സര്‍പ്പദോഷം: സത്യവും മിഥ്യയും' എന്ന പുസ്തകം അതുകൊണ്ടുതന്നെ ആര്‍ക്കും വായിക്കാന്‍ കൗതുകം തോന്നും. വായിക്കാന്‍ തുടങ്ങിയാലോ 328 പേജും വായിച്ചേ നിര്‍ത്തൂ. അതിനു കാരണം പൊതുവായി പറഞ്ഞാല്‍ രണ്ടാണ്: ഒന്ന്, ഉള്ളടക്കത്തിലെ വൈവിധ്യം. രണ്ട്, പുസ്തകത്തിന്റെ ഘടനയും അവതരണവും.
സര്‍പ്പദോഷവും ചൊവ്വാദോഷവും ചര്‍ച്ച ചെയ്യാത്താവരില്ല. അനുഭവം പറയുന്നവരും നിഷേധിക്കുന്നവരും സ്ഥാപിക്കുന്നവരുമെല്ലാമായി ഏറെപ്പേര്‍ വിഷയത്തില്‍ അഭിപ്രായം പറയാറുണ്ട്. ഇക്കാര്യത്തില്‍ ആര് എന്ത് അഭിപ്രായം പറഞ്ഞാലും കേള്‍ക്കാന്‍ ആളുണ്ടുതാനും. നിഗൂഢത, ജിജ്ഞാസ എന്നിവ വിശ്വാസവുമായി ചേര്‍ന്നതാണെങ്കില്‍ അങ്ങനെതന്നെയാണ്. അതിന് മതവും ജാതിയും മതേതരത്വവുമൊന്നും ബാധകമല്ല.
'സര്‍പ്പദോഷം: സത്യവും മിഥ്യയും' എന്ന പുസ്തകം അതുകൊണ്ടുതന്നെ ആര്‍ക്കും വായിക്കാന്‍ കൗതുകം തോന്നും. വായിക്കാന്‍ തുടങ്ങിയാലോ 328 പേജും വായിച്ചേ നിര്‍ത്തൂ. അതിനു കാരണം പൊതുവായി പറഞ്ഞാല്‍ രണ്ടാണ്: ഒന്ന്, ഉള്ളടക്കത്തിലെ വൈവിധ്യം. രണ്ട്, പുസ്തകത്തിന്റെ ഘടനയും അവതരണവും.
അനില്‍ വൈദിക് എന്ന അഥര്‍വവേദ പഠിതാവാണ്, വേദിക് അസ്ട്രോളജി മുതല്‍ ജ്യോതിഷവും വാസ്തുശാസ്ത്രവും പഠിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ പ്രകൃതി-പരിസര നിരീക്ഷണവും നടത്തുന്നയാളാണ് പുസ്തക രചയിതാവ്. പുസ്തകം സര്‍പ്പദോഷ ത്തെക്കുറിച്ച്, അതിന്റെ വിശ്വാസവും ചില വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും മാത്രമല്ല ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചചെയ്യാത്തതായി ഒന്നുമില്ല. നിങ്ങള്‍ യോജിക്കുന്നോ വിയോജിക്കുന്നോ എന്നതല്ല, ഞാന്‍ പറയാനുള്ളത് പറയുന്നുവെന്ന മട്ടിലാണ് എഴുത്ത് മുന്നേറുന്നത്. പക്ഷേ, ഒന്നുറപ്പ്, പുസ്തകത്തില്‍ പറയുന്ന 90 ശതമാനത്തോടും നിങ്ങളും യോജിച്ചു പോകും.
ഭക്തനും വിശ്വാസിയും യുക്തിചിന്തകനും തമ്മില്‍ വ്യത്യാസമുണ്ട്; അതുപോലെ അവര്‍ തമ്മില്‍ ബന്ധവുമുണ്ട്. ശാസ്ത്രീയമായി വിശ്വസിക്കുന്നവനാണ് യുക്തി ചിന്തകന്‍. ഇന്നത്തെ ഭക്തന് പഴയകാലത്തെ ഭക്തനല്ല. ശാസ്ത്രവും യുക്തിയും വിശ്വാസത്തിന് ആധാരമാക്കുന്നു ഭക്തന്. അതുപോലെതന്നെ യുക്തിചിന്തകന്റെയും കാര്യം; വിശ്വാസമാണെന്ന വിശ്വാസം ശാസ്ത്രത്തിന്റെ സമവാക്യത്തിന് ഇരുപുറവും അവര്‍ ചേര്‍ക്കുന്നു. ഇക്കാര്യങ്ങളിലൂന്നിയും പുസ്തകം ചര്‍ച്ച നടത്തുന്നു.
നാട്ടറിവുകളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ, അനുഭവിച്ചറിഞ്ഞതിലൂടെ ഗവേഷണവും നിരീക്ഷണവും നടത്തിയതിലൂടെ വായനക്കാരനെ കൊണ്ടുപോകുകയാണ് പുസ്തകം. സര്‍പ്പത്തെയും സര്‍പ്പക്കാവിനെയും കുറിച്ച് തുടങ്ങി, കാക്കയെക്കുറിച്ച് പറഞ്ഞ്, യക്ഷിയുമായി വായനക്കാരനെ സംസാരിപ്പിച്ച്, മുന്നേറുമ്പോള്‍ ചര്‍ച്ചചെയ്യാത്ത വിഷയമില്ല. പുസ്തകം വായിച്ചുകഴിയുമ്പോള്‍ ചെറു ചികിത്സകനായിക്കഴിഞ്ഞിരിക്കും നിങ്ങള്‍.
മൂടപ്പെട്ടുപോയ അറിവുകളിലേക്ക് പുതുതലമുറയ്ക്ക് വെളിച്ചം പകര്‍ന്നുകൊടുക്കേണ്ടത് നമ്മുടെ ധര്‍മമാണ്, ഉത്തരവാദിത്വമാണ്. അന്ധ വിശ്വാസത്തില്‍നിന്ന് ഒരു മോചനം, സത്യത്തിലേക്കുള്ള നേര്‍ക്കാഴ്ച... അതാണ് പുസ്തകത്തിന്റെ ലക്ഷ്യമായി അനില്‍ വൈദിക് പറയുന്നത്. പുസ്തകത്തിന് രാജേഷ് തില്ലങ്കരി നടത്തിയ എഡിറ്റിങ്ങാണ് ഇതിനെ വായനക്ഷമമാക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുള്ളത്. കൊച്ചി തൃക്കാക്കര സ്വദേശിയാണ് ഗ്രന്ഥകാരന് അനില്‍ വൈദിക് (9995033225). കൊച്ചി ഗൗതമ ബുദ്ധ പബ്ലിക്കേഷന്‍സാണ് പ്രസാധകര്. വില 450 രൂപ.
'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്
ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കവിഹൃദയം മാനിച്ചില്ല; പൂവ്, റീത്ത്, അനുശോചനം... സുഗതകുമാരി വിലക്കിയതെല്ലാം നല്കി; ചിതാഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കുമോ? അഭയയില്‍ ആല്‍മരം നടുമോ?
സര്‍പ്പദോഷം മാത്രമല്ല, അതിനപ്പുറവും അറിയാന്‍
കവിതകള്ളി ദീപ നിശാന്തിന് മലപ്പുറത്ത് ഒറ്റച്ചങ്ങാതി; പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് അജിത്രി; മോഷണം അക്ഷരതെറ്റോടെ
ആര്‍ദ്രമായ ഹൃദയം; അചഞ്ചലമായ പോരാട്ടം: കുമ്മനം രാജശേഖരന്
ആരും തെരുവില്‍ പുഴുവിനെപ്പോലെ ജീവിക്കേണ്ടി വരരുത്; സുഗതകുമാരി, അശരണര്‍ക്ക് ആലയമൊരുക്കിയ അമ്മ
സര്‍പ്പദോഷം മാത്രമല്ല, അതിനപ്പുറവും അറിയാം; പുതിയ ബുക്കുമായി അനില്‍ വൈദിക്