്ടായിരുന്നു. ശാന്തിനികേതനില്‍ സൈക്കിള്‍ സവാരിയായിരുന്നു മുഖ്യവിനോദം. ആ ഗ്രാമത്തില്‍ പുല്ലാംകുഴല്‍ വാദനം, കേള്‍ക്കാമായിരുന്നു. ശാന്തിനികേതനില്‍ പറയത്തക്ക പണിയില്ല എന്നത് സത്യമായിരുന്നു. അമ്മ പറയും എന്റെ മക്കളില്‍ കുഴിമടിയനാണ് നീ. നിനക്ക് പറ്റിയ പണിയാണ് അവിടെ കിട്ടിയതും.  

ഹിന്ദുസ്ഥാനി പഠിക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ എണ്ണപ്പെട്ട സാഹിത്യകാരന്മാര്‍ അവിടെ സന്ദര്‍ശിക്കാന്‍ വരാറുണ്ടായിരുന്നു. എം.ടി. മുതല്‍ പലരുമായി സംവദിക്കാന്‍ സാധിച്ചു. ഉപരാഷ്ട്രപതി കെ. ആര്‍ നാരായണന്റെ മുമ്പാകെ സദസ്സില്‍ പാടുവാന്‍ അവസരം കൈവന്നു. കഥകളിയുമായി ധാരാളം വിദേശയാത്രകളിലും അക്കാലത്ത് പങ്കെടുത്തു.  

കഥകളിയും ഉത്സവവും നിറഞ്ഞ നാട്ടില്‍നിന്നകന്നതിന്റെ ദുഃഖം പറഞ്ഞാല്‍ത്തീരില്ല. എന്നും ആ സീസണ്‍ വരുമ്പോള്‍ ആ സ്വപ്‌നങ്ങള്‍ ചിറകടിച്ചെത്തും. കഥകളിയില്‍ ഞാന്‍ എന്തെങ്കിലും ആയിത്തീര്‍ന്നതിന്റെ കടപ്പാട് കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയോട് കാണിക്കുവാന്‍ അവസരം വന്നു. അദ്ദേഹത്തിന്റെ അറുപതാം പിറന്നാള്‍ ഗുരുവായുരില്‍ രണ്ടുദിവസം നീണ്ടുനിന്ന പരിപാടികളുമായി കൊണ്ടാടി. ബംഗാള്‍ കലകളുമായി ഞാനും. അത് ഓണക്കാലത്തായിരുന്നു. ആ ഓണത്തിന് നാട്ടില്‍ കൂടാനായി.

2005 ഏപ്രില്‍ 17ന് ശാന്തിനികേതനോട് കലാമണ്ഡലം മോഹനകൃഷ്ണന്‍ വിടചൊല്ലി. കലകളുടെ ഈറ്റില്ലമായ മലയാളക്കരയില്‍ തിരിച്ചെത്തി. മുപ്പതുകൊല്ലത്തിനടുത്ത് ബംഗാളില്‍ കൂടി വിവിധകലകളുമായി കൂടിക്കഴിഞ്ഞത് ജീവിതത്തിലെ വലിയ യുഗംതെന്നയായി. ഓര്‍മ്മിക്കാന്‍ ഏറെയുണ്ട്. ആകാലം. കൂടാതെ കേരളത്തിലെ വിവിധ കഥകളി കലാകാരന്മാരെക്കുറിച്ചുള്ള സ്മരണകളും.

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.