×
login
കുഞ്ഞിക്കണ്ണന്‍ ചേട്ടന്റെ പല്ലുകള്‍

കുഞ്ഞിക്കണ്ണന്‍ ചേട്ടന്റെ രണ്ടു പല്ലും കൊഴിഞ്ഞു. ചേട്ടന്‍ ഉള്ളാലെ സന്തോഷിച്ചു. എല്ലാവരേയും ആശുപത്രിയില്‍ കൊണ്ടുപോയി. നഷ്ടപരിഹാരമായി പരിക്കേറ്റ എല്ലാവര്‍ക്കും പണം കിട്ടി. പല്ലു നഷ്ടപ്പെട്ട കുഞ്ഞിക്കണ്ണന്‍ ചേട്ടന് 2000 രൂപ കിട്ടി. ഒരാഴ്ച കഴിഞ്ഞിട്ടാണ് പണം കിട്ടിയത്. ആ തുക കൊണ്ട് കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ ഒരു മിക്‌സി വാങ്ങി. മുന്‍പ് ചേട്ടന്റെ വീട്ടില്‍ മിക്‌സിയുണ്ടായിരുന്നില്ല. മിക്‌സിയില്‍ ആദ്യമായി ചേട്ടന്‍ വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും പുകയിലയുമിട്ട് അടിച്ചു ദ്രവരൂപത്തിലാക്കി. ആ ദ്രാവകം വായിലാക്കി കുപ്ലിച്ചു തുപ്പുകയും ചെയ്തു.

ഡോ. വി.സി. ബാലന്‍

കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ എന്റെ വീട്ടിലെ സ്ഥിരം വിരുന്നുകാരനാണ്. അദ്ദേഹം ഷര്‍ട്ടോ ചെരിപ്പോ ധരിക്കാറില്ല. നാട്ടിന്‍പുറത്താണ് താമസം. ഒരു കൈലി മുണ്ടാണ് എപ്പോഴും ഉടുക്കാറും. തലയിലും ദേഹത്തുമുള്ള രോമങ്ങളില്‍ നര കയറിയിട്ടുണ്ട്. കണ്ണുകള്‍ രണ്ടും ഓരോ കുഴിയിലാണ് സ്ഥിതിചെയ്യുന്നതും. കവിള്‍ ഒട്ടിയിട്ടുണ്ട്.  നിറം കാക്കക്കറുപ്പും. പല്ലുകള്‍ രണ്ടെണ്ണം മാത്രമേയുള്ളൂ; അവ കാണിച്ചുകൊണ്ടു അണ്ണാറക്കണ്ണനെപ്പോലെ ചിരിക്കും. ബാക്കി പല്ലുകളെല്ലാം കൊഴിഞ്ഞുപോയി. അദ്ദേഹം ബീഡി വലിക്കും. വെറ്റില മുറുക്കും. പുകയിലക്കറ നിമിത്തം ആ രണ്ട് പല്ലുകളും കറുത്തിട്ടാണ്. മേല്‍ത്താടിയില്‍ ഒരു പല്ല്. കീഴ്ത്താടിയില്‍ ഒരു പല്ലും. ഉളിപ്പല്ലുകളാണ്. ആ പല്ലുകള്‍കൊണ്ട് കടിച്ചുപിടിച്ചു ബീഡി വലിക്കുന്നതു കാണാന്‍ ഏറെ രസകരമാണ്.

ഒരുനാള്‍ കുഞ്ഞിക്കണ്ണന്‍ ചേട്ടന് പല്ലു വേദനയാണ്. ബാക്കിയുള്ള പല്ലുകളും പറിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തൊട്ടടുത്തുള്ള അങ്ങാടിയില്‍ ദന്ത ഡോക്ടറില്ല. അതിനാല്‍ ഒരു ദിവസം ബസ്സു കയറി കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ നഗരത്തിലേക്ക് പുറപ്പെട്ടു.വളവുകളും തിരിവുകളുമുള്ള ടാറിട്ട റോഡും. ഇതിനു മുന്‍പ് ഒരിക്കല്‍ മാത്രമേ ചേട്ടന്‍ നഗരത്തില്‍ പോയിട്ടുള്ളൂ. വഴിയരുകിലെ കാഴ്ചകള്‍ കണ്ട് നില്‍പ്പാണ് ചേട്ടന്‍. സീറ്റ് കിട്ടിയില്ല.ഓവര്‍ സ്പീഡില്‍ പോകുന്ന ബസ്സിന്റെ മുന്‍പില്‍ ഒരു നായ ചാടി. ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു. നില്‍ക്കുകയായിരുന്ന പലരും നിലത്തുവീണു. കുടവയറന്‍ മത്തന്‍ ചേട്ടനും വീണു. മത്തന്‍ ചേട്ടന്റെ വയറ്റില്‍ ചവിട്ടിക്കൊണ്ടും ഏതാനും പേര്‍ മുന്നോട്ടാഞ്ഞു.


കുഞ്ഞിക്കണ്ണന്‍ ചേട്ടന്റെ രണ്ടു പല്ലും കൊഴിഞ്ഞു. ചേട്ടന്‍ ഉള്ളാലെ സന്തോഷിച്ചു. എല്ലാവരേയും ആശുപത്രിയില്‍ കൊണ്ടുപോയി. നഷ്ടപരിഹാരമായി പരിക്കേറ്റ എല്ലാവര്‍ക്കും പണം കിട്ടി. പല്ലു നഷ്ടപ്പെട്ട കുഞ്ഞിക്കണ്ണന്‍ ചേട്ടന് 2000 രൂപ കിട്ടി. ഒരാഴ്ച കഴിഞ്ഞിട്ടാണ് പണം കിട്ടിയത്. ആ തുക കൊണ്ട് കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ ഒരു മിക്‌സി വാങ്ങി. മുന്‍പ് ചേട്ടന്റെ വീട്ടില്‍ മിക്‌സിയുണ്ടായിരുന്നില്ല.

മിക്‌സിയില്‍ ആദ്യമായി ചേട്ടന്‍ വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും പുകയിലയുമിട്ട് അടിച്ചു ദ്രവരൂപത്തിലാക്കി. ആ ദ്രാവകം വായിലാക്കി കുപ്ലിച്ചു തുപ്പുകയും ചെയ്തു.

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.