മനസ്സില്‍ കെട്ടിനിന്ന ഒരു കണ്ണീര്‍ത്തടാകം അണപൊട്ടി ഒഴുകുന്നതുപോലെയും ആ ഒഴുക്കില്‍ താന്‍ ഒഴുകിപ്പോകുന്നതുപോലെയും അവള്‍ക്കു തോന്നി.
മേശമേല്‍ കൈമുട്ടുകളൂന്നി കൈത്തലങ്ങളില്‍ തലയണച്ചു കുനിഞ്ഞിരിക്കുമ്പോള്‍ ഓര്‍മ്മ ആ വൃദ്ധയെക്കുറിച്ചായിരുന്നു. വൃദ്ധയ്ക്ക് ആരുമില്ല. അനാഥ. ആരോ ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുവന്നു.
വൃദ്ധയെ മെയിന്‍ഹാളിലെ കോര്‍ണര്‍ ബഡ്ഡില്‍ കിടത്തി. തല്ക്കാലത്തെ ആശ്വാസത്തിനുവേണ്ട ഗ്ലൂക്കോസ് കൊടുത്തു. മരുന്നു കുത്തിവച്ചു. മങ്ങിയ ചാരനിറമുള്ള കണ്ണുകളില്‍ കുറേ നേരം നോക്കിനിന്നപ്പോള്‍ ആ വൃദ്ധ ഒരന്യയാണെന്ന് തോന്നിയില്ല.
തന്റെ ഉല്‍ക്കണ്ഠ കണ്ട് സുനന്ദ പുച്ഛത്തോടെ ചിരിച്ചു.
''നീയെന്തിനാണിത്ര ഊരുവാരിപ്പിടിക്കുന്നത്? വത്സലയുടെ ആരെങ്കിലുമാണോ? വത്സലയുടെ മുട്ടുകണ്ടാല് തോന്നും, സ്വന്തം അമ്മയാണെന്ന്. ഏതെങ്കിലും വഴിയില്‍ കിടന്നു ചാകേണ്ടതായിരുന്നു. ആരോ ഇവിടെ കൊണ്ടുതള്ളി. കണ്ടില്ലേ, ആയുസ്സറ്റതാണ്.''
'അരുത്' എന്ന അര്‍ത്ഥത്തില്‍ അവള് സുനന്ദയുടെ നേരെ നോക്കി. ഒരു ഡോക്ടര്‍ ഒരിക്കലും അങ്ങനെ വിചാരിക്കരുത്. ഒരു ജീവനുവേണ്ടി അവസാനത്തെ നിമിഷം വരെ കാവല്‍നില്‍ക്കണം. അതൊന്നും പറഞ്ഞാല്‍ സുനന്ദയ്ക്ക് മനസ്സിലാവില്ല. അവള്‍ക്കീ ഉദ്യോഗം വെറുതെ ഒരന്തസ്സിനാണ്. പ്രൗഢിക്കാണ്.
നാലാം വാര്‍ഡില്‍ നിന്ന് നിലവിളി കേട്ടു. വത്സല ഞെട്ടി.
ആരെങ്കിലും മരിച്ചിട്ടുണ്ടാവും. കാറപകടത്തില്‍പ്പെട്ട വൃദ്ധനോ, കാലില്‍ പഴുപ്പുള്ള ചെറുപ്പക്കാരനോ?
ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മരണത്തെ ഭയപ്പെടുന്നത് ആരും വിശ്വസിക്കുകയില്ല.
വത്സല സ്വന്തം മനസ്സിലേക്ക് നോക്കി. താനിപ്പോള്‍ മരണമെന്ന് കേട്ടാല്‍ ഞെട്ടുന്നു. ആശുപത്രി കെട്ടിടങ്ങളുടെ ഇരുണ്ട മൂലകളില്‍ മരണം പതിയിരിക്കുന്നുണ്ടോ? അകലെ, ആശുപത്രി മതിലിനോട് ചേര്‍്ന്നുള്ള മരക്കൂട്ടങ്ങളുടെ നിഴല്പ്പാടുകളില്, ഇരുട്ടില്‍ മരണത്തിന്റെ പാദസ്വരങ്ങള്‍ കേള്‍ക്കുന്നുണ്ടോ?
കോര്‍ണര്‍ ബെഡ്ഡില്‍ കിടക്കുന്ന വൃദ്ധയുടെ രൂപം മനസ്സില്‍ തെളിഞ്ഞുവന്നു.
ആ വൃദ്ധ വെറും അന്യയാണോ?
മങ്ങിയ ചാരനിറമുള്ള കണ്ണുകളില്‍, കണ്ണീരിന്റെ പാടയുള്ള കണ്ണുകളില്‍ നോക്കി നില്ക്കുമ്പോള് വൃദ്ധ വെറും ഒരന്യയല്ല.
ഇപ്പോള്‍ അമ്മയെക്കുറിച്ചോര്ക്കുന്നു.
അച്ഛന്റെ പഴയ ഇരുമ്പുപെട്ടിയുടെ അടിയില്‍ നിന്നാണ് ആ ചിത്രം കിട്ടിയത്. ചിത്രത്തിലെ തിളങ്ങുന്ന കണ്ണുകളും തുടുത്ത മുഖവും നോക്കി നില്ക്കുമ്പോള് പിന്നില്‍ കാല്പെരുമാറ്റം കേട്ടു.
തിരിഞ്ഞുനോക്കിയപ്പോള്‍, അച്ഛന്, ചിത്രവും കൊണ്ട് അച്ഛന്റെ നേരെ തിരിഞ്ഞു.
''ഇതാരാണച്ഛാ?''
അച്ഛന്റെ മുഖത്ത് വിഷാദത്തിന്റെ ഇരുള് വീഴുന്നത് കാണ്‍കെ ചിരിക്കാനാണ് തോന്നിയത്.
അച്ഛനിനിയും ആ ദുഃഖം മറക്കാറായില്ലേ? ഒരമ്മ!''
മുലകുടി മാറുന്നതിന് മുമ്പ് മകളെ ഉപേക്ഷിച്ചിട്ട് കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയ ഒരുവളെ അമ്മയെന്ന് വിളിക്കുന്നതെങ്ങനെ?
അച്ഛനെക്കുറിച്ചോര്ക്കുമ്പോഴാണ് സങ്കടം തോന്നുന്നത്. പഴയ ഇരുമ്പുപെട്ടിയുടെ അടിയില്‍ ആരും കാണാതെ ഒളിച്ചുവച്ചിരിക്കുന്ന അമ്മയുടെ ചിത്രം കൂടെക്കൂടെ എടുത്തുനോക്കി അച്ഛന് നെടുവീര്‍പ്പിടുന്നത് എത്രയോ തവണ ഞാന്‍ കണ്ടിരിക്കുന്നു.
ഒളിച്ചോടിപ്പോയ കാലത്ത് അമ്മ സുന്ദരിയായിരുന്നു. അത് ആ ചിത്രം കണ്ടാലറിയാം. തുടുത്ത മനോഹരമായ മുഖം. കറുത്തു തിളങ്ങുന്ന കണ്ണുകള്‍.
ഇപ്പോള്‍ അമ്മ വൃദ്ധയായിക്കാണും, കൊല്ലം കുറെയായല്ലോ.
ഇത്രയും നാള് അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ കലിയായിരുന്നു. പകയായിരുന്നു.
അനാഥയായ വൃദ്ധയുടെ ചാരനിറമുള്ള കണ്ണുകളിലേക്കും ചുളിവുകള്‍ വീണ മുഖത്തേക്കും നോക്കി നില്ക്കുമ്പോള് മനസ്സലിയുന്നു.
വയസ്സാവുമ്പോള്‍ കണ്ണുകള്‍ക്ക് ചാരനിറം വീഴുമായിരിക്കും.
ഒരുകാലത്ത് ഈ വൃദ്ധയും സുന്ദരിയായിരുന്നിരിക്കണം. കണ്ണുകള്‍ക്ക് തിളക്കവും മുഖത്തിന് തുടുപ്പും ഉണ്ടായിരുന്ന കാലത്ത് ഭര്‍ത്താവിനെയും മക്കളേയും ഇട്ടിട്ട് ഏതെങ്കിലും കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയവളായിരിക്കുമോ ഈ വൃദ്ധയും...
വാതില്‍ തള്ളിത്തുറുന്ന് സുനന്ദ അകത്തേക്ക് വന്നു.
''വത്സലേ, ഞാന്‍ പോകുന്നു.'' ഒന്നും മിണ്ടാതെ മുഖമുയര്‍ത്തി അവളെ നോക്കി.
സുനന്ദ പച്ച സ്ക്രീനിന്റെ പിന്നില്‍, ചുമരിലെ കണ്ണാടിക്ക് മുമ്പില്‍ ചെന്ന് നിന്ന് അണിഞ്ഞൊരുങ്ങാന്‍ തുടങ്ങി.
എങ്ങോട്ടാണാവോ യാത്ര, ഈ വൈകുന്നേരം?
ബീച്ചില്‍ എഞ്ചിനീയര്‍ മോഹനന്റെ മുമ്പില്‍ ലജ്ജാസുന്ദരമായ മന്ദസ്മിതത്തോടെ പൂഴിമണലില്‍ വരച്ചും മായ്ച്ചും അവള് ഇരിക്കുന്നത് മനസ്സില്‍ സങ്കല്പിച്ചു.
അണിഞ്ഞൊരുക്കം കഴിഞ്ഞ് മൂളിപ്പാട്ടോടുകൂടി അവള് അടുത്തേക്ക് വന്നു.
''നീയെന്തൊരിരുപ്പാണ് വത്സലേ?''
ഈ ഇളം പ്രായത്തില്‍ ഇത്രയേറെ ചിന്ത പാടില്ല.
സുനന്ദയുടെ വിചാരം താനേതോ മൗനദുഃഖം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെന്നാണ്.
വെറൊന്നും ചോദിക്കാന്‍ നില്‍ക്കാതെ വാനിറ്റി ബാഗെടുത്തു കൈത്തണ്ടയില്‍ തൂക്കി അവള് ഇറങ്ങിപ്പോയി.
വത്സല എഴുന്നേറ്റു വാതില്ക്കല് ചെന്ന് പുറത്തേക്ക് നോക്കിനിന്നു.
അറ്റന്‍ഡര്‍ അന്തോണി അതിലെ വന്നു.
''ആരാ അന്തോണീ മരിച്ചത്?''
അന്തോണി നരച്ച തല ചൊറുകിക്കൊണ്ടുപറഞ്ഞു:
''കാറപകടത്തില്‍പ്പെട്ട ആ വയസ്സന്.''
പിന്നെയൊന്നും ചോദിക്കുന്നില്ലെന്ന് ബോധ്യമായപ്പോള്‍ അന്തോണി ഭവ്യതയോടെ നോക്കി കടന്നുപോയി.
നേരം ഇരുട്ടി. ആശുപത്രി വാര്‍ഡുകളില്‍ വിളക്കുകള്‍ തെളിഞ്ഞു.
വരാന്തയിലെ മടങ്ങിയ വെളിച്ചത്തില്‍ നിന്ന് വത്സല പുറത്തെ ഇരുട്ടിലേക്കു നോക്കി.
അകലെ ആശുപത്രി മതിലിനോടു ചേര്‍ന്നുള്ള മരങ്ങളുടെ നിഴല്പ്പാടുകളില്, ഇരുട്ടില്‍ മരണം ഒളിച്ചിരിപ്പുണ്ടോ? വീശുന്ന ശീതക്കാറ്റിന് മരണത്തിന്റെ ഗന്ധമുണ്ടോ?
നഴ്സ് ശാന്തമ്മ വാര്‍ഡില്‍ നിന്ന് വരുന്നതു കണ്ടു.
''മാഡമെന്താ ഇവിടെ നില്‍ക്കുന്നെ?''
''വെറുതെ.''
ശാന്തമ്മ അകത്തേക്ക് കേറിപ്പോയി. തെല്ലുകഴിഞ്ഞ് വത്സല അകത്തേക്ക് ചെല്ലുമ്പോള്‍ ശാന്തമ്മ ഓവല്‍ ടിന് തയ്യാറാക്കുകയായിരുന്നു.
''മാഡത്തിന് ഒരു കപ്പ് ഓവല്‍ ടിന് തരട്ടേ?''
''വേണ്ട, ശാന്ത കുടിക്കൂ''
മേശപ്പുറത്തു കിടന്ന മെഡിക്കല്‍ ബുള്ളറ്റിന് എടുത്ത് അലസമായി മറിച്ചുനോക്കിക്കൊണ്ട് ചൂരല്‍ക്കസേരയില്‍ ഇരിക്കുമ്പോള്‍ ശാന്തമ്മ അവളുടെ അമ്മയെക്കുറിച്ച് പറഞ്ഞു.
''കഴിഞ്ഞ ആഴ്ചയില്‍ വീട്ടില്‍ ചെല്ലണമെന്ന് അമ്മ എഴുതിയിട്ടുണ്ടായിരുന്നു. എന്താ ചെയ്ക? പോകാനൊത്തില്ല, എന്നെ കാണണമെന്ന വിചാരം കേറിയാല്‍ പിന്നെ അമ്മയ്ക്ക് ഉറക്കം വരില്ല.''
വത്സല ചെറിയ ചിരിയോടെ ശാന്തമ്മയെ നോക്കി.
മകളെ ഓര്‍ത്ത് വ്യസനിക്കുന്ന സ്നേഹനിധിയായ ഓരമ്മയുണ്ടവള്ക്ക്. അമ്മയുടെ കാര്യം പറയാനേ അവള്‍ക്ക് നേരമുള്ളൂ. അമ്മ മുടി പിന്നിത്തരും; പൂ ചൂടിത്തരും, പൊട്ടുകുത്തിത്തരും.
''ശാന്തമ്മ ഭാഗ്യവതിയാണ്. ശാന്തമ്മയെ സ്നേഹിക്കാന്‍ ഒരമ്മയുണ്ട്.''
''ഡോക്ടര്‍ക്ക് അമ്മയില്ലേ?''
മനസ്സില്‍ ഒരഗ്നിനാളം പുളഞ്ഞു. അമ്മ വേറൊരുവന്റെ കൂടെ ഒളിച്ചോടിപ്പോയി എന്ന് പറയുന്നതെങ്ങനെ?...
''ഇല്ല ശാന്തമ്മേ, എനിക്കമ്മയില്ല'' എനിക്കോര്മ്മവയ്ക്കും മുമ്പേ മരിച്ചുപോയി.
അവള് വേറെ എന്തെങ്കിലും ചോദിക്കുമോ എന്ന് ഭയന്നു.
വിഷയം മാറ്റാന്‍ വേണ്ടി മനഃപൂര്‍വ്വം ചോദിച്ചു...
''മെയിന്‍ ഹാളില്‍ കോര്‍ണര്‍ ബെഡ്ഡിലെ വൃദ്ധിയ്ക്കെങ്ങനെയുണ്ട് ശാന്തമ്മേ?''
അവള് ഉദാസീനമായി പറഞ്ഞു:
''ഓ, അതങ്ങനെ കിടക്കുന്നു. എന്റെ നോട്ടത്തില്‍ നേരം വെളിപ്പിക്കത്തില്ല.''
ശാന്തമ്മ വാര്‍ഡിലേക്ക് പോയി. വൃദ്ധയെക്കുറിച്ചോര്ത്തുകൊണ്ട് വത്സല ഏറെ നേരം ഇരുന്നു.
അവരെ രക്ഷിക്കണം. ഇടയ്ക്കോര്‍ത്തു. അല്ലങ്കില്‍ ഏതോ വൃദ്ധയെച്ചൊല്ലി താനിത്രയേറെ വിഷമിക്കുന്നതെന്തിന്? ആശുപത്രിയില്‍ വരുന്ന ഏതെങ്കിലും രോഗിയോട് ഒരു ഡോക്ടര്‍ക്ക് എന്തെങ്കിലും പ്രത്യേക മമത തോന്നേണ്ടതുണ്ടോ? എല്ലാ രോഗികളും ഒരു പോലെയല്ലേ?''
എങ്കിലും ഇരുപ്പുറയ്ക്കുന്നില്ല. എഴുന്നേറ്റ് വാര്‍ഡിലേക്ക് ചെന്നു.
വൃദ്ധയുടെ തൊണ്ടക്കുഴിയില്‍ നേരിയ ഒരു അനക്കമേയുള്ളൂ ബാക്കി.
ശാന്തമ്മയുടെ വാക്കുകള്‍ ചെവിയില്‍ വീണ്ടും മുഴങ്ങി.
''എന്റെ നോട്ടത്തില്‍ നേരം വെളിപ്പിക്കില്ല.'' നനഞ്ഞ കണ്ണുകള്‍ ഒപ്പിക്കൊണ്ട് തിരിഞ്ഞുനടന്നു. അനാഥയായ വൃദ്ധയുടെ അരുകില്‍ നിന്ന് ഡോക്ടര്‍ കരയുന്നതു ആരെങ്കിലും കണ്ടാല്‍ എന്തു വിചാരിക്കും?
റൂമില്‍ വന്നു മേശമേല്‍ പിണച്ചുവച്ച് കൈത്തണ്ട മേല്‍ തല ചായ്ച്ച് കുനിഞ്ഞിരുന്നു.
അങ്ങനെ ഇരുന്ന് മയങ്ങി. ശാന്തമ്മ വന്നു വിളിച്ചപ്പോഴാണ് മയക്കത്തില്‍ നിന്നുണര്‍ന്നത്.
'ഡോക്ടര്‍, ഓടി വരൂ, ആ വൃദ്ധ...' കേട്ട പാതി കേള്‍ക്കാത്ത പാതി മെയിന്‍ ഹാളിലേക്ക്.
വൃദ്ധയുടെ മങ്ങിയ ചാരനിറമുള്ള കണ്ണുകള്‍ ഇമകള്‍ ചിമ്മാതെ മിഴിഞ്ഞിരുന്നു. വരണ്ട ചുണ്ടുകളില്‍ വത്സല ഓറഞ്ച് നീര് ഇറ്റിച്ചുകൊടുത്തു.
അവള് നോക്കിനില്‍ക്കെ വൃദ്ധയുടെ നരച്ച മിഴികള്‍ അടഞ്ഞു.
മനസ്സില്‍ കെട്ടിനിന്ന ഒരു കണ്ണീര്‍ത്തടാകം അണപൊട്ടി ഒഴുകുന്നതുപോലെയും ആ ഒഴുക്കില്‍ താന്‍ ഒഴുകിപ്പോകുന്നതുപോലെയും അവള്‍ക്കു തോന്നി.
ഒരു മരണം മരിക്കുന്ന ആളുടെ മാത്രം അനുഭവമാണോ?
ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്രംഗ്ദള് ശൗര്യറാലി
വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം