×
login
നിശ്ശബ്ദത

കഥ

വി. പ്രവീണ്‍ കുമാര്‍

നിശ്ശബ്ദത കനംതൂങ്ങിയ ഇടനാഴിയിലേക്ക്  

കൂവലിന്റെ സ്വരം.  

അത് അവന്റെ ശബ്ദമാണ് നരന്റെ...  

മരണശിക്ഷയാണ്, കുറ്റം വ്യക്തമല്ല.  

ജയിലറയിലെ കമ്പിയില്‍ പിടിച്ച് അവന്‍  

നില്‍ക്കുന്നു.  

ഒരു കൊഞ്ചല്‍ നാദം  

നരാ...  

അവന്റെ കണ്ണുകള്‍ വിടര്‍ന്നു.  

നിരാശ കനംതൂങ്ങിയ മുഖം പുഞ്ചിരിയെ  

തഴുകി.  

തിടുക്കത്തില്‍ ആരാ...?

ഞാനാ...  

ഞാനെന്നു പറഞ്ഞാല്‍ നാരായണിയാ...?    

ചിരി വിടര്‍ന്നു... അല്ലേയല്ല, അവര്‍ ജയിലിലല്ലേ, ഞാന്‍ സ്വതന്ത്രയാ...  

പിന്നെ?  

പിന്നേ, അങ്ങനെയൊരാള്‍...  

സുന്ദരിയാണോ?  

വീണ്ടും ചിരി, അതെനിക്കറിയില്ല...  

എന്തുണ്ട് പ്രായം?  

ശബ്ദം കേട്ടിട്ട് എന്ത് തോന്നുന്നു? മകള്‍,  

പെങ്ങള്‍, പ്രണയിനി, അമ്മ.  


ഇടറിയ ശബ്ദം, ഇവരാരുമല്ല.  

ഇവരെല്ലാം എനിക്ക് ഭയപ്പെടുത്തുന്ന നിശ്ശബ്ദതയാണ്.  

അതിനെല്ലാം മുകളില്‍, എന്റെ പ്രാണനേക്കാള്‍...  

വീണ്ടും ചിരി, ഞാന്‍ പോകുന്നു.  

അയ്യോ...  

പോകല്ലെ,  

ഇരുട്ടിനെക്കാള്‍ എനിക്ക് ഭയം നിശ്ശബ്ദതയാണ്.  

എനിക്ക് പോണം, എന്നെ കാത്ത്  ഏറ്റവും  

പ്രിയപ്പെട്ടവര്‍ നില്‍ക്കുന്നു.    

അപ്പോ ഞാന്‍?  

യാത്രക്കിടയില്‍ കണ്ടുമുട്ടിയ ഒരു വേണ്ടപ്പെട്ടയാള്‍.

കനം തൂങ്ങിയ ശബ്ദത്തില്‍  

നിങ്ങള്‍ക്ക് ജയില്‍ സൂപ്രണ്ടിനെ അറിയാമോ?  

ഇല്ല... ജഡ്ജിയെ?  

ഇല്ല... ചിത്രഗുപ്തനെയോ?  

വീണ്ടും ചിരി... അദ്ദേഹത്തെ അറിയാത്തവരുണ്ടോ?  

എങ്കില്‍ എനിക്ക് ഒരു സഹായം ചെയ്യാമോ?  

പറയൂ...  

നിങ്ങള്‍ പോകുന്നതിന് മുന്നേ എന്റെ മരണശിക്ഷ നടപ്പാക്കാന്‍ പറയുമോ...  

കടുത്ത നിശ്ശബ്ദത...  

വിളറിയ മുഖത്തോടെ നരന്‍ ചുറ്റും നോക്കി, സര്‍വശക്തിയുമെടുത്ത് കൂവി...  

നിശ്ശബ്ദതയെ തോല്‍പ്പിക്കാനായില്ല, ശബ്ദം തോല്‍ക്കുന്നു. അവന്റെ മനസ്സ് പറഞ്ഞു.  

കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ശിക്ഷയെന്ത്,  ഇനിയുള്ള ശിക്ഷയല്ലേ ശിക്ഷ... മരണം വരേയുള്ള ജീവിതം.

  comment

  LATEST NEWS


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.