login
കവിതകള്ളി ദീപ നിശാന്തി‍ന് മലപ്പുറത്ത് ഒറ്റച്ചങ്ങാതി; പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് അജിത്രി; മോഷണം അക്ഷരതെറ്റോടെ

കെ.എസ്.ടി.എയുടെ ഭാരവാഹിയായ അജിത്രിയുടെ മോഷണ കവിത വന്നത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാഗസിനിലും.

തിരുവനന്തപുരം: കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസദ്ധീകരിക്കുന്നതില്‍ കേരള വര്‍മ കോളേജ് അധ്യാപിക ദീപാ നിശാന്തിന് മലപ്പുറത്ത് കൂട്ടുകാരി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് അജിത്രി. സര്‍ക്കാര്‍ പ്രസിദ്ധീകരണം വിദ്യാരംഗത്തിന്റെ നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച 'തുലാത്തുമ്പി' കവിത യുവ കവി ഡോ സംഗീത് രവീന്ദ്രന്റെ 'റോസ' മോഷ്ടിച്ചത്.

ഇടത് അനുകൂല കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ മാസികയിലാണ് യുവ കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസദ്ധീകരിച്ചത്. ഇടത് അനുകൂല സ്‌ക്കൂള്‍ അധ്യാപക സംഘടനയായ .കെ.എസ്.ടി.എയുടെ ഭാരവാഹിയായ അജിത്രിയുടെ മോഷണ കവിത വന്നത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാഗസിനിലും.

ഡോ സംഗീത് രവീന്ദ്രന്റെ ''ഉറുമ്പുപാലം'' എന്ന കവിതാസമാഹാരത്തിലെ 'റോസ' എന്ന കവിതയാണ് അജിത്രി 'തുലാത്തുമ്പി' എന്ന പേരില്‍ കുറെ വരികള്‍ ചേര്‍ത്ത് വിദ്യാരംഗത്തിന് നല്‍കിയത്.

അധ്യാപകനായ സംഗീത് 'റോസ' എന്ന കവിത എഴുതിയ ഉടന്‍ 'കവനം'' എന്ന അധ്യാപകരുടെ കവിതാ വാര്‍ട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. അജിത്രി ഗ്രൂപ്പില്‍ അംഗമാണ്.വാര്‍ട്സ് ആപ്പില്‍ ടൈപ്പ് ചെയ്ത കവിതയില്‍ 'വാഴാത്തത്' എന്നിടത്ത് 'വരാത്തത്' എന്ന അക്ഷര തെറ്റ് വന്നിരുന്നു. പുസ്തകമാക്കിയപ്പോള്‍ സംഗീത് തെറ്റ് തിരുത്തി. അജിതയുടെ കവിതയില്‍ 'വരാത്തത്' എന്ന അക്ഷരതെറ്റും അതേപൊലെയുണ്ട്.

അജിത്രി എന്ന അധ്യാപികയുടേതായി വന്ന കവിത എന്റെ കവിതയുടെ തനിപ്പകര്‍പ്പാണെന്ന് ചൂണ്ടിക്കാട്ടി സംഗീത് രവീന്ദ്രന്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സപ്തംബര്‍ 14ന് ഉച്ചയ്ക്ക് 12.15ന് വാര്‍ട്സ് ആപ്പില്‍ കവിത എഴുതിയതിന്റേയും എഴുതിയ ഉടനെ കവിത സുഹൃത്തുക്കള്‍ക്ക് നല്‍കിയതിന്റേയും കൃത്യമായ തെളിവു സഹിതമാണ് പരാതി.

ഉത്തരവിദിത്വമില്ലാതെ ഇത്തരത്തില്‍ കവിത അയച്ച അജിത്രീ ടീച്ചര്‍ക്കും കവിത പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ വകുപ്പിലെ പ്രസിദ്ധീകരണ ചുമതലക്കാര്‍ക്കും വീഴച പറ്റി. ഇത്തരം സമീപനം സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. വിദ്യാരംഗത്തിന്റെ അടുത്ത ലക്കത്തില്‍ തുലാത്തുമ്പി എന്ന കവിത പ്രസിദ്ധീകരിച്ചതില്‍ സംഭവിച്ച പിഴവ് പൊതുസമൂഹത്തെ മാസികയിലൂടെ തന്നെ തിരുത്തു നല്‍കി പരിഹരിക്കണം എന്നതാണ് കവിയുടെ ആവശ്യം. 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.